ജെ ശശികുമാർ

എൻ. വി. ജോൺ എന്ന ശശികുമാർ എൻ. ഐ. വർക്കിയുടേയും മറിയത്തിന്റേയും മകനായി 1927 ഒക്ടോബർ 14ന് ആലപ്പുഴയിൽ ജനിച്ചു. പഠനകാലത്ത് നാടകങ്ങളിൽ അഭിനയിച്ചിരുന്നു. 'വിശപ്പിന്റെ വിളി' എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ട് 1952 ൽ സിനിമാരംഗത്തെത്തി. പിന്നീട് അക്കാലത്തെ പല ചിത്രങ്ങളിലും അഭിനയിച്ചു.
ഉദയായുടെ ‘സീത’ എന്ന ചിത്രത്തിനു തിരക്കഥയും സംഭാഷണവും എഴുതിക്കൊണ്ട് മറ്റു മേഖലകളിലും ചേക്കേറി. കുഞ്ചാക്കോയുടെയും മെരിലാൻഡിൽ സുബ്രഹ്മണ്യത്തിന്റെയും എ. തോമസിന്റെയും അസിസ്റ്റന്റ് ഡയറക്റ്ററായി പരിചയം നേടി. ആദ്യം സംവിധാനം ചെയ്ത 'കുടുംബിനി' എന്ന ചിത്രം വൻ ഹിറ്റായതോടെ സംവിധാനത്തിൽ ഉറച്ചുനിന്നു. ചെയ്ത ചിത്രങ്ങളൊക്കെ വൻ പ്രചാരം നേടിയവയായി. ചില വർഷങ്ങളിൽ 12 ചിത്രങ്ങൾ വരെ സംവിധാനം ചെയ്തിട്ടുണ്ട്. ഒരേ ചിത്രം രണ്ടു കാലഘട്ടങ്ങളിൽ നിർമ്മിച്ച് പുറത്തിറക്കുക എന്ന അപൂർവ്വകാര്യവും ശശികുമാർ സാധിച്ചെടിത്തിട്ടുണ്ട്. 1990 കളിലും അദ്ദേഹം തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.
കൗതുകങ്ങൾ
- മൊത്തം 141 സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.
- ഒരു കൊല്ലം 13 സിനിമകൾ (1980ൽ) സംവിധാനം ചെയ്ത് പുറത്തിറക്കി റെക്കോഡിട്ടു.
- 84 സിനിമകളിൽ പ്രേംനസീറായിരുന്നു നായകൻ. 47 സിനിമകളിൽ നായക ഷീല.
- ഒരു ദിവസം മൂന്ന് സിനിമകൾ സംവിധാനം ചെയ്ത അപൂർവതയുമുണ്ട് അദ്ദേഹത്തിന്.
- അബ്ദുൾ ഖാദറിന് പ്രേം നസീർ എന്ന പേരു നൽകിയ തിക്കുറിശി തന്നെയാണ് ജോണിനെ ശശികുമാറാക്കിയതും.
