കോഴിക്കോട് യേശുദാസ്

Kozhikkodu Yesudas
Kozhikkodu Yesudas-Music Director
യേശുദാസ് കോഴിക്കോട്
Yesudas Kozhikkodu
ടി യേശുദാസ്
സംഗീതം നല്കിയ ഗാനങ്ങൾ: 22

1952ൽ കോഴിക്കോട്ട് ടി എൽ ജോസഫിന്റെയും മേരിയുടേയും മകനായി ജനിച്ചു. ബി എസ് സി ബിരുദത്തിനു ശേഷം പാശ്ചാത്യം, കർണ്ണാടകം, ഹിന്ദുസ്ഥാനി സംഗീത മേഖലകളിൽ പരിശീലനം നേടി. "അനഘ" എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാ സംഗീത രംഗത്ത് തുടക്കമിടുന്നത്. പിന്നീട് "പൊന്നരഞ്ഞാണം" എന്ന ചിത്രത്തിനും സംഗീതം നിർവ്വഹിച്ചു. ഹിറ്റായി മാറിയ ഡിവോഷണൽ ഗാനങ്ങളും കോഴിക്കോട് യേശുദാസിന്റേതായുണ്ട്. കോഴിക്കോട് "ക്ലാസിക്ക് സ്കൂൾ ഓഫ് മ്യൂസിക്ക്" എന്ന പേരിൽ സംഗീത വിദ്യാലയം തുടങ്ങി.

യേശുദാസിന്റെ ഭാര്യ: ലാലി  കുട്ടികൾ: സിതാര, വീണ.