കമൽ
സംവിധായകൻ-എഴുത്തുകാരൻ. 1957 നവംബർ 28ന് തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്തെ മതിലകത്ത് കെ എം അബ്ദുൾ മജീദിന്റെയും സുലൈഖാബിയുടെയും മൂന്നു മക്കളിൽ മൂത്ത മകനായി ജനനം.ബിരുദത്തിനു ശേഷം സിനിമാ മേഖലയിലേക്ക് എത്തിച്ചേരാനുള്ള താല്പര്യം കമലിനെ തൃശ്ശൂർ കലാഭാരതി ഫിലിം ഇൻസ്റ്റിട്യൂട്ടിലെ വിദ്യാർത്ഥിയാക്കി. അമ്മാവൻ യൂസഫ് പടിയത്തും ബന്ധുവും അഭിനേതാവുമായ ബഹദൂറുമാണ് കമലിന്റെ ചലച്ചിത്രസ്വപ്നങ്ങൾക്ക് കരുത്ത് പകർന്നത്. ത്രാസം എന്ന സിനിമക്ക് കഥയെഴുതിക്കൊണ്ടാണ് കമാലുദ്ദീൻ മുഹമ്മദ് എന്ന കമൽ മലയാളസിനിമയിലേക്ക് കടന്നുവരുന്നത്. ഭരതന്റെയും പി എൻ മേനോന്റെയും കെ എസ് സേതുമാധവന്റെയും സംവിധാന സഹായിയായി സിനിമാമേഖലയിൽ പ്രവർത്തിച്ച പരിചയം 1986ൽ പുറത്തിറങ്ങിയ മിഴിനീർപ്പൂവുകൾ എന്ന സിനിമ സംവിധാനം ചെയ്യാൻ കമലിനെ പ്രാപ്തനാക്കി. ജോൺപോളിന്റെ തിരക്കഥയിൽ മോഹൻലാലും ഉർവ്വശിയും അഭിനയിച്ച മിഴിനീർപ്പൂവുകൾ മാധ്യമശ്രദ്ധ കരസ്ഥമാക്കിയിരുന്നു.
തുടർന്ന് നാളിതു വരെ ഏകദേശം നാൽപ്പതിലധികം മലയാള ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തു.സാമ്പത്തിക വിജയവും കലാമൂല്യവും നേടിയ ജനപ്രിയ ചിത്രങ്ങളുടെ സംവിധായകൻ എന്ന പേരു കരസ്ഥമാക്കിയിട്ടുണ്ട്. മികച്ച ചലച്ചിത്രഗാനങ്ങൾ കമൽ ചിത്രങ്ങളുടെ പ്രത്യേകതയായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഉണ്ണികളെ ഒരു കഥ പറയാം, തൂവൽ സ്പർശം, കാക്കൊത്തിക്കാവിലെ അപ്പൂപ്പൻതാടികൾ, ഗസൽ, ഉള്ളടക്കം, ഈ പുഴയും കടന്ന്, അഴകിയ രാവണൻ, മേഘമൽഹാർ, മഴയെത്തും മുൻപേ, മധുരനൊമ്പരക്കാറ്റ്, പെരുമഴക്കാലം, സെല്ലുലോയ്ഡ്, കറുത്തപ്പക്ഷികൾ, ഗദ്ദാമ എന്നിവ ഇദ്ദേഹത്തിന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങൾ ആണ്. നിലവിലെ കേരള ചലച്ചിത്ര അക്കാദമി ചെയർമാനാണ് കൂടാതെ ചലച്ചിത്ര അക്കാദമി അംഗമായും സിനിമാ ടെക്നീഷ്യൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. മികച്ച സംവിധായകനായും തിരക്കഥാകൃത്തായും സംസ്ഥാനതലത്തിലും ദേശീയതലത്തിലും അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. പുതുസിനിമകളിലൂടെ ജനപ്രിയരായ ലാൽജോസ്,ആഷിഖ് അബു തുടങ്ങി ശ്രദ്ധേയരായ ഒരുപറ്റം സംവിധായകർ കമലിന്റെ ശിഷ്യഗണമായി അറിയപ്പെടുന്നു.
