കൊച്ചിൻ ഹനീഫ
1951 ൽ കൊച്ചിയിൽ ജനനം. ശരിക്കുള്ള പേര്, സലീം മുഹമ്മദ് ഘൗഷ്.
നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ മേഖലയിലൂടെ അറിയപ്പെട്ടു.
കലാജീവിതത്തിന്റെ തുടക്കം മിമിക്രിയിൽ ആയിരുന്നു. മഹാരാജാസിൽ പഠിക്കുമ്പോൾ തന്നെ ശിവാജി ഗണേശനേയും സത്യനേയും ഉമ്മറിനേയും ഒക്കെ അനുകരിച്ച് കയ്യടി നേടിയിരുന്നു.
70 കളിൽ “അഷ്ടവക്രൻ” എന്ന ചിത്രത്തിലൂടേ സിനിമാജീവിതം ആരംഭിക്കുന്നു, തുടക്കം വില്ലൻ വേഷങ്ങളിലൂടെ.
കുറച്ചുകാലം തമിഴിൽ സംവിധായകനും തിരക്കഥാകൃത്തുമായി. അതിനുശേഷം ഒരു ഇടവേള കഴിഞ്ഞ് ഹാസ്യ വേഷങ്ങളിലൂടെ കൊച്കിൻ ഹനീഫ മലയാളത്തിലേയ്ക്ക് തിരികെ വന്നു. കിരീടത്തിലെ ഹൈദ്രോസ് ആയിരുന്നു അതിൽ ആദ്യമായി ശ്രദ്ധിക്കപ്പെട്ട വേഷം. തന്റെ മാനറിസങ്ങൾ കൊണ്ട് ഹാസ്യത്തിനു ഒരു പുതിയമാനം തന്നെ തീർത്തെറ്റുത്തു, ആ ചിത്രത്തിലൂടെ ഹനീഫ. അതുപോലെ തന്നെ പഞ്ചാബി ഹൌസിലെ ബോട്ടു മുതലാളിയും, മാന്നാർ മത്തായി സ്പീക്കിംഗിലെ എൽദോയും പുലിവാൽ കല്യാണത്തിലെ ടാക്സി ഡ്രൈവറും, മീശ മാധവനിലെ പെടലിയും ഒക്കെ കൊച്ചിൻ ഹനീഫയുടെ കയ്യൊപ്പുവീണ കഥാപാത്രങ്ങളാണ്.
ലോഹിതദാസിന്റെ തിരക്കഥകളിൽ കൊച്ചിൻ ഹനീഫയ്ക്ക് ഒരു പാട് ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ ലഭിച്ചിരുന്നു അക്കാലത്ത്. ഒരു ഇടവേളയ്ക്കുശേഷം കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത “വാത്സല്യ”ത്തിന്റെ തിരക്കഥയും ലോഹിതദാസിന്റേതായിരുന്നു. ആ ചിത്രം മലയാളത്തിലെ ഒരു വലിയ ഫാമിലി ഹിറ്റും ആയിരുന്നു.
മലയാളം, തമിഴ്, ഹിന്ദി എന്നീ ഭ്ആഷകളിലായി 300ൽ അധികം സിനിമകളിൽ ഹനീഫ അഭിനയിച്ചു. സൂത്രധാരൻ എന്ന ചിത്രത്തിലൂടെ 2001 ൽ മികച്ച സഹനടനുള്ള സംസ്ഥാന അവാർഡിനു ഹനീഫ അർഹനായി.
മഹാനദി, അന്യൻ, മദിരാശിപ്പട്ടണം, മുതൽവൻ, യന്തിരൻ, എന്നിങ്ങനെ ഓട്ടേറേ തമിഴ് സിനിമകളിൽ അഭിനയിച്ചു. തമിഴിൽ കൊച്ചിൻ ഹനീഫ അറിയപ്പെട്ടിരുന്നത് ‘വി എം സി ഹനീഫ’ എന്നായിരുന്നു.
മലയാളത്തിൽ 7ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തു. തമിഴിൽ 6 ഉം. മലയാളത്തിലും തമിഴിലുമായി എട്ടോളം തിരക്കഥകൾ ഹനീഫ എഴുതിയിട്ടുണ്ട്.
2010 ഫെബ്രുവരി 2-ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് കരൾ രോഗത്തെത്തുടർന്ന് അന്തരിച്ചു.
