മധു വാര്യർ

Madhu Warrier

മലയാള ചലച്ചിത്ര നടൻ, നിർമ്മാതാവ്, സംവിധായകൻ. 1976 ജൂലൈ 3 ന് തമിഴ് നാട്ടിലെ നാഗർകോവിലിൽ തൃശ്ശൂർ സ്വദേശികളായ മാധവ വാരിയരുടെയും ഗിരിജ വാരിയരുടെയും മകനായി ജനിച്ചു. പ്രശസ്ത സിനിമാതാരം മഞ്ജു വാരിയർ സഹോദരിയാണ്.  കഴക്കൂട്ടം സൈനിക് സ്ക്കൂൾ, കണ്ണൂർ എസ് എൻ വിദ്യാമന്ദിർ എന്നിവിടങ്ങളിലായിരുന്നു മധു വാരിയരുടെ സ്ക്കൂൾ വിദ്യാഭ്യാസം. ഐ എച്ച് എം വിദ്യാമന്ദിരിൽ നിന്നും ഗ്രാജ്വേഷൻ കഴിഞ്ഞു. പഠനത്തിനു ശേഷം കുറച്ചുകാലം മുംബൈ ലീല ഹോട്ടൽ, ഡിസ്നി ക്രൂയിസ് ലൈൻസ് എന്നിവയിലെല്ലാം ജോലി ചെയ്തതിനു ശേഷമാണ് സിനിമയിലേയ്ക്കെത്തുന്നത്. 

2004 ൽ രാജസേനൻ സംവിധാനം ചെയ്ത ഇമ്മിണി നല്ലൊരാൾ എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് മധു വാരിയർ ചലച്ചിത്ര ലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്.  തുടർന്ന് മുപ്പതിലധികം സിനിമകളിൽ വിവിധ വേഷങ്ങളിൽ അഭിനയിച്ചു. 2009 ൽ സ്വ ലേ എന്ന സിനിമയിൽ അദ്ദേഹം അസിസ്റ്റന്റ് സംവിധായകനായി. ക്രേസി ഗോപാലൻ, മലർവാടി ആർട്സ് ക്ലബ്.. എന്നീ സിനിമകളിലും സഹ സംവിധായകനായി പ്രവർത്തിച്ചു.

മധു വാരിയർ 2012 ൽ മായാമോഹിനി എന്ന സിനിമ നിർമ്മിച്ചുകൊണ്ട് ചലച്ചിത്ര നിർമ്മാതാവയി. 2020 ൽ ലളിതം സുന്ദരം എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്ര സംവിധായകനായി.  മധു വാരിയരുടെ ഭാര്യയുടെ പേര് അനു. ഒരു മകൾ ആവണി.

ഫേസ്ബുക്ക് പ്രൊഫൈൽ