മണിയൻപിള്ള രാജു
Maniyanpilla Raju
സുധീർകുമാർ
രാജു
Sudheerkumar
ആലപിച്ച ഗാനങ്ങൾ: 1
മലയാള ചലച്ചിത്ര നടൻ. ശേഖരൻ നായർ - സരസ്വതി അമ്മ ദമ്പതികളുടെ മകനായി 1957 ൽ തിരുവനന്തപുരം ജില്ലയിലെ തൈക്കാട് ജനിച്ചു. യഥാർത്ഥ പേരു സുധീർ കുമാർ. 1981 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത മണിയൻ പിള്ള അഥവാ മണിയൻ പിള്ള എന്ന ചിത്രത്തിലായിരുന്നു ആദ്യമായി നായകനായത്. അതിനു ശേഷം മണിയൻപിള്ള രാജു എന്നാണു അറിയപ്പെട്ടത്. എന്നാൽ സുധീർകുമാറിന്റെ ആദ്യ ചിത്രം, 1975ൽ ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത മോഹിനിയാട്ടം ആയിരുന്നു.
ബാലചന്ദ്രമേനോന്റെ ചിരിയോ ചിരി എന്ന സിനിമയിലൂടെ ഹാസ്യകഥാപാത്രങ്ങൾക്ക് തന്റേതായ ഒരു രീതി സൃഷ്ടിച്ച് രാജു മലയാള സിനിമയിൽ സജീവമായി. പ്രിയദർശൻ ചിത്രങ്ങളിൽ രാജു നായകനായും സഹനായകനായും ഒക്കെ നിറഞ്ഞു നിന്നു. 250-ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ചലചിത്രനിർമ്മാണത്തിലും രാജു പങ്കാളിയായിരുന്നു. വെള്ളാനകളുടെ നാട് മുതൽ ഒട്ടനവധി ചിത്രങ്ങളുടെ നിർമ്മാണത്തിൽ രാജു സജീവമായിരുന്നു.
ഭാര്യ ഇന്ദിര, മക്കൾ സച്ചിനും നിരഞ്ജനും. നിരഞ്ജൻ ബ്ലാക്ക് ബട്ടർഫ്ലൈ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് കടന്നു.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
ഹർത്താൽ | കല്ലയം കൃഷ്ണദാസ് | 1998 | |
ഹിസ് ഹൈനസ്സ് അബ്ദുള്ള | സിബി മലയിൽ | 1990 | |
ഹാപ്പി ഹസ്ബൻഡ്സ് | പഴക്കുറ്റി പവിത്രൻ | സജി സുരേന്ദ്രൻ | 2010 |
ഹലോ മൈ ഡിയർ റോംങ്ങ് നമ്പർ | രാമദാസൻ | പ്രിയദർശൻ | 1986 |
ഹരികൃഷ്ണൻസ് | ഫാസിൽ | 1998 | |
സർവകലാശാല | ചക്കര | വേണു നാഗവള്ളി | 1987 |
സൗണ്ട് ഓഫ് ബൂട്ട് | ആന്റണി | ഷാജി കൈലാസ് | 2008 |
സ്വയംവരപ്പന്തൽ | ഹരികുമാർ | 2000 | |
സ്റ്റാലിൻ ശിവദാസ് | ആന്റോ | ടി എസ് സുരേഷ് ബാബു | 1999 |
സ്ഫടികം | കുഞ്ഞഹമ്മദ് | ഭദ്രൻ | 1995 |
സ്ഥലത്തെ പ്രധാന പയ്യൻസ് | തങ്കച്ചൻ | ഷാജി കൈലാസ് | 1993 |
സോപാനം | ജയരാജ് | 1994 | |
സെവൻസ് | ബ്രോക്കർ ഹബീബ് | ജോഷി | 2011 |
സൂര്യചക്രം | കെ കൃഷ്ണൻ | 1992 | |
സീസൺ | കാന്തി | പി പത്മരാജൻ | 1989 |
സിംഹവാലൻ മേനോൻ | വിജി തമ്പി | 1995 | |
സി ഐ ഡി ഉണ്ണിക്കൃഷ്ണൻ ബി എ ബിഎഡ് | പ്രേം ശങ്കർ | രാജസേനൻ | 1994 |
സഹോദരൻ സഹദേവൻ | സുനിൽ | 2003 | |
സഹയാത്രികയ്ക്ക് സ്നേഹപൂർവം | മാത്തച്ചായൻ | എം ശങ്കർ | 2000 |
സയാമീസ് ഇരട്ടകൾ | ഇസ്മയിൽ ഹസ്സൻ | 1997 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
വെള്ളാനകളുടെ നാട് | പ്രിയദർശൻ | 1988 |
മഹേഷും മാരുതിയും | സേതു | 2023 |
ബ്ലാക്ക് ബട്ടർഫ്ലൈ | എം രഞ്ജിത്ത് | 2013 |
ഫൈനൽസ് | പി ആർ അരുണ് | 2019 |
പാവാട | ജി മാർത്താണ്ഡൻ | 2016 |
പഞ്ചവർണ്ണതത്ത | രമേഷ് പിഷാരടി | 2018 |
ഛോട്ടാ മുംബൈ | അൻവർ റഷീദ് | 2007 |
ഗു | മനു രാധാകൃഷ്ണൻ | 2023 |
ഒരു നാൾ വരും | ടി കെ രാജീവ് കുമാർ | 2010 |
ഏയ് ഓട്ടോ | വേണു നാഗവള്ളി | 1990 |
അനശ്വരം | ജോമോൻ | 1991 |
അനന്തഭദ്രം | സന്തോഷ് ശിവൻ | 2005 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
ഒന്നും ഒന്നും രണ്ട് | സയാമീസ് ഇരട്ടകൾ | ബിച്ചു തിരുമല | എസ് പി വെങ്കടേഷ് | 1997 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് | കെ ജി ജോർജ്ജ് | 1983 |
ദി കിംഗ് | ഷാജി കൈലാസ് | 1995 |
Submitted 9 years 6 months ago by Kumar Neelakandan.
Edit History of മണിയൻപിള്ള രാജു
13 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
16 Aug 2022 - 14:09 | Achinthya | |
16 Aug 2022 - 14:08 | Achinthya | |
23 Feb 2022 - 09:27 | Achinthya | |
25 Jan 2022 - 02:55 | Muhammed Zameer | |
16 Aug 2021 - 08:51 | Sebastian Xavier | |
15 Jan 2021 - 19:35 | admin | Comments opened |
28 Jan 2020 - 11:42 | Santhoshkumar K | |
22 Jul 2019 - 10:19 | Santhoshkumar K | |
22 Jul 2019 - 10:18 | Santhoshkumar K | |
5 Apr 2019 - 11:44 | Santhoshkumar K |
- 1 of 2
- അടുത്തതു് ›