അശോകൻ

Name in English: 
Ashokan

ഹരിപാട്ടുള്ള ചേപ്പാട് എന്ന ഗ്രാമത്തിൽ ജനനം.1979-ല് പദ്മരാജൻ സംവിധാനം ചെയ്ത പെരുവഴിയമ്പലം എന്ന ചിത്രത്തിലൂടെ മലയാള സിനിമാരംഗത്ത് വന്നു. ഒട്ടനവധി ചിത്രങ്ങളിൽ നായകപ്രാധാന്യമുള്ള വേഷങ്ങൾ ചെയ്തു. അടൂര്‍ ഗോപാലകൃഷ്‌ണന്‍, പി. പത്മരാജന്‍, ഭരതന്‍, കെ.ജി. ജോര്‍ജ്‌ജ് തുടങ്ങിയവരോടൊത്ത് സിനിമാരംഗത്ത് സജ്ജീവമായിരുന്ന ഇദ്ദേഹം, ഒരു പാട്ടുകാരനാകണം എന്ന ആഗ്രഹത്തോടെയാണു സിനിമാരംഗത്ത് എത്തിയത്.ടി വി സീരിയൽ രംഗത്തും സജ്ജീവമാണു. ശ്രീജയാണു ഭാര്യ, ഏകമകള്‍ കാര്‍ത്യായനി. പത്മരാജന്റെ അനന്തരവളാണു ശ്രീജ.