വിനയൻ
മലയാള ചലച്ചിത്ര സംവിധായകൻ. 1960-ൽ ആലപ്പുഴജില്ലയിലെ കുട്ടനാട് ജനിച്ചു. 1988-ൽ ആലിലക്കുരുവികൾ എന്ന ചിത്രം നിർമ്മിച്ചുകൊണ്ടാണ് വിനയൻ സിനിമാരംഗത്ത് സജീവമാകുന്നത്. 1989-ൽ ആയിരം ചിറകുള്ള മോഹം എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് സംവിധായകനായി തുടക്കം കുറിച്ചു. 1990- മോഹൻലാലിന്റെ ഛായയുള്ള മദൻലാൽ എന്ന നടനെ നായകനാക്കി സൂപ്പർസ്റ്റാർ എന്ന ചിത്രം സംവിധാനം ചെയ്തു.
പിന്നീട് വിനയന്റെ സംവിധാനത്തിൽ നിരവധി ചിത്രങ്ങൾ പുറത്തിറങ്ങി. അവയിൽ ഇൻഡിപെൻഡൻസ്, ശിപായി ലഹള, ദിലീപ് നായകനായ രണ്ടാമത്തെ ചിത്രമായ കല്യാണസൗഗന്ധികം, പ്രേത സിനിമയായ ആകാശഗംഗ, കലാഭവൻ മണിയെ നായകപദവിയിലേയ്ക്കുയർത്തിയ സിനിമകളായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ. ജയസൂര്യയുടെ ആദ്യ ചിത്രമായ ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ, മമ്മൂട്ടി നായകനായ ചിത്രങ്ങളായ ദാദാ സാഹിബ്, രാക്ഷസരാജാവ്, പൃഥിരാജ് നായകനായ ഹൊറർ ചിത്രം വെള്ളിനക്ഷത്രം, ഉയരം കുറഞ്ഞ ആളുകളെ അഭിനയിപ്പിച്ച സിനിമ അത്ഭുതദ്വീപ്, എന്നിവയെല്ലാം വലിയ സാമ്പത്തികവിജയം നേടിയ ചിത്രങ്ങളാണ്. അത്ഭുത ദ്വീപ് സിനിമയിലഭിനയിച്ച അജയകുമാർ( ഗിന്നസ് പക്രു ) ഒരു സിനിമയിൽ മുഴുനീള വേഷം ചെയ്ത ആദ്യത്തെ ഉയരം കുറഞ്ഞയാൾ എന്ന പേരിൽ ഗിന്നസ് ബുക്കിന്റെ ബഹുമതിയ്ക്ക് അർഹനായി. അത്ഭുത ദ്വീപ് തമിഴ് ഭാഷയിലേയ്ക്ക് ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുകയും ചെയ്തു.
മലയാള സിനിമകൾ കൂടാതെ ഒരു തമിഴ് സിനിമയും വിനയൻ സംവിധാനം ചെയ്തിട്ടുണ്ട്. നാളൈ നമതൈ ആയിരുന്നു ആ ചിത്രം. ധാരാളം അഭിനേതാക്കളെ തന്റെ സിനിമകളിലൂടെ വിനയൻ മലയാള ചലച്ചിത്രലോകത്തിന് പരിചയപ്പെടുത്തിയിട്ടുണ്ട്. അവരിൽ ജയസൂര്യ, ഇന്ദ്രജിത്ത്, അനൂപ് മേനോൻ, ഹണിറോസ്, പ്രിയാമണി, സുരേഷ്കൃഷ്ണ, മണിക്കുട്ടൻ, മേഘ്ന രാജ്, ലക്ഷ്മി മേനോൻ, രാജാമണി, ഗായകരായ സിതാര, സുധീപ്കുമാർ.ഇവരെല്ലാം സിനിമാരംഗത്ത് പ്രശസ്ഥരായി. MACTA Federation-ന്റെ സ്ഥാപകനും പ്രസിഡന്റുമായിരുന്നു വിനയൻ. വിനയൻ തന്റെ മകൻ വിഷ്ണു വിനയനെ നായകനാക്കി ആകാശഗംഗ 2 സംവിധാനം ചെയ്തു.
