രഞ്ജി പണിക്കർ
മലയാള ചലച്ചിത്ര തിരക്കഥാ കൃത്ത്, അഭിനേതാവ്. കേശവ പണിക്കരുടെയും ലീലാമ്മയുടെയും മകനായി ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ ജനിച്ചു. ആലപ്പുഴ എസ് ഡി കോളേജിൽ നിന്നും കോമേഴ്സിൽ ബിരുദവും കാര്യവട്ടം കേരള യൂണിവേഴ്സിറ്റിയിൽനിന്നും ജേർണ്ണലിസത്തിൽ മാസ്റ്റർ ബിരുദവും നേടി. ഒരു പത്ര പ്രവർത്തകനായാണ് രഞ്ജി പണിയ്ക്കർ തന്റെ തൊഴിൽ മേഖലയിൽ തുടക്കം കുറിയ്ക്കുന്നത്. ചിത്രഭൂമിയിൽ ജോലി ചെയ്തിരുന്ന കാലത്ത് രഞ്ജി പണിയ്ക്കർ സംവിധായകൻ ഷാജി കൈലാസിനെ പരിചയപ്പെട്ടു. അവർ തമ്മിലുള്ള സൗഹൃദം രഞ്ജിയെ സിനിമയിലെത്തിച്ചു.
ഷാജികൈലാസിന്റെ സംവിധാനത്തിൽ 1990-ൽ പുറത്തിറങ്ങിയ ഡോക്ടർ പശുപതി എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിക്കൊണ്ടാണ് രഞ്ജി പണിയ്ക്കർ സിനിമാലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് ഷാജി - രഞ്ജി കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ ബോക്സോഫീസിൽ ചരിത്രം കുറിച്ചു. പൊളിറ്റിക്കൽ ആക്ഷൻ ചിത്രങ്ങളായിരുന്നു ഈ കൂട്ടുകെട്ടിൽ പിറന്നത്. ഇവർക്കൊപ്പം സുരേഷ് ഗോപി കൂടി ചേർന്നതോടെ ആക്ഷ്ൻ സിനിമകൾക്ക് പുതിയ ഒരു അദ്ധ്യായം തുടങ്ങുകയായിരുന്നു. രഞ്ജി പണിയ്ക്കരുടെ തൂലികയിൽ വിടർന്ന തീപ്പൊരി ഡയലോഗുകളായിരുന്നു ഈ സിനിമകളുടെ പ്രധാന ആകർഷണം. സുരേഷ് ഗോപിയെ സൂപ്പർ താര പദവിയിലേയ്ക്കുയർത്തിയതിൽ രഞ്ജി പണിയ്ക്കരുടെ തൂലിക ഒരു പ്രധാന പങ്കു വഹിച്ചു. ഷാജി കൈലാസിനെ കൂടാതെ ജോഷിയ്ക്കുവേണ്ടിയും രഞ്ജി പണിയ്ക്കർ തിരക്കഥകൾ എഴുതി.
രഞ്ജി പണിയ്ക്കർ രണ്ടു സിനിമകൾ സംവിധാനം ചെയ്യുകയും, രണ്ടു സിനിമകൾ നിർമ്മിയ്ക്കുകയും ചെയ്തിട്ടുണ്ട്. തിരക്കഥാ രചനയിൽ നിന്നും വിട്ടുനിന്ന് ഇപ്പോൾ അഭിനേതാവായിരിയ്ക്കുകയാണ് രഞ്ജി പണിയ്ക്കർ. നിരവധി സിനിമകളിൽ കാരക്ടർ റോളുകൾ അദ്ദേഹം ചെയ്തുവരുന്നു.
