വിനീത് ശ്രീനിവാസൻ
ഗായകൻ-രചയിതാവ്-നടൻ-സംവിധായകൻ. വേറിട്ട ശബ്ദവും ആലാപന ശൈലിയും കൊണ്ട് പുതുഗായകരിൽ ഏറ്റവും ശ്രദ്ധേയനായി മാറിയ ഗായകൻ. ഗായകൻ എന്നതിനു പുറമേ ഗാനരചന, സംഗീതസംവിധാനം, സിനിമാഭിനയം, തിരക്കഥാ രചന,സംവിധാനം തുടങ്ങി സിനിമയുടെ വൈവിധ്യമാർന്ന മേഖലകളിൽ ധൈര്യപൂർവ്വം പരീക്ഷണങ്ങൾ നടത്താനിറങ്ങിയ ചെറുപ്പക്കാരൻ എന്നൊക്കെയുള്ള വിശേഷണങ്ങൾക്ക് യോജ്യനാണ്. മലയാളിക്ക് ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച നടനും-തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെയും അധ്യാപികയായ ശ്രീമതി വിമലയുടെയും മൂത്ത പുത്രനായി കണ്ണൂരിൽ ജനനം.
കൂത്തുപറമ്പിലും കണ്ണൂരിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിനീത് ചെന്നൈ കെ.ജി.ജി കോളേജിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിംഗ് പഠിച്ചു കൊണ്ടിരിക്കെ 2003ൽ പ്രിയദർശൻ സംവിധാനം ചെയ്ത "കിളിച്ചുണ്ടൻ മാമ്പഴ"ത്തിൽ വിദ്യാസാഗർ സംഗീതം ചെയ്ത "കസവിന്റെ തട്ടമിട്ട" എന്ന ഗാനം പാടിയാണു മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. 1998ലെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മാപ്പിളപ്പാട്ടിന് ഒന്നാം സമ്മാനാർഹമായതാണ് സിനിമയിലും തന്റെ ശബ്ദം പരീക്ഷിക്കാൻ വിനീതിനു ധൈര്യമായത്. എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കിയതോടെ സിനിമ മുഖ്യവഴിയായി തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന് നിരവധി സിനിമകളിലും സംഗീതഷോകളിലും പാടി. 2005-ൽ പുറത്തിറങ്ങിയ "ഉദയനാണു താരം" എന്ന ചിത്രത്തിൽ സ്വന്തം പിതാവ് അഭിനയിച്ച നൃത്ത രംഗത്തിനുവേണ്ടി പാടിയ "കരളേ കരളിന്റെ കരളേ" എന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. ഓമനപ്പുഴ കടപ്പുറത്ത് (ചാന്തുപൊട്ട്), എന്റെ ഖൽബിലെ (ക്ലാസ്മേറ്റ്സ്) എന്നീ ഗാനങ്ങളും പിന്നീട് വന്ന നിരവധി സിനിമകളിലെയും ആൽബങ്ങളിലെയും ഗാനങ്ങൾ വിനീതിനെ മലയാളത്തിലെ പുതുഗായകരിൽ ഏറ്റവും ശ്രദ്ധേയനും ജനപ്രിയനുമാക്കി മാറ്റി.