വിനയന്റെ ഭാര്യയുടെ പേര് നീന. രണ്ടു മക്കളാണ് അവർക്കുള്ളത്.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
സൂപ്പർസ്റ്റാർ | വിനയൻ | 1990 |
കന്യാകുമാരിയിൽ ഒരു കവിത | അശോക് കുമാർ പ്രാവച്ചമ്പലം | 1993 |
കല്യാണസൗഗന്ധികം | ജെ പള്ളാശ്ശേരി | 1996 |
മിസ്റ്റർ ക്ലീൻ | രാജൻ കിരിയത്ത്, വിനു കിരിയത്ത് | 1996 |
ഉല്ലാസപ്പൂങ്കാറ്റ് | ജെ പള്ളാശ്ശേരി | 1997 |
അനുരാഗക്കൊട്ടാരം | എ കെ സാജന് , എ കെ സന്തോഷ് | 1998 |
ആകാശഗംഗ | ബെന്നി പി നായരമ്പലം | 1999 |
ഇൻഡിപ്പെൻഡൻസ് | വി സി അശോക് | 1999 |
ദാദാ സാഹിബ് | എസ് സുരേഷ് ബാബു | 2000 |
ദൈവത്തിന്റെ മകൻ | ജെ പള്ളാശ്ശേരി | 2000 |
പ്രണയനിലാവ് | വി സി അശോക് | 1999 |
ശിപായി ലഹള | ശ്രീനിവാസൻ | 1995 |
കരുമാടിക്കുട്ടൻ | ജെ പള്ളാശ്ശേരി | 2001 |
രാക്ഷസരാജാവ് | വിനയൻ | 2001 |
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും | ജെ പള്ളാശ്ശേരി, ജോൺസൺ എസ്തപ്പാൻ | 1999 |
കാട്ടുചെമ്പകം | വിനയൻ | 2002 |
ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ | കലൂർ ഡെന്നിസ് | 2002 |
മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും | വിനയൻ | 2003 |
വാർ ആൻഡ് ലൗവ് | വിനയൻ, ജെ പള്ളാശ്ശേരി | 2003 |
സത്യം | വിനയൻ | 2004 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
ആലിലക്കുരുവികൾ | എസ് എൽ പുരം ആനന്ദ് | 1988 | |
മീനമാസത്തിലെ സൂര്യൻ | ലെനിൻ രാജേന്ദ്രൻ | 1986 | |
കല്ലു കൊണ്ടൊരു പെണ്ണ് | ജേർണലിസ്റ്റ് | ശ്യാമപ്രസാദ് | 1998 |
ഇടനിലങ്ങൾ | ഐ വി ശശി | 1985 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
സൂപ്പർസ്റ്റാർ | വിനയൻ | 1990 |
കന്യാകുമാരിയിൽ ഒരു കവിത | വിനയൻ | 1993 |
ഇൻഡിപ്പെൻഡൻസ് | വിനയൻ | 1999 |
ദാദാ സാഹിബ് | വിനയൻ | 2000 |
ശിപായി ലഹള | വിനയൻ | 1995 |
കരുമാടിക്കുട്ടൻ | വിനയൻ | 2001 |
രാക്ഷസരാജാവ് | വിനയൻ | 2001 |
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും | വിനയൻ | 1999 |
കാട്ടുചെമ്പകം | വിനയൻ | 2002 |
മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും | വിനയൻ | 2003 |
വാർ ആൻഡ് ലൗവ് | വിനയൻ | 2003 |
സത്യം | വിനയൻ | 2004 |
വെള്ളിനക്ഷത്രം | വിനയൻ | 2004 |
അത്ഭുതദ്വീപ് | വിനയൻ | 2005 |
അതിശയൻ | വിനയൻ | 2007 |
ബ്ലാക്ക് ക്യാറ്റ് | വിനയൻ | 2007 |
ആയിരം ചിറകുള്ള മോഹം | വിനയൻ | 1989 |
യക്ഷിയും ഞാനും | വിനയൻ | 2010 |
രഘുവിന്റെ സ്വന്തം റസിയ | വിനയൻ | 2011 |
