രാഘവന്‍ മാസ്റ്റര്‍ അന്തരിച്ചു

മലയാളത്തിനൊരുപാട് അനശ്വരഗാനങ്ങൾ സമ്മാനിച്ച കെ. രാഘവന്‍ മാസ്റ്റര്‍ (99) അന്തരിച്ചു. തലശ്ശേരി സഹകരണ ആസ്പത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം.

രണ്ടുതവണ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ രാഘവൻ മാസ്റ്റര്‍ക്ക് 2010 ല്‍ പത്മശ്രീ പുരസ്‌കാരവും 1997 ല്‍ ജെ.സി. ഡാനിയല്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

റിലീസാകാത്ത കതിരുകാണാക്കിളി, പുള്ളിമാന്‍ എന്നിവ ആയിരുന്നു ആദ്യചിത്രങ്ങള്‍ 1954 ല്‍ പുറത്തിറങ്ങിയ നീലക്കുയിൽ ആയിരുന്നു രാഘവന്മാസ്റ്ററേ ജനപ്രിയമാക്കിയത്. നിലക്കുയിലിലെ കായലരികത്ത് വളയെറിഞ്ഞപ്പോള്‍ എന്നഗാനം എക്കാലത്തേയും സൂപ്പര്‍ഹിറ്റായി. ഈ ഗാനം പാടിയതും അദ്ദേഹമായിരുന്നു.

രാഘവൻ മാസ്റ്ററെ കുറിച്ച് കൂടുതൽ വിവരങ്ങളും മാസ്റ്ററുടെ ഗാനങ്ങളുടെ ലിസ്റ്റും അടക്കമുള്ള എം ത്രി ഡി പേജ് ഇവിടെ കാണാം.

AttachmentSize
Image icon K-Raghavan-Master.jpg36.52 KB
Article Tags: 
Contributors: 

എഡിറ്റിങ് ചരിത്രം

2 edits by
Updated date എഡിറ്റർ ചെയ്തതു്
19 Oct 2013 - 16:05 Kumar Neelakandan
19 Oct 2013 - 16:01 Kumar Neelakandan

പിന്മൊഴികൾ

മലയാള സിനിമ സംഗീത ലോകം ഒന്ന് അനുശോചിക്കാനോ , മരണ വാർത്ത‍ അറിഞ്ഞു വിളിക്കാനോ തിരിഞ്ഞു പോലും നോക്കിയില്ല എന്ന് വായിച്ചു

കുടിച്ചു കൂത്താടി ഒരു ഫ്ലൈറ്റ് നിറയെ അലമ്പുണ്ടാക്കി ഇവന്മാർ എല്ലാം കൂടി ഗള്ഫിലേക്ക് പോയി അമ്മയുടെ ഷോ എന്നും പറഞ്ഞു..വല്ലവന്റെയും കാശ് ആണെങ്കിൽ സ്വന്തം അമ്മേടെ പതിനാരടിയന്തിരത്തിനാണ് എങ്കിലും വരും... നാട് നിരങ്ങി ക്രിക്കറ്റ് കളിക്കാൻ ഇവനൊക്കെ സമയം ഉണ്ട്, ദൂരക്കൂടുതൽ ഒരു പ്രശ്നമേ അല്ല... ഓർക്കുക , കാലം ഓരോരുത്തർക്കും കാത്തു വെച്ചിരിക്കുന്ന ഒരു വിധി ഉണ്ട്, ആ അവസ്ഥയിലേക്ക് ഒരു നാൾ ഇവനൊക്കെ നടന്നെത്തും ...