രഞ്ജി പണിയ്ക്കരുടെ ഭാര്യ അനീറ്റ മരിയം തോമസ്. 2019 മാർച്ച് 10-ന് അനീറ്റ അന്തരിച്ചു. രണ്ട് കുട്ടികളാണ് അവ്ർക്കുള്ളത് നിതിൻ രഞ്ജി പണിയ്ക്കർ, നിഖിൽ രഞ്ജി പണിയ്ക്കർ. നിഥിൻ ചലച്ചിത്ര സംവിധായകനാണ്.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
രൗദ്രം | രഞ്ജി പണിക്കർ | 2008 |
ഭരത്ചന്ദ്രൻ ഐ പി എസ് | രഞ്ജി പണിക്കർ | 2005 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
കഥ ഇന്നുവരെ | വിഷ്ണു മോഹൻ | 2024 | |
2018 | അനുപമയുടെ അച്ഛൻ | ജൂഡ് ആന്തണി ജോസഫ് | 2023 |
സെക്ഷൻ 306 ഐ പി സി | ശ്രീനാഥ് ശിവ | 2023 | |
ബുള്ളറ്റ് ഡയറീസ് | സന്തോഷ് മണ്ടൂർ | 2023 | |
പരാക്രമം | അർജുൻ രമേഷ് | 2023 | |
താൾ | രാജാസാഗർ | 2023 | |
കോളാമ്പി | ടി കെ രാജീവ് കുമാർ | 2023 | |
ഹണ്ട് | ഷാജി കൈലാസ് | 2023 | |
എന്ന് സ്വന്തം പുണ്യാളൻ | മഹേഷ് മധു | 2023 | |
മാളികപ്പുറം | ചന്ദ്രപ്പൻ പിള്ള | വിഷ്ണു ശശി ശങ്കർ | 2022 |
കൂമൻ | സി ഐ സോമൻപിള്ള | ജീത്തു ജോസഫ് | 2022 |
ടു മെൻ | മാടായി ശ്രീധരൻ | കെ സതീഷ് കുമാർ | 2022 |
5ൽ ഒരാൾ തസ്കരൻ | സോമൻ അമ്പാട്ട് | 2022 | |
ആയിരത്തൊന്നാം രാവ് | സലാം ബാപ്പു പാലപ്പെട്ടി | 2022 | |
നാരദൻ | അഡ്വ ഗോവിന്ദമേനോൻ | ആഷിക് അബു | 2022 |
നമുക്ക് കോടതിയിൽ കാണാം | സഞ്ജിത്ത് ചന്ദ്രസേനൻ | 2022 | |
വരാൽ | കണ്ണൻ താമരക്കുളം | 2022 | |
നൈറ്റ് ഡ്രൈവ് | റോയ് മാത്യു (റിയ റോയിയുടെ അച്ഛൻ) | വൈശാഖ് | 2022 |
ട്വന്റി വൺ ഗ്രാംസ് | ഡോ അലക്സ് കോശി | ബിബിൻ കൃഷ്ണ | 2022 |
e വലയം | രേവതി എസ് വർമ്മ | 2022 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ലേലം2 | നിതിൻ രഞ്ജി പണിക്കർ | 2021 |
ദി കിംഗ് & ദി കമ്മീഷണർ | ഷാജി കൈലാസ് | 2012 |
രൗദ്രം | രഞ്ജി പണിക്കർ | 2008 |
ഭരത്ചന്ദ്രൻ ഐ പി എസ് | രഞ്ജി പണിക്കർ | 2005 |
ദുബായ് | ജോഷി | 2001 |
പ്രജ | ജോഷി | 2001 |
പത്രം | ജോഷി | 1999 |
ജനനി | രാജീവ് നാഥ് | 1999 |
ലേലം | ജോഷി | 1997 |
സ്വർണ്ണച്ചാമരം | രാജീവ് നാഥ് | 1996 |
ദി കിംഗ് | ഷാജി കൈലാസ് | 1995 |
കമ്മീഷണർ | ഷാജി കൈലാസ് | 1994 |
ഏകലവ്യൻ | ഷാജി കൈലാസ് | 1993 |
മാഫിയ | ഷാജി കൈലാസ് | 1993 |
സ്ഥലത്തെ പ്രധാന പയ്യൻസ് | ഷാജി കൈലാസ് | 1993 |
തലസ്ഥാനം | ഷാജി കൈലാസ് | 1992 |
ഡോക്ടർ പശുപതി | ഷാജി കൈലാസ് | 1990 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ലേലം2 | നിതിൻ രഞ്ജി പണിക്കർ | 2021 |
ദി കിംഗ് & ദി കമ്മീഷണർ | ഷാജി കൈലാസ് | 2012 |
രൗദ്രം | രഞ്ജി പണിക്കർ | 2008 |
ഭരത്ചന്ദ്രൻ ഐ പി എസ് | രഞ്ജി പണിക്കർ | 2005 |
ദുബായ് | ജോഷി | 2001 |
പ്രജ | ജോഷി | 2001 |
പത്രം | ജോഷി | 1999 |
ലേലം | ജോഷി | 1997 |
ദി കിംഗ് | ഷാജി കൈലാസ് | 1995 |