ലിറ്റിൽ സൂപ്പർമാൻ ത്രീഡി | വിനയൻ | 2014 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
സൂപ്പർസ്റ്റാർ | വിനയൻ | 1990 |
രാക്ഷസരാജാവ് | വിനയൻ | 2001 |
കാട്ടുചെമ്പകം | വിനയൻ | 2002 |
മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും | വിനയൻ | 2003 |
വാർ ആൻഡ് ലൗവ് | വിനയൻ | 2003 |
സത്യം | വിനയൻ | 2004 |
വെള്ളിനക്ഷത്രം | വിനയൻ | 2004 |
അത്ഭുതദ്വീപ് | വിനയൻ | 2005 |
അതിശയൻ | വിനയൻ | 2007 |
ബ്ലാക്ക് ക്യാറ്റ് | വിനയൻ | 2007 |
ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ | വിനയൻ | 2007 |
യക്ഷിയും ഞാനും | വിനയൻ | 2010 |
രഘുവിന്റെ സ്വന്തം റസിയ | വിനയൻ | 2011 |
ഡ്രാക്കുള | വിനയൻ | 2013 |
ലിറ്റിൽ സൂപ്പർമാൻ ത്രീഡി | വിനയൻ | 2014 |
ആകാശഗംഗ 2 | വിനയൻ | 2019 |
പത്തൊൻപതാം നൂറ്റാണ്ട് | വിനയൻ | 2022 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
സൂപ്പർസ്റ്റാർ | വിനയൻ | 1990 |
രാക്ഷസരാജാവ് | വിനയൻ | 2001 |
കാട്ടുചെമ്പകം | വിനയൻ | 2002 |
മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും | വിനയൻ | 2003 |
വാർ ആൻഡ് ലൗവ് | വിനയൻ | 2003 |
സത്യം | വിനയൻ | 2004 |
വെള്ളിനക്ഷത്രം | വിനയൻ | 2004 |
ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ | വിനയൻ | 2007 |
യക്ഷിയും ഞാനും | വിനയൻ | 2010 |
രഘുവിന്റെ സ്വന്തം റസിയ | വിനയൻ | 2011 |
ഡ്രാക്കുള | വിനയൻ | 2013 |
പത്തൊൻപതാം നൂറ്റാണ്ട് | വിനയൻ | 2022 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
ആലിലക്കുരുവികൾ | എസ് എൽ പുരം ആനന്ദ് | 1988 |
ഗാനരചന
വിനയൻ എഴുതിയ ഗാനങ്ങൾ
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ഇടനെഞ്ചിൽ തുടികൊട്ടുന്നൊരു | മിസ്റ്റർ ക്ലീൻ | വിനയൻ | പി ആർ പ്രകാശ് | 1996 |
Edit History of വിനയൻ
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
27 Feb 2022 - 17:54 | Achinthya | |
20 Feb 2022 - 17:28 | Achinthya | |
19 Feb 2022 - 11:56 | Achinthya | |
6 Feb 2021 - 12:31 | Santhoshkumar K | |
6 Feb 2021 - 12:30 | Santhoshkumar K | |
11 May 2020 - 01:48 | Kiranz | തിരുത്തുകൾ വരുത്തി |
12 Nov 2019 - 12:30 | Santhoshkumar K | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
27 Jul 2018 - 12:26 | Santhoshkumar K | |
9 Aug 2016 - 18:43 | Jayakrishnantu | പ്രൊഫൈൽ ചിത്രം ചേർത്തു |
1 Apr 2015 - 19:19 | Jayakrishnantu | ഫീൽഡ് ചേർത്തു |
- 1 of 2
- അടുത്തതു് ›