അർജുൻ ശശി, ജേക്ക്സ് ബിജോയ് എന്നിവരൊത്ത് "മലയാളി" എന്ന മ്യൂസിക് ബാൻഡ് സംഘടിപ്പിച്ച് നിരവധി സംഗീതപരിപാടികൾ അവതരിപ്പിച്ചിരുന്നു. 2008ൽ പുറത്തിറങ്ങിയ "സൈക്കിൾ" എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് വിനീത് ചലച്ചിത്രാഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ശ്രീനിവാസനുമൊത്ത് "മകന്റെ അച്ഛൻ" എന്ന സിനിമയിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. വിനീതും സംഗീത സംവിധായകൻ ഷാൻ റഹ്മാനുമൊത്ത് പുറത്തിറക്കിയ "കോഫി@എംജി റോഡ്" എന്ന ആൽബം ക്യാമ്പസുകളിൽ ഏറെ ഹിറ്റായി മാറിയിരുന്നു. സിനിമയുടെ വ്യത്യസ്ത മേഖലകളിലേക്ക് തുടർന്ന് ശ്രദ്ധ പതിപ്പിച്ച വിനീതിന്റെ ആദ്യ സംവിധാന സംരംഭമാണ് "മലർവാടി അർട്സ് & സ്പോർട്സ് ക്ലബ്ബ് ". മലർവാടി എന്ന ചിത്രത്തിലൂടെ വിനീത് ഉണ്ടാക്കിയെടുത്ത മലർവാടി ഓർക്കസ്ട്ര എന്ന സംഗീതസംഘം വിദേശങ്ങളിലും ഇന്ത്യയിലും നിരവധി ഷോകൾ അവതരിപ്പിച്ചിരുന്നു. തുടർന്ന് വീണ്ടൂം അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച വിനീതിന് "ചാപ്പാ കുരിശ്" എന്ന ചിത്രത്തിലെ "അൻസാരി" എന്ന കഥാപാത്രം ഏറെ ജനപ്രീതി നേടിക്കൊടുത്തിരുന്നു. വിനീത് സ്വന്തമായി കഥയും തിരക്കഥയും പൂർത്തിയാക്കി സംവിധാനം ചെയ്ത സിനിമയാണ് "തട്ടത്തിൻ മറയത്ത്".
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ഹൃദയം | വിനീത് ശ്രീനിവാസൻ | 2022 |
വർഷങ്ങൾക്കു ശേഷം | വിനീത് ശ്രീനിവാസൻ | 2024 |
മലർവാടി ആർട്ട്സ് ക്ലബ് | വിനീത് ശ്രീനിവാസൻ | 2010 |
തിര | രാകേഷ് മണ്ടോടി | 2013 |
തട്ടത്തിൻ മറയത്ത് | വിനീത് ശ്രീനിവാസൻ | 2012 |
ജേക്കബിന്റെ സ്വർഗ്ഗരാജ്യം | വിനീത് ശ്രീനിവാസൻ | 2016 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സൈക്കിൾ | റോയി | ജോണി ആന്റണി | 2008 |
സാറാസ് | വിനീത് ശ്രീനിവാസൻ എന്ന ഗായകനായിത്തന്നെ | ജൂഡ് ആന്തണി ജോസഫ് | 2021 |
വർഷങ്ങൾക്കു ശേഷം | വിനീത് ശ്രീനിവാസൻ | 2024 | |
ലൗ ആക്ഷൻ ഡ്രാമ | സുമൻ | ധ്യാൻ ശ്രീനിവാസൻ | 2019 |
മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സ് | മുകുന്ദനുണ്ണി | അഭിനവ് സുന്ദർ നായക് | 2022 |
മനോഹരം | മനു | അൻവർ സാദിഖ് | 2019 |
മകന്റെ അച്ഛൻ | മനു | വി എം വിനു | 2009 |
ഭ ഭ ബ | ധനഞ്ജയ് ശങ്കർ | 2023 | |
പൂക്കാലം | ജഡ്ജ് രവി | ഗണേശ് രാജ് | 2023 |
പത്മശ്രീ ഭരത് ഡോക്ടർ സരോജ്കുമാർ | ശ്യാം | സജിൻ രാഘവൻ | 2012 |
തണ്ണീർമത്തൻ ദിനങ്ങൾ | രവി പദ്മനാഭന് | ഗിരീഷ് എ ഡി | 2019 |
തങ്കം | കണ്ണൻ | സഹീദ് അരാഫത്ത് | 2023 |
ട്രാഫിക്ക് | റൈഹാൻ | രാജേഷ് പിള്ള | 2011 |
ജേക്കബിന്റെ സ്വർഗ്ഗരാജ്യം | യൂസഫ് ഷാ | വിനീത് ശ്രീനിവാസൻ | 2016 |