കമ്മീഷണർ | ഷാജി കൈലാസ് | 1994 |
ഏകലവ്യൻ | ഷാജി കൈലാസ് | 1993 |
മാഫിയ | ഷാജി കൈലാസ് | 1993 |
സ്ഥലത്തെ പ്രധാന പയ്യൻസ് | ഷാജി കൈലാസ് | 1993 |
തലസ്ഥാനം | ഷാജി കൈലാസ് | 1992 |
ആകാശക്കോട്ടയിലെ സുൽത്താൻ | ജയരാജ് | 1991 |
ഡോക്ടർ പശുപതി | ഷാജി കൈലാസ് | 1990 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ലേലം2 | നിതിൻ രഞ്ജി പണിക്കർ | 2021 |
ദി കിംഗ് & ദി കമ്മീഷണർ | ഷാജി കൈലാസ് | 2012 |
രൗദ്രം | രഞ്ജി പണിക്കർ | 2008 |
ഭരത്ചന്ദ്രൻ ഐ പി എസ് | രഞ്ജി പണിക്കർ | 2005 |
ദുബായ് | ജോഷി | 2001 |
പ്രജ | ജോഷി | 2001 |
പത്രം | ജോഷി | 1999 |
ലേലം | ജോഷി | 1997 |
ദി കിംഗ് | ഷാജി കൈലാസ് | 1995 |
കമ്മീഷണർ | ഷാജി കൈലാസ് | 1994 |
ഏകലവ്യൻ | ഷാജി കൈലാസ് | 1993 |
മാഫിയ | ഷാജി കൈലാസ് | 1993 |
സ്ഥലത്തെ പ്രധാന പയ്യൻസ് | ഷാജി കൈലാസ് | 1993 |
തലസ്ഥാനം | ഷാജി കൈലാസ് | 1992 |
ആകാശക്കോട്ടയിലെ സുൽത്താൻ | ജയരാജ് | 1991 |
ഡോക്ടർ പശുപതി | ഷാജി കൈലാസ് | 1990 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
ഒരായിരം കിനാക്കളാൽ | പ്രമോദ് മോഹൻ | 2018 |
ഭരത്ചന്ദ്രൻ ഐ പി എസ് | രഞ്ജി പണിക്കർ | 2005 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
എൻ തല ചുറ്റണ് | അലമാര | മനു മൻജിത്ത് | സൂരജ് എസ് കുറുപ്പ് | 2017 |
ഗാനരചന
രഞ്ജി പണിക്കർ എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ശ്രീപാർവതീ പാഹിമാം - F | രുദ്രാക്ഷം | ശരത്ത് | കെ എസ് ചിത്ര | രീതിഗൗള, മധ്യമാവതി | 1994 |
ചില്ലുജാലകത്തിനപ്പുറം | രുദ്രാക്ഷം | ശരത്ത് | സുജാത മോഹൻ | 1994 | |
എള്ളോളം മാരിക്കീറ് | രുദ്രാക്ഷം | ശരത്ത് | മാൽഗുഡി ശുഭ | 1994 | |
ശ്രീ പാർവതി പാഹിമാം - D | രുദ്രാക്ഷം | ശരത്ത് | കെ ജെ യേശുദാസ്, കെ എസ് ചിത്ര | രീതിഗൗള, മധ്യമാവതി | 1994 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഗോൾഡ് | അൽഫോൻസ് പുത്രൻ | 2022 |
ആനന്ദം | ഗണേശ് രാജ് | 2016 |
ഒരു മുത്തശ്ശി ഗദ | ജൂഡ് ആന്തണി ജോസഫ് | 2016 |
കമ്മീഷണർ | ഷാജി കൈലാസ് | 1994 |
ഏകലവ്യൻ | ഷാജി കൈലാസ് | 1993 |
തലസ്ഥാനം | ഷാജി കൈലാസ് | 1992 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
എലോൺ | ഷാജി കൈലാസ് | 2023 |
Edit History of രഞ്ജി പണിക്കർ
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
26 Feb 2022 - 13:35 | Achinthya | |
18 Feb 2022 - 02:25 | Achinthya | |
18 Feb 2021 - 12:31 | Santhoshkumar K | |
15 Jan 2021 - 19:49 | admin | Comments opened |
22 Aug 2019 - 13:10 | Santhoshkumar K | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
19 Oct 2014 - 08:22 | Kiranz | Added Photo |
6 Mar 2012 - 11:05 | admin |