ഷാഫി

Shafi

മലയാള ചലച്ചിത്ര സംവിധായകൻ. 1968 ഫെബ്രുവരിയിൽ എറണാംകുളത്ത് ജനിച്ചു. പ്രശസ്ത സംവിധായകരായ റാഫി മെക്കാർട്ടിനിലെ റാഫിയുടെ അനുജനാണ് ഷാഫി. 1996-ൽ രാജസേനൻ സംവിധാനം ചെയ്ത ദില്ലിവാലാ രാജകുമാരൻ എന്ന സിനിമയിൽ അസിസ്റ്റന്റ് സംവിധായകനായിട്ടായിരുന്നു ഷാഫിയുടെ തുടക്കം. പിന്നീട് രാജസസേനന്റെ ചില ചിത്രങ്ങളിലും റാഫി മെക്കാർട്ടിന്റെ സിനിമകളിലും സിദ്ദിഖിന്റെ സിനിമയിലും സഹകരിച്ചു.

2001-ൽ ജയറാം നായകനായ വൺ‌മാൻ ഷോ എന്ന സിനിമയിലൂടെയാണ് ഷാഫി സ്വതന്ത്ര സംവിധായകനാകുന്നത്. പിന്നീട് ദിലീപ് നായകനായ കല്യാണരാമൻ, മമ്മൂട്ടി നായകനായ തൊമ്മനും മക്കളുംമായാവി.. തുടങ്ങി പതിഞ്ചിലധികം സിനിമകൾ സംവിധാനം ചെയ്തു. ഷാഫി സംവിധാനം ചെയ്ത സിനിമകളെല്ലാം കോമഡി സിനിമകളായിരുന്നു. അവയിൽ ഭൂരിഭാഗവും കോമഡി ചിത്രങ്ങളായിരുന്നു. മേക്കപ്പ് മാൻ അടക്കം മൂന്ന് സിനിമകൾക്ക് ഷാഫി കഥ എഴുതി. ഷെർലക് ടോംസ് എന്ന സിനിമയിൽ കഥ,തിരക്കഥ രചിച്ചതും ഷാഫിയായിരുന്നു. ലോലിപോപ്പ്101 വെഡ്ഡിംഗ്സ് എന്നീ സിനിമകൾ നിർമ്മിച്ച് നിർമ്മാണ രംഗത്തും ഷാഫി തന്റെ കഴിവുതെളിയിച്ചു.