ഭാര്യ : ഹാസില
മക്കൾ : സഫ, മർവ്വ.
Profile photo drawing by : നന്ദൻ
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ആൺകിളിയുടെ താരാട്ട് | കൊച്ചിൻ ഹനീഫ | 1987 |
ഒരു സന്ദേശം കൂടി | കൊച്ചിൻ ഹനീഫ | 1985 |
ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്ക്ക് | കൊച്ചിൻ ഹനീഫ | 1987 |
ഭീഷ്മാചാര്യ | കൊച്ചിൻ ഹനീഫ | 1994 |
മൂന്നു മാസങ്ങൾക്കു മുമ്പ് | കൊച്ചിൻ ഹനീഫ | 1986 |
വാത്സല്യം | എ കെ ലോഹിതദാസ് | 1993 |
വീണമീട്ടിയ വിലങ്ങുകൾ | കൊച്ചിൻ ഹനീഫ | 1990 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
3 വിക്കറ്റിന് 365 റണ്സ് | കെ കെ ഹരിദാസ് | 2015 | |
www.അണുകുടുംബം.കോം | ഗിരീഷ് | 2002 | |
അങ്ങനെ ഒരവധിക്കാലത്ത് | മോഹൻ | 1999 | |
അച്ഛൻ രാജാവ് അപ്പൻ ജേതാവ് | നിസ്സാർ | 1995 | |
അടിമച്ചങ്ങല | എ ബി രാജ് | 1981 | |
അടുക്കളരഹസ്യം അങ്ങാടിപ്പാട്ട് | നിസ്സാർ | 1997 | |
അനന്തഭദ്രം | മറവി മത്തായി | സന്തോഷ് ശിവൻ | 2005 |
അനിയത്തിപ്രാവ് | ഈയോ | ഫാസിൽ | 1997 |
അനുഭവങ്ങളേ നന്ദി | ഐ വി ശശി | 1979 | |
അനുരാഗക്കൊട്ടാരം | വിനയൻ | 1998 | |
അഭിമന്യു | പ്രിയദർശൻ | 1991 | |
അരയന്നങ്ങളുടെ വീട് | ഗംഗാധരൻ | എ കെ ലോഹിതദാസ് | 2000 |
അരുണം | വിനോദ് മങ്കര | 2006 | |
അലാവുദ്ദീനും അൽഭുതവിളക്കും | ഐ വി ശശി | 1979 | |
അലിഭായ് | മാർക്കറ്റ് കുഞ്ഞിക്കണ്ണൻ | ഷാജി കൈലാസ് | 2007 |
അഴകിയ രാവണൻ | വർഗ്ഗീസ് | കമൽ | 1996 |
അഴിമുഖം | പി വിജയന് | 1972 | |
അവൻ ചാണ്ടിയുടെ മകൻ | ചാക്കോച്ചി | തുളസീദാസ് | 2006 |
അവൾ ഒരു ദേവാലയം | ഡോ.രവി | എ ബി രാജ് | 1977 |
അവൾ കണ്ട ലോകം | എം കൃഷ്ണൻ നായർ | 1978 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ആദർശം | ജോഷി | 1982 |
ആരംഭം | ജോഷി | 1982 |
ആൺകിളിയുടെ താരാട്ട് | കൊച്ചിൻ ഹനീഫ | 1987 |
ഇണക്കിളി | ജോഷി | 1984 |
ഇതിഹാസം | ജോഷി | 1981 |
ഉമാനിലയം | ജോഷി | 1984 |
ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്ക്ക് | കൊച്ചിൻ ഹനീഫ | 1987 |
കടത്തനാടൻ അമ്പാടി | പ്രിയദർശൻ | 1990 |
കൊടുങ്കാറ്റ് | ജോഷി | 1983 |
താളം തെറ്റിയ താരാട്ട് | എ ബി രാജ് | 1983 |
ധീര | ജോഷി | 1982 |
പിരിയില്ല നാം | ജോഷി | 1984 |
പുതിയ കരുക്കൾ | തമ്പി കണ്ണന്താനം | 1989 |
ഭീഷ്മാചാര്യ | കൊച്ചിൻ ഹനീഫ | 1994 |
മൂന്നു മാസങ്ങൾക്കു മുമ്പ് | കൊച്ചിൻ ഹനീഫ | 1986 |
ലാൽ അമേരിക്കയിൽ | സത്യൻ അന്തിക്കാട് | 1989 |
വീണമീട്ടിയ വിലങ്ങുകൾ | കൊച്ചിൻ ഹനീഫ | 1990 |
