രജത് മേനോന്‍

Rajath Menon

മലയാള ചലച്ചിത്ര നടൻ. 1988 മാർച്ചിൽ രവീന്ദ്ര നാഥന്റെയും പ്രേമലതയുടെയും മകനായി തൃശ്ശൂരിൽ ജനിച്ചു. അബുദാബിയിലായിരുന്നു രജത്തിന്റെ അച്ഛന് ജോലി അതിനാൽ രജത്ത് പഠിച്ചതും വളർന്നതും അവിടെയായിരുന്നു. അതിനു ശേഷം ചെന്നൈ സെന്റ് ജോസഫ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗും, സിക്കിം മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്നും എം ബി എയും കഴിഞ്ഞു. 

കമൽ സംവിധാനം ചെയ്ത് 2007- ൽ റിലീസായ ഗോൾ എന്ന സിനിമയിൽ നായകനായാണ് രജത്ത് മേനോൻ അഭിനയരംഗത്തേയ്ക്ക് കടക്കുന്നത്. 2009- ൽ ഐ വി ശശി സംവിധാനം ചെയ്ത വെള്ളത്തവൂൽ,  2011-ൽ ജോഷി ചിത്രം സെവൻസ് എന്നിവയുൾപ്പെടെ ഇരുപതോളം സിനിമകളിൽ അഭിനയിച്ചു. 2014- ൽ Ninaithathu Yaaro  എന്ന സിനിമയിലൂടെ രജത്ത് മേനോൻ തമിഴിലേയ്ക്കും പ്രവേശിച്ചു. Dhamki എന്ന ചിത്രത്തിലൂടെ  തെലുങ്കിലും രജത്ത് മേനോൻ  തുടക്കം കുറിച്ചു.  അഭിനയം കൂടാതെ സംവിധായകനായും രജത്ത് മേനോൻ തന്റെ കഴിവു തെളിയിച്ചു. ലൗ പോളിസി എന്ന ഹൃസ്വ ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. Arvy പ്രൊഡക്ഷൻസ് എന്ന പേരിൽ  ചെന്നൈയിൽ രജത്ത് മേനോൻ പരസ്യ ഏജൻസി നടത്തുന്നുണ്ട്.

രജത്ത് മേനോന്റെ വിവാഹം 2018-ലായിരുന്നു. ഭാര്യയുടെ പേര് ശ്രുതി.