സുഹാസിനി മണിരത്നം

Name in English: 
Suhasini Maniratnam
Suhasini Manirathnam
Date of Birth: 
ചൊവ്വ, 15/08/1961

അഭിനേത്രി

ചാരുഹാസന്റെ(കമൽ ഹാസന്റെ സഹോദരൻ) മകളായി ചെന്നൈയിൽ ജനിച്ചു. മേക്കപ്പ് ആർട്ടിസ്റ്റ് ആയി സിനിമാജീവിതം തുടങ്ങി. 1980ൽ പുറത്തിറങ്ങിയ നെഞ്ജത്തെ കിള്ളാതെ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ സുഹാസിനി, ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് കരസ്ഥമാക്കി. മദ്രാസ് ഫിംലിം ഇൻസ്റ്റിറ്റൂട്ടിൽ നിന്നും ഛായാഗ്രഹണത്തിൽ ബിരുദം നേടിയ ആദ്യ വനിത.

1983ൽ പത്മരാജന്റെ "കൂടെവിടെ"യിലൂടെ മലയാളത്തിലെത്തി.

ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുള്ളത് തെലുങ്കിലാണ്. മലയാളം,തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ച സുഹാസിനി ഒട്ടേറെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. സിന്ധുഭൈരവി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് 1986ൽ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടി. രണ്ട് തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.

1995ൽ ഇന്ദിര എന്ന തമിഴ് ചിത്രം എഴുതി സംവിധാനം ചെയ്തു.

മണിരത്നവും ജി ശ്രീനിവാസനും(മണിരത്നത്തിന്റെ സഹോദരൻ) ഒപ്പം നടത്തുന്ന മദ്രാസ് ടോക്കീസ് എന്ന കമ്പനിയിലൂടെ സിനിമ നിർമ്മാണരംഗത്തും സജീവമാണ്.

പ്രശസ്ത സംവിധായകൻ മണിരത്നമാണ് ഭർത്താവ്. 1988ലായിരുന്നു ഇവരുടെ വിവാഹം. ഒരു മകനുണ്ട്.

ചിത്രം: രാകേഷ് കോന്നി