അനന്ത് നാഗ്

Anand Nag

1973 ൽ പുറത്തിറങ്ങിയ സങ്കല്പ എന്ന കന്നട സിനിമയിലൂടെ അനന്ത് നാഗ് ചലച്ചിത്രരംഗത്തെത്തി. തൊട്ടടുത്ത വർഷമിറങ്ങിയ  അങ്കുർ  (ശ്യാം ബെനഗൽ)  എന്ന ഹിന്ദിചിത്രത്തിലും അഭിനയിച്ചു.  കന്നടയ്ക്കും ഹിന്ദിയ്ക്കു പുറമേ തെലുഗു, മറാത്തി, തമിഴ്, മലയാളം എന്നീ ഭാഷകളിലും  അഭിനയിച്ചിട്ടുണ്ട്.  ഇദ്ദേഹത്തിൻ്റെ ഇളയ സഹോദരൻ ശങ്കർ നാഗ് സംവിധാനംചെയ്ത മാൽഗുഡി ഡേയ്സ് മുതലായ ടിവി പരമ്പരകളിലും അഭിനയിച്ചു. 

മുംബൈയിൽ ജനിച്ച അനന്ത് നാഗിന്റെ പ്രാഥമിക വിദ്യാഭ്യാസം ദക്ഷിണകന്നഡ ജില്ലയിലെ അനന്ദാശ്രമത്തിന്റെയും ഉത്തരകന്നഡ ജില്ലയിലെ ചിത്രാപ്പൂർ മഠത്തിന്റെയും മേൽനോട്ടത്തിലായിരുന്നു.  ഉപരിപഠനം  മുംബൈയിലായിരുന്നു. അവിടെ മറാത്തി അമച്വർ നാടകവേദിയുമായി സഹകരിച്ചു.  

മികച്ച നടനുള്ള കർണ്ണാടക സംസ്ഥാന പുരസ്കാരങ്ങളും ഫിലിം ഫെയർ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.  

കർണാടത്തിലെ ജെ എച്ച് പാട്ടീൽ മന്ത്രിസഭയിൽ അംഗമായിരുന്നു.

മാതാപിതാക്കൾ: സദാനന്ദ് നഗർകട്ടെ,  ആനന്ദി.
ഭാര്യ: ഗായത്രി (അഭിനേത്രി, പഞ്ചാബി, കന്നട.)
മകൾ: അദിതി.