ഉർവശി

Name in English: 
Urvashi

കവിത രഞ്ജിനി എന്ന ഉർവശി, 1980-90 കളിൽ മലയാളത്തിലെ ഏറ്റവും തിരക്കേറിയ നടിമാരിലൊരാളായിരുന്നു. മലയാളം കൂടാതെ തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 1983 ലെ  മുന്താണി മുടിച്ചാച്ച് എന്ന തമിഴ് സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തി. 1984 ൽ ഇറങ്ങിയ എതിർപ്പുകൾ  ആണ് ഉർവശിയുടെ ആദ്യ മലയാള സിനിമ. അച്ചുവിന്റെ അമ്മ എന്ന സിനിമയിലെ അഭിനയത്തിന്  2006 ലെ മികച്ച സഹനടിക്കുള്ള ദേശീയഅവാർഡും നിരവധി തവണ നല്ല നടിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്. 

 

തിരുവനന്തപുരം സ്വദേശിയായ ഉർവശിയുടെ സഹോദരിമാരായ കലാരഞ്ജിനിയും കല്പനയും അഭിനയരംഗത്ത് സജീവമാണ്. നടൻ മനോജ്‌ കെ. ജയനുമായുള്ള വിവാഹത്തിൽ തേജസ്വിനി(കുഞ്ഞാറ്റ) എന്നൊരു മകളുണ്ട്.