നിഷാന്ത് സാഗർ

Nishanth Sagar

മലയാള ചലച്ചിത്ര നടൻ. 1980-ൽ ബാലകൃഷ്ണന്റെയും പുഷ്പയുടെയും മകനായി കോഴിക്കോട് ജില്ലയിൽ ജനിച്ചു. നിശാന്ത് ബാലകൃഷ്ണൻ എന്നാണ് യഥാർത്ഥ നാമം. 1998-ൽ ബിജു വർക്കി സംവിധാനം ചെയ്ത ദേവദാസി എന്ന സിനിമയിലൂടെയാണ് നിശാന്ത് സാഗർ തന്റെ അഭിനയ ജീവിതം ആരംഭിയ്ക്കുന്നത്. അതിനുശേഷം രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ഋഷിവംശം എന്ന സിനിമയിൽ നായകനായി അഭിനയിച്ചു. നിശാന്തിന്റെ  മൂന്നാമത്തെ സിനിമ ഇന്ദ്രിയം- ആയിരുന്നു. 2000- ത്തിൽ ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കർ എന്ന സിനിമയിൽ വില്ലനായി അഭിനയിച്ചതോടെയാണ് നിശാന്ത് സാഗർ ശ്രദ്ധിയ്ക്കപ്പെട്ടത്. തുടർന്ന് അൻപതോളം സിനിമകളിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്തു. 2008-ൽ നിശാന്ത് സാഗർ ഒരു ഇന്തോ - അമേരിയ്ക്കൻ മൂവിയായ Pirate's Blood -ൽ സണ്ണിലീയോണിനോടൊപ്പം ലീഡ് റോൾ ചെയ്തു.

നിശാന്ത് സാഗറിന്റെ ഭാര്യ വൃന്ദ. അവർക്ക് മൂന്നു മക്കളാണുള്ളത്.