സന്ദർഭം | ജോഷി | 1984 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ആൺകിളിയുടെ താരാട്ട് | കൊച്ചിൻ ഹനീഫ | 1987 |
ഇരുമ്പഴികൾ | എ ബി രാജ് | 1979 |
ഉമാനിലയം | ജോഷി | 1984 |
ഒരു സന്ദേശം കൂടി | കൊച്ചിൻ ഹനീഫ | 1985 |
ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്ക്ക് | കൊച്ചിൻ ഹനീഫ | 1987 |
താളം തെറ്റിയ താരാട്ട് | എ ബി രാജ് | 1983 |
പറയാനും വയ്യ പറയാതിരിക്കാനും വയ്യ | പ്രിയദർശൻ | 1985 |
പുതിയ കരുക്കൾ | തമ്പി കണ്ണന്താനം | 1989 |
ഭീഷ്മാചാര്യ | കൊച്ചിൻ ഹനീഫ | 1994 |
മൂന്നു മാസങ്ങൾക്കു മുമ്പ് | കൊച്ചിൻ ഹനീഫ | 1986 |
ലാൽ അമേരിക്കയിൽ | സത്യൻ അന്തിക്കാട് | 1989 |
വീണമീട്ടിയ വിലങ്ങുകൾ | കൊച്ചിൻ ഹനീഫ | 1990 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
അടിമച്ചങ്ങല | എ ബി രാജ് | 1981 |
അവൾ ഒരു ദേവാലയം | എ ബി രാജ് | 1977 |
ആൺകിളിയുടെ താരാട്ട് | കൊച്ചിൻ ഹനീഫ | 1987 |
ഇരുമ്പഴികൾ | എ ബി രാജ് | 1979 |
ഈണം തെറ്റാത്ത കാട്ടാറ് | പി വിനോദ്കുമാർ | 1990 |
ഉമാനിലയം | ജോഷി | 1984 |
ഒരു സന്ദേശം കൂടി | കൊച്ചിൻ ഹനീഫ | 1985 |
ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്ക്ക് | കൊച്ചിൻ ഹനീഫ | 1987 |
താളം തെറ്റിയ താരാട്ട് | എ ബി രാജ് | 1983 |
പറയാനും വയ്യ പറയാതിരിക്കാനും വയ്യ | പ്രിയദർശൻ | 1985 |
പുതിയ കരുക്കൾ | തമ്പി കണ്ണന്താനം | 1989 |
ഭീഷ്മാചാര്യ | കൊച്ചിൻ ഹനീഫ | 1994 |
മൂന്നു മാസങ്ങൾക്കു മുമ്പ് | കൊച്ചിൻ ഹനീഫ | 1986 |
രാജു റഹിം | എ ബി രാജ് | 1978 |
ലാൽ അമേരിക്കയിൽ | സത്യൻ അന്തിക്കാട് | 1989 |
വീണമീട്ടിയ വിലങ്ങുകൾ | കൊച്ചിൻ ഹനീഫ | 1990 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ആട്ടക്കലാശം | ജെ ശശികുമാർ | 1983 |
നമ്പർ 20 മദ്രാസ് മെയിൽ | ജോഷി | 1990 |
രതി | ജയദേവൻ | 1989 |
വാത്സല്യം | കൊച്ചിൻ ഹനീഫ | 1993 |
വിഷ്ണു | പി ശ്രീകുമാർ | 1994 |
സൺഡേ 7 പി എം | ഷാജി കൈലാസ് | 1990 |
അവാർഡുകൾ
Edit History of കൊച്ചിൻ ഹനീഫ
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
25 Feb 2022 - 00:21 | Achinthya | |
18 Feb 2022 - 13:14 | Achinthya | |
13 Nov 2020 - 13:16 | admin | Converted dod to unix format. |
13 Nov 2020 - 08:23 | admin | Converted dob to unix format. |
28 Sep 2014 - 21:36 | Neeli | |
24 Jun 2014 - 17:57 | Kumar Neelakandan | |
24 Jun 2014 - 17:53 | Kumar Neelakandan | പ്രൊഫൈൽ വിവരങ്ങളും ചിത്രവും ചേർത്തു |
12 Apr 2014 - 04:57 | Kiranz |