എൻ എൽ ബാലകൃഷ്ണൻ
1943 മെയ് 11നു തിരുവനന്തപുരത്ത് പൌഡിക്കോളത്ത് കെ നാരായണന്റേയും എ. ലക്ഷ്മിയുടേയും ഏകമകനായി ജനനം. ചിത്രകലയിൽ താല്പര്യമുള്ളതുകൊണ്ട് തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ ചിത്രകല പഠിക്കാൻ ചേർന്നു. ആ കാലങ്ങളിലാണ് ഫോട്ടോഗ്രാഫിയോട് ഇഷ്ടം തോന്നുന്നത്.
ഫോട്ടോഗ്രാഫിയിൽ കഴിവു തെളിയിച്ച എൻ എൽ ബാലകൃഷ്ണൻ കേരളകൌമുദി ദിനപ്പത്രത്തിന്റെ ഫോട്ടോഗ്രാഫറായി. അതിനു ശേഷമാണ് സിനിമയിലേക്കുള്ള വരവ്. ‘കള്ളിച്ചെല്ലമ്മ’ എന്ന ചിത്രത്തിലൂടെ സിനിമയിൽ സ്റ്റിൽ ഫോട്ടോഗ്രാഫറായി തുടക്കം കുറിച്ചു. തുടർന്ന് സംവിധായകൻ അരവിന്ദന്റെ തമ്പ്, ഉത്തരായനം, കാഞ്ചനസീത തുടങ്ങിയ ഒരു ഡസനോളം ചിത്രങ്ങളിൽ സ്റ്റിൽ ഫോട്ടോഗ്രാഫറായി.
സംവിധായകൻ രാജീവ് അഞ്ചലിന്റെ ‘അമ്മാനം കിളി’ എന്ന ചിത്രത്തിലൂടെയാണ് ബാലകൃഷ്ണൻ നടനാകുന്നത്. പിന്നീട് കമൽ സംവിധാനം ചെയ്ത ഓർക്കാപ്പുറത്ത് എന്ന സിനിമയിലെ മോഹൻലാലിന്റെ അമ്മാവന്റെ വേഷത്തിലൂടെ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. സത്യൻ അന്തിക്കാടിനെ പട്ടണപ്രവേശം എന്ന ചിത്രത്തിൽ പക്ഷിശാസ്ത്രജ്ഞനായിരുന്നു ബാലകൃഷ്ണനെ ജനപ്രിയമാക്കിയത്.
മൂക്കില്ലാരാജ്യത്ത്, ഉത്സവ മേളം, ഡോക്ടർ പശുപതി തുടങ്ങി 2014ൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ വരെ എത്തിനിൽക്കുന്നു ബാലകൃഷ്ണന്റെ സിനിമാ സഞ്ചാരം.
‘ക്ലിക്ക്’ എന്ന പേരിൽ എൻ എൽ ബാലകൃഷ്ണന്റെ ആത്മകഥ ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രമേഹരോഗത്തിന്റെ ചികിത്സയിലായിരുന്ന എൻ എൽ ബാലകൃഷ്ണൻ 2014 ഡിസംബർ 25ന് രാത്രി മരണമടഞ്ഞു.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
അനന്തവൃത്താന്തം | പി അനിൽ | 1990 | |
ഡോക്ടർ പശുപതി | ഗോവിന്ദൻ നായർ | ഷാജി കൈലാസ് | 1990 |
കൗതുകവാർത്തകൾ | തുളസീദാസ് | 1990 | |
മാളൂട്ടി | ഭരതൻ | 1990 | |
നന്മ നിറഞ്ഞവൻ ശ്രീനിവാസൻ | രാഘവൻ പിള്ള | വിജി തമ്പി | 1990 |
സാന്ദ്രം | ബാലേട്ടൻ | അശോകൻ, താഹ | 1990 |
എന്നു നാഥന്റെ നിമ്മി | സാജൻ | 1986 | |
അഗ്നിനിലാവ് | എൻ ശങ്കരൻ നായർ | 1991 | |
ചാഞ്ചാട്ടം | കൊച്ചൂട്ടൻ | തുളസീദാസ് | 1991 |
എഴുന്നള്ളത്ത് | ഹരികുമാർ | 1991 | |
മുഖചിത്രം | ബാൻഡ് മാസ്റ്റർ ബാഹുലേയൻ | സുരേഷ് ഉണ്ണിത്താൻ | 1991 |
ആർദ്രം | സുരേഷ് ഉണ്ണിത്താൻ | 1993 | |
കള്ളനും പോലീസും | ഐ വി ശശി | 1992 | |
മാന്യന്മാർ | രാധികയുടെ അച്ഛൻ | ടി എസ് സുരേഷ് ബാബു | 1992 |
രഥചക്രം | പി ജയസിംഗ് | 1992 | |
ഉത്സവമേളം | കാര്യസ്ഥൻ കുറുപ്പ് | സുരേഷ് ഉണ്ണിത്താൻ | 1992 |
വെൽക്കം ടു കൊടൈക്കനാൽ | മേനോൻ | പി അനിൽ, ബാബു നാരായണൻ | 1992 |
ആയിരപ്പറ | വേണു നാഗവള്ളി | 1993 | |
കളിപ്പാട്ടം | വേണു നാഗവള്ളി | 1993 | |
കാവടിയാട്ടം | അനിയൻ | 1993 |
അതിഥി താരം
തലക്കെട്ട് | സംവിധാനം |
വര്ഷം![]() |
---|---|---|
സ്വയംവരം | അടൂർ ഗോപാലകൃഷ്ണൻ | 1972 |
നിശ്ചലഛായാഗ്രഹണം
തലക്കെട്ട് | സംവിധാനം |
വര്ഷം![]() |
---|---|---|
സ്ഫടികം | ഭദ്രൻ | 1995 |
പവിത്രം | ടി കെ രാജീവ് കുമാർ | 1994 |
ആർദ്രം | സുരേഷ് ഉണ്ണിത്താൻ | 1993 |
ഗാന്ധർവ്വം | സംഗീത് ശിവൻ | 1993 |
കളിപ്പാട്ടം | വേണു നാഗവള്ളി | 1993 |
വാസ്തുഹാര | ജി അരവിന്ദൻ | 1991 |
ഇന്നലെ | പി പത്മരാജൻ | 1990 |
മാളൂട്ടി | ഭരതൻ | 1990 |
വടക്കുനോക്കിയന്ത്രം | ശ്രീനിവാസൻ | 1989 |
ഉണ്ണി | ജി അരവിന്ദൻ | 1989 |
അയിത്തം | വേണു നാഗവള്ളി | 1988 |
മറ്റൊരാൾ | കെ ജി ജോർജ്ജ് | 1988 |
പാദമുദ്ര | ആർ സുകുമാരൻ | 1988 |
ചിലമ്പ് | ഭരതൻ | 1986 |
ഒരിടത്ത് | ജി അരവിന്ദൻ | 1986 |
പറന്നു പറന്നു പറന്ന് | പി പത്മരാജൻ | 1984 |
പഞ്ചവടിപ്പാലം | കെ ജി ജോർജ്ജ് | 1984 |
ആദാമിന്റെ വാരിയെല്ല് | കെ ജി ജോർജ്ജ് | 1983 |
എലിപ്പത്തായം | അടൂർ ഗോപാലകൃഷ്ണൻ | 1982 |
സ്നേഹപൂർവം മീര | ഹരികുമാർ | 1982 |
- 2318 പേർ വായിച്ചു
- English