തന്റെ അമ്മാവന്റെ മകൾ സൗറാബിയെയാണ് കമൽ വിവാഹം കഴിച്ചത്. മകൻ ജാനൂസ് മുഹമ്മദ്,മകൾ ഹന്ന കമൽ.
കമലിന്റെ വെബ് സൈറ്റ് - http://directorkamal.com
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
മിഴിനീർപൂവുകൾ | ജോൺ പോൾ | 1986 |
ഉണ്ണികളേ ഒരു കഥ പറയാം | ജോൺ പോൾ | 1987 |
ഓർക്കാപ്പുറത്ത് | ഷിബു ചക്രവർത്തി | 1988 |
ഉണ്ണികൃഷ്ണന്റെ ആദ്യത്തെ കൃസ്തുമസ് | ജോൺ പോൾ, കലൂർ ഡെന്നിസ് | 1988 |
കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ | ഫാസിൽ | 1988 |
പ്രാദേശികവാർത്തകൾ | രഞ്ജിത്ത് ബാലകൃഷ്ണൻ | 1989 |
പെരുവണ്ണാപുരത്തെ വിശേഷങ്ങൾ | രഞ്ജിത്ത് ബാലകൃഷ്ണൻ | 1989 |
പാവം പാവം രാജകുമാരൻ | ശ്രീനിവാസൻ | 1990 |
ശുഭയാത്ര | പി ആർ നാഥൻ | 1990 |
തൂവൽസ്പർശം | കലൂർ ഡെന്നിസ് | 1990 |
ഉള്ളടക്കം | പി ബാലചന്ദ്രൻ | 1991 |
വിഷ്ണുലോകം | ടി എ റസാക്ക് | 1991 |
പൂക്കാലം വരവായി | രഞ്ജിത്ത് ബാലകൃഷ്ണൻ | 1991 |
ആയുഷ്കാലം | രാജൻ കിരിയത്ത്, വിനു കിരിയത്ത് | 1992 |
ചമ്പക്കുളം തച്ചൻ | ശ്രീനിവാസൻ | 1992 |
എന്നോടിഷ്ടം കൂടാമോ | രഘുനാഥ് പലേരി | 1992 |
ഭൂമിഗീതം | ടി എ റസാക്ക് | 1993 |
ഗസൽ | ടി എ റസാക്ക് | 1993 |
മഴയെത്തും മുൻപേ | ശ്രീനിവാസൻ | 1995 |
അഴകിയ രാവണൻ | ശ്രീനിവാസൻ | 1996 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
ഇമ്മിണി നല്ലൊരാൾ | സംവിധായകൻ കമൽ ആയിത്തന്നെ | രാജസേനൻ | 2004 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
കാവൽമാടം | പി ചന്ദ്രകുമാർ | 1980 |
ത്രാസം | പടിയൻ | 1981 |
കടമ്പ | പി എൻ മേനോൻ | 1983 |
ആരോരുമറിയാതെ | കെ എസ് സേതുമാധവൻ | 1984 |
പെരുവണ്ണാപുരത്തെ വിശേഷങ്ങൾ | കമൽ | 1989 |
ഗസൽ | കമൽ | 1993 |
ഈ പുഴയും കടന്ന് | കമൽ | 1996 |
ഗ്രാമഫോൺ | കമൽ | 2002 |
സ്വപ്നക്കൂട് | കമൽ | 2003 |
കറുത്ത പക്ഷികൾ | കമൽ | 2006 |
മിന്നാമിന്നിക്കൂട്ടം | കമൽ | 2008 |
ആഗതൻ | കമൽ | 2010 |
വിവേകാനന്ദൻ വൈറലാണ് | കമൽ | 2024 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ത്രാസം | പടിയൻ | 1981 |
ആശ | അഗസ്റ്റിൻ പ്രകാശ് | 1982 |
സുനിൽ വയസ്സ് 20 | കെ എസ് സേതുമാധവൻ | 1986 |
കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് | കമൽ | 1997 |
മേഘമൽഹാർ | കമൽ | 2001 |
സ്വപ്നക്കൂട് | കമൽ | 2003 |
കറുത്ത പക്ഷികൾ | കമൽ | 2006 |