ജയേഷിന്റെ ഒരു ജാതി ജാതകം | എം മോഹനൻ | 2023 | |
ചാപ്പാ കുരിശ് | അൻസാരി | സമീർ താഹിർ | 2011 |
കുറുക്കൻ | ജയലാൽ ദിവാകരൻ | 2023 | |
കുഞ്ഞിരാമായണം | ദുബായ് കുഞ്ഞിരാമൻ | ബേസിൽ ജോസഫ് | 2015 |
ഓർമ്മയുണ്ടോ ഈ മുഖം | അൻവർ സാദിഖ് | 2014 | |
ഓം ശാന്തി ഓശാന | ഡോ. പ്രസാദ് വർക്കി | ജൂഡ് ആന്തണി ജോസഫ് | 2014 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ഹൃദയം | വിനീത് ശ്രീനിവാസൻ | 2022 |
വർഷങ്ങൾക്കു ശേഷം | വിനീത് ശ്രീനിവാസൻ | 2024 |
മലർവാടി ആർട്ട്സ് ക്ലബ് | വിനീത് ശ്രീനിവാസൻ | 2010 |
തട്ടത്തിൻ മറയത്ത് | വിനീത് ശ്രീനിവാസൻ | 2012 |
ജേക്കബിന്റെ സ്വർഗ്ഗരാജ്യം | വിനീത് ശ്രീനിവാസൻ | 2016 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഹൃദയം | വിനീത് ശ്രീനിവാസൻ | 2022 |
വർഷങ്ങൾക്കു ശേഷം | വിനീത് ശ്രീനിവാസൻ | 2024 |
മലർവാടി ആർട്ട്സ് ക്ലബ് | വിനീത് ശ്രീനിവാസൻ | 2010 |
തട്ടത്തിൻ മറയത്ത് | വിനീത് ശ്രീനിവാസൻ | 2012 |
ജേക്കബിന്റെ സ്വർഗ്ഗരാജ്യം | വിനീത് ശ്രീനിവാസൻ | 2016 |
ഒരു വടക്കൻ സെൽഫി | ജി പ്രജിത് | 2015 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഹൃദയം | വിനീത് ശ്രീനിവാസൻ | 2022 |
വർഷങ്ങൾക്കു ശേഷം | വിനീത് ശ്രീനിവാസൻ | 2024 |
മലർവാടി ആർട്ട്സ് ക്ലബ് | വിനീത് ശ്രീനിവാസൻ | 2010 |
തിര | വിനീത് ശ്രീനിവാസൻ | 2013 |
തട്ടത്തിൻ മറയത്ത് | വിനീത് ശ്രീനിവാസൻ | 2012 |
ജേക്കബിന്റെ സ്വർഗ്ഗരാജ്യം | വിനീത് ശ്രീനിവാസൻ | 2016 |
ഒരു വടക്കൻ സെൽഫി | ജി പ്രജിത് | 2015 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
ഹെലൻ | മാത്തുക്കുട്ടി സേവ്യർ | 2019 |
ആനന്ദം | ഗണേശ് രാജ് | 2016 |
ആലപിച്ച ഗാനങ്ങൾ
ഗാനരചന
വിനീത് ശ്രീനിവാസൻ എഴുതിയ ഗാനങ്ങൾ
Creative contribution
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
കുഞ്ഞെൽദോ | ആർ ജെ മാത്തുക്കുട്ടി | 2021 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഹെലൻ | മാത്തുക്കുട്ടി സേവ്യർ | 2019 |
നാം | ജോഷി തോമസ് പള്ളിക്കൽ | 2018 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
പോസിറ്റീവ് | വി കെ പ്രകാശ് | 2008 | സ്കന്ദ അശോക് |
Edit History of വിനീത് ശ്രീനിവാസൻ
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
27 Feb 2022 - 17:58 | Achinthya | |
18 Feb 2022 - 03:49 | Achinthya | |
25 Dec 2020 - 01:21 | Ashiakrish | ചെറിയ തിരുത്തലുകൾ. പുതിയ ഫോട്ടോ ചേർത്തു. |
26 Mar 2015 - 10:14 | Dileep Viswanathan | |
24 Jun 2014 - 15:11 | Kiranz | |
2 Jul 2012 - 23:54 | Kiranz | പ്രൊഫൈൽ ചേർത്തു. |
14 Jan 2012 - 15:40 | Kiranz |