ആദം അയൂബ്

Adam Ayub

കൊച്ചി മട്ടാഞ്ചേരി സ്വദേശി.നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, മാധ്യമ അധ്യാപകൻ, സാംസ്‌കാരിക പ്രവർത്തകൻ എന്നീ നിലയിലൊക്കെ പ്രവർത്തിച്ചു. മദിരാശിയിലെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് സിനിമയിൽ ഒന്നാം റാങ്കോടെ ബിരുദം നേടി.രജനീകാന്ത്, ശ്രീനിവാസൻ എന്നിവർ സഹപാഠികൾ ആയിരുന്നു.എ വിൻസെന്റ്, പി എ ബക്കർ എന്നിവരോടൊപ്പം 25 സിനിമകളിൽ സഹസംവിധായകനായി. തിരുവനന്തപുരം ദൂരദർശൻ ആരംഭിച്ചപ്പോൾ ആദ്യം നടനായും പിന്നെ അവതാരകനായും പിന്നീട് സീരിയൽ ,ഡോക്യുമെന്ററി എന്നിവയുടെ സംവിധായകനായും പ്രവർത്തിച്ചു. ഈ വിഭാഗങ്ങളിൽ നൂറോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. കേരളത്തിലെ ഏറ്റവും സീനിയർ ആയ ടെലിവിഷൻ നടനാണ്. കേരളത്തിലെ വിവിധ മാധ്യമ പാഠശാലകളിൽ അധ്യാപകനായി ജോലി ചെയ്തു. മീഡിയ വൺ ചാനലിന്റെ ആദ്യത്തെ ക്രിയേറ്റീവ് ഹെഡ് ആയിരുന്നു. മലയാള മനോരമ ആരാമം, കലാചന്ദ്രിക ഉൾപ്പടെ വിവിധ പ്രസിദ്ധീകരണങ്ങളിൽ എഴുതുന്നു.സാംസ്‌കാരിക രംഗത്ത് സജീവം. തനിമ കലാ സാഹിത്യ വേദിയുടെ സംസ്ഥാന പ്രസിഡന്റ്‌ ആണ്.

മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് മൗലാനാ ആസാദ്‌ ലൈബ്രറിയുടെ പുരസ്‌കാരം, കമല സുരയ്യ അവാർഡ്, ടെലിവിഷൻ ഫ്രറ്റേണിറ്റി അവാർഡ്, രാജ് നാരായൺജി അവാർഡ്, എറണാകുളം ഫ്രൈഡേ ക്ലബ് അവാർഡ്  എന്നിവ നേടി.

മകൻ അർഫാസ് അയൂബ് സിനിമയിൽ ചീഫ് അസോസിയേറ്റ് സംവിധായകനായി ജോലി നോക്കുന്നു. ആദം അയൂബ് കുടുംബവുമൊത്ത് കൊച്ചിയിൽ താമസിക്കുന്നു.