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം |
വര്ഷം![]() |
---|---|---|
അറബിക്കടൽ | ജെ ശശികുമാർ | 1983 |
അപരാജിത | ജെ ശശികുമാർ | 1977 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം |
വര്ഷം![]() |
---|---|---|
അറബിക്കടൽ | ജെ ശശികുമാർ | 1983 |
തുറന്ന ജയിൽ | ജെ ശശികുമാർ | 1982 |
പോസ്റ്റ്മോർട്ടം | ജെ ശശികുമാർ | 1982 |
ചൂള | ജെ ശശികുമാർ | 1979 |
മുക്കുവനെ സ്നേഹിച്ച ഭൂതം | ജെ ശശികുമാർ | 1978 |
അപരാജിത | ജെ ശശികുമാർ | 1977 |
സഖാക്കളേ മുന്നോട്ട് | ജെ ശശികുമാർ | 1977 |
കൂട്ടുകാർ | ജെ ശശികുമാർ | 1966 |
പോർട്ടർ കുഞ്ഞാലി | പി എ തോമസ്, ജെ ശശികുമാർ | 1965 |
തൊമ്മന്റെ മക്കൾ | ജെ ശശികുമാർ | 1965 |
ഒരാൾ കൂടി കള്ളനായി | പി എ തോമസ് | 1964 |
കുടുംബിനി | പി എ തോമസ് | 1964 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
നാഗപഞ്ചമി | 1989 |
കഥ
ചിത്രം | സംവിധാനം |
വര്ഷം![]() |
---|---|---|
തൊമ്മന്റെ മക്കൾ | ജെ ശശികുമാർ | 1965 |
കൂട്ടുകാർ | ജെ ശശികുമാർ | 1966 |
കാവാലം ചുണ്ടൻ | ജെ ശശികുമാർ | 1967 |
പത്മവ്യൂഹം | ജെ ശശികുമാർ | 1973 |
പഞ്ചവടി | ജെ ശശികുമാർ | 1973 |
തിരുവാഭരണം | ജെ ശശികുമാർ | 1973 |
ദിവ്യദർശനം | ജെ ശശികുമാർ | 1973 |
പഞ്ചതന്ത്രം | ജെ ശശികുമാർ | 1974 |
സഖാക്കളേ മുന്നോട്ട് | ജെ ശശികുമാർ | 1977 |
വരദക്ഷിണ | ജെ ശശികുമാർ | 1977 |
അപരാജിത | ജെ ശശികുമാർ | 1977 |
പഞ്ചാമൃതം | ജെ ശശികുമാർ | 1977 |
കന്യക | ജെ ശശികുമാർ | 1978 |
മുക്കുവനെ സ്നേഹിച്ച ഭൂതം | ജെ ശശികുമാർ | 1978 |
ചൂള | ജെ ശശികുമാർ | 1979 |
തുറന്ന ജയിൽ | ജെ ശശികുമാർ | 1982 |
അറബിക്കടൽ | ജെ ശശികുമാർ | 1983 |
അഴിയാത്ത ബന്ധങ്ങൾ | ജെ ശശികുമാർ | 1985 |
മനസ്സിലൊരു മണിമുത്ത് | ജെ ശശികുമാർ | 1986 |
പാടാത്ത വീണയും പാടും | ജെ ശശികുമാർ | 1990 |
സംവിധാനം ചെയ്ത സിനിമകൾ
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
വിശപ്പിന്റെ വിളി | മോഹൻ റാവു | 1952 | |
തിരമാല | വിമൽകുമാർ, പി ആർ എസ് പിള്ള | 1953 | |
കാട്ടുമൈന | എം കൃഷ്ണൻ നായർ | 1963 | |
ഒരാൾ കൂടി കള്ളനായി | പി എ തോമസ് | 1964 | |
അവൻ വരുന്നു | എസ്റ്റേറ്റ് മാനേജർ | എം ആർ എസ് മണി | 1954 |
സീത | പാണ്ഡു | എം കുഞ്ചാക്കോ | 1960 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം |
വര്ഷം![]() |
---|---|---|
ഒരാൾ കൂടി കള്ളനായി | പി എ തോമസ് | 1964 |
കുടുംബിനി | പി എ തോമസ് | 1964 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം |
വര്ഷം![]() |
---|---|---|
കാട്ടുപൂക്കൾ | കെ തങ്കപ്പൻ | 1965 |
കലയും കാമിനിയും | പി സുബ്രഹ്മണ്യം | 1963 |
സ്നാപകയോഹന്നാൻ | പി സുബ്രഹ്മണ്യം | 1963 |
കാട്ടുമൈന | എം കൃഷ്ണൻ നായർ | 1963 |
സ്നേഹദീപം | പി സുബ്രഹ്മണ്യം | 1962 |
ഭക്തകുചേല | പി സുബ്രഹ്മണ്യം | 1961 |
ഉമ്മ | എം കുഞ്ചാക്കോ | 1960 |
- 2578 പേർ വായിച്ചു
- English