ഗായക പീതാംബരം

Gayaka peethambaram
എഴുതിയ ഗാനങ്ങൾ: 1
ആലപിച്ച ഗാനങ്ങൾ: 4

സംഗീതപരീക്ഷയിൽ കിട്ടിയ ‘ഗായക’ എന്ന ബിരുദവും സ്വന്തം പേരിൽ നിന്നും ‘പീതാംബരം’ എന്നതും ചേർത്ത് , സ്വന്തം പേരായ പീതാംബര മേനോൻ എന്ന പേരു മാറ്റി ‘ഗായക പീതാംബരം’ എന്ന പേർ നൽകിയത് ഉദയ സ്റ്റുഡിയോക്കാരാണ്.  1923 ഇൽ ഇരിങ്ങാലക്കുടയിൽ നടവരമ്പ് ശ്രീരാമൻ തമ്പിയുടെയും ലക്ഷ്മിക്കുട്ടിയുടെയും മകനായി ജനിച്ച പീതാംബരം, സ്വാതിതിരുനാൾ സംഗീത അക്കാഡമിയിൽ നിന്നും ‘ഗായക്’ പാസ്സായി.  ‘ഗാനപ്രവീണ’ ബിരുദവും കരസ്ഥമാക്കിയ ഇദ്ദേഹം, ‘വെള്ളിനക്ഷത്രം’ എന്ന സിനിമയിൽ പാടുകയും നായകകഥാപാത്രത്തിൽ അഭിനയിക്കുകയും ചെയ്തതിനു ശേഷം പിന്നീട് സിനിമരംഗത്ത് തുടർന്നില്ല.

‘ഭാരതീയ സംഗീത കലാലയം’ നടത്തി വന്ന അദ്ദേഹത്തിന്റെ പത്നി  അദ്ധ്യാപകയായ ഇന്ദിരാദേവിയാണ്. അജിത്ത്, രാജീവ്, സുരേഷ്, മഹേഷ് എന്നിവർ മക്കളാണ്.