തമ്പി ആന്റണി

Thampy Antony

തമ്പി ആന്റണി അഥവാ ആന്റണി പി തെക്കേക്ക്. നടൻ ബാബു ആന്റണിയുടെ സഹോദരനും, കവിയും, അഭിനേതാവും നിർമ്മാതാവുമാണ്. തമ്പി എന്നാ തൂലികാ നാമത്തിലാണ് അദ്ദേഹം കവിതകൾ എഴുതിയിരുന്നത്. 1995ൽ അറേബ്യ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ആദ്യ ചിത്രത്തിലെ "സഫർ അലി" എന്നാ കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടി. അതിനു ശേഷം തന്റെ ബിസിനസ് സ്ഥാപങ്ങൾ നോക്കി നടത്തുവാനായി അമേരിക്കയിലേക്ക് മടങ്ങിയ അദ്ദേഹം, തന്റെ അഭിനയ ജീവിതത്തിനു ഒരു താൽകാലിക വിരാമം നല്കി. നല്ല തിരക്കഥകൾക്കും കഥാപാത്രങ്ങൾക്കുമായി കാത്തിരുന്ന അദ്ദേഹത്തെ തേടി ഒരു പിടി നല്ല ചിത്രങ്ങൾ എത്തി. തന്റെ അമേരിക്കൻ ജീവിതത്തിനിടയിൽ അദ്ദേഹം ഏതാനും നാടകങ്ങൾക്കും രചന നിർവഹിച്ചു. 1999-ൽ അദ്ദേഹമെഴുതിയ "ഇടിച്ചക്ക പ്ലാമൂട് പോലീസ് സ്റ്റേഷൻ" എന്ന നാടകം, നർമ്മത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ളതായിരുന്നു. ആ നാടകം പ്രേക്ഷക ശ്രദ്ധ നേടുകയും, അമേരിക്കയിലെ പല നഗരങ്ങളിഉം പ്രദർശിപ്പിക്കപ്പെടുകയും ചെയ്തു. പിന്നീട് നർമ്മത്തിന് പ്രാധാന്യം നല്കി "ഡോ.ദിവ്യസഹായം", "എന്റെ മേരിക്കുട്ടി ഇതമേരിക്കയാ" തുടങ്ങി രണ്ടു നാടകങ്ങൾ കൂടി അദ്ദേഹം എഴുതി. 

 2000ത്തിലാണ് തമ്പി ആന്റണിയുടെ അഭിനയ ജീവിതത്തിൽ നിർണ്ണായക വഴിത്തിരിവുകൾ ഉണ്ടാകുന്നത്. രാജീവ് അഞ്ചൽ ന്യൂയോർക്ക് നഗരത്തെ ആസ്പദമാക്കി ചെയ്ത മൂന്ന് ടെലി സീരിയലുകളിൽ അഭിനയിക്കാൻ തമ്പി ആന്റണിയെ ക്ഷണിക്കുന്നു. "ഇല കൊഴിയും പോലെ", "പേരക്കിടാങ്ങൾ" ,"മടക്കയാത്ര" എന്നീ സീരിയലുകളിലെ അദ്ദേഹത്തിന്റെ അഭിനയം പ്രേക്ഷക ശ്രദ്ധയാർജ്ജിച്ചു. രാജിവ് അഞ്ചലിന്റെ "ബിയോണ്ട് ഡി സോൾ" എന്ന ചിത്രത്തിലെ ആചാര്യ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് അദ്ദേഹം സിനിമയിലേക്ക് മടങ്ങി വന്നത്. ആ ചിത്രം പല ഫിലിം ഫെസ്റ്റിവലുകളിലും പ്രദർശിപ്പിക്കപ്പെടുകയും പല പുരസ്കാരങ്ങൾ നേടുകയും ചെയ്തത്. ഹോണലുലു ഇന്റർനാഷണൽ ഫിലിം ഫെസ്റിവൽ 2005 -ൽ മികച്ച നടനുള്ള പുരസ്കാരം അദ്ദേഹത്തിന് ഈ ചിത്രത്തിലെ അഭിനയിത്തിനു ലഭിക്കുകയുണ്ടായി. പിന്നീട് പളുങ്ക്, കൽക്കട്ട ന്യൂസ്, പറുദീസ, പാപ്പിലിയോ ബുദ്ധ തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. "ദി റൂട്ട് ഓഫ് ഓൾ ഈവിൾ" എന്നാ ഹോളിവുഡ് ചിത്രത്തിലും അദ്ദേഹം ഒരു വേഷം ചെയ്തിട്ടുണ്ട്.

അദ്ദേഹത്തിന്റെ "ഇടിചക്കപ്ലാമൂട് പോലീസ് സ്റ്റേഷൻ" എന്ന നാടകം ഒലീവ് ബുക്സ് ബുക്കായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അഭിനയിച്ച പ്രധാന അന്യഭാഷാ ചിത്രങ്ങൾ

ബിയോണ്ട്  ദി സോൾ - ഡോ.ആചാര്യ - 2003 - രാജീവ് അഞ്ചൽ
നത്തിംഗ് ബട്ട് ലൈഫ് - കേണൽ അബ്ദുള്ള - 2005 - രാജീവ് അഞ്ചൽ
കാഷ് - ബഹാദൂർജിത് ജതേന്ദ്രപ്രീത് സിംഗ് - 2010
ഡാം 999 - ആർക്കിടെക്റ്റ് - 2011 - സോഹൻ റോയി