മിന്നാമിന്നിക്കൂട്ടം | കമൽ | 2008 |
ആഗതൻ | കമൽ | 2010 |
ഗദ്ദാമ | കമൽ | 2011 |
സെല്ലുലോയ്ഡ് | കമൽ | 2013 |
ആമി | കമൽ | 2018 |
പ്രണയമീനുകളുടെ കടൽ | കമൽ | 2019 |
വിവേകാനന്ദൻ വൈറലാണ് | കമൽ | 2024 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ത്രാസം | പടിയൻ | 1981 |
ആശ | അഗസ്റ്റിൻ പ്രകാശ് | 1982 |
ആ നേരം അല്പദൂരം | തമ്പി കണ്ണന്താനം | 1985 |
സുനിൽ വയസ്സ് 20 | കെ എസ് സേതുമാധവൻ | 1986 |
കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് | കമൽ | 1997 |
മേഘമൽഹാർ | കമൽ | 2001 |
സ്വപ്നക്കൂട് | കമൽ | 2003 |
കറുത്ത പക്ഷികൾ | കമൽ | 2006 |
മിന്നാമിന്നിക്കൂട്ടം | കമൽ | 2008 |
ആഗതൻ | കമൽ | 2010 |
സെല്ലുലോയ്ഡ് | കമൽ | 2013 |
ആമി | കമൽ | 2018 |
പ്രണയമീനുകളുടെ കടൽ | കമൽ | 2019 |
വിവേകാനന്ദൻ വൈറലാണ് | കമൽ | 2024 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സെല്ലുലോയ്ഡ് | കമൽ | 2013 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
അർച്ചന ടീച്ചർ | പി എൻ മേനോൻ | 1981 |
ചില്ല് | ലെനിൻ രാജേന്ദ്രൻ | 1982 |
വിധിച്ചതും കൊതിച്ചതും | ടി എസ് മോഹൻ | 1982 |
ആശ | അഗസ്റ്റിൻ പ്രകാശ് | 1982 |
ഈ വഴി മാത്രം | രവി ഗുപ്തൻ | 1983 |
കടമ്പ | പി എൻ മേനോൻ | 1983 |
അസ്ത്രം | പി എൻ മേനോൻ | 1983 |
ഒരു കൊച്ചു സ്വപ്നം | വിപിൻദാസ് | 1984 |
ആ നേരം അല്പദൂരം | തമ്പി കണ്ണന്താനം | 1985 |
അയനം | ഹരികുമാർ | 1985 |
അവിടത്തെപ്പോലെ ഇവിടെയും | കെ എസ് സേതുമാധവൻ | 1985 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ശില | അഗസ്റ്റിൻ പ്രകാശ് | 1982 |
ആരോരുമറിയാതെ | കെ എസ് സേതുമാധവൻ | 1984 |
ഗുരുജീ ഒരു വാക്ക് | രാജൻ ശങ്കരാടി | 1985 |
കാതോട് കാതോരം | ഭരതൻ | 1985 |
അവാർഡുകൾ
Edit History of കമൽ
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
24 Feb 2022 - 22:50 | Achinthya | |
18 Feb 2022 - 02:39 | Achinthya | |
13 Oct 2021 - 10:07 | VishnuB | profile picture updated |
13 Oct 2021 - 10:05 | VishnuB | കൂടുതൽവിവരങ്ങൾ ചേർത്തു |
7 Jul 2021 - 01:33 | Jarincj | |
15 Jan 2021 - 19:49 | admin | Comments opened |
13 Nov 2020 - 08:23 | admin | Converted dob to unix format. |
18 Aug 2020 - 23:08 | Kiranz | പ്രൊഫൈൽ ചേർത്തു. |
6 Mar 2012 - 11:07 | admin |