നാല് +1 പെണ്ണുങ്ങളും ഒരു കുട്ടി സ്രാങ്കും.

മൂന്നു തവണയായി (അതോ നാലോ? ). ഇന്നാണ് തീര്‍ന്നത്. സാധാരണ പടങ്ങള്‍ ഒറ്റയടിക്കു കാണാനാണിഷ്ടം. പക്ഷെ ഇത് ഇടയ്ക്ക് വെച്ച് നിര്‍ത്തി നിര്‍ത്തി, മാസികയില്‍ വരുന്ന തുടരന്‍ കഥ വായിക്കുന്ന പോലെ ആസ്വദിയ്ക്കാന്‍ തോന്നി.കഥയിലെ നാല് (യെസ്, മൂന്നു അല്ല, നാല് ) പെണ്ണുങ്ങളും കിടുക്കന്‍ ആയി ചെയ്തിട്ടുണ്ട്.  മമ്മൂട്ടിയും.

പെട്ടന്ന് ഓര്‍മ്മ വരുന്ന കുറച്ചു  സീന്‍സ് :
ലാസ്റ്റ്‌ സീനില്‍ "ചത്തവനെ രക്ഷിയ്ക്കാന്‍ നിനക്ക് എന്താ, എന്തിനാ"  - എന്ന്  പോലീസ്‌ ചോദിയ്ക്കുമ്പോൾ, മറുപടി പറയുമ്പോൾ ഉള്ള  ആ ഫേസ് എക്സ്പ്രഷൻസ് - ഹോ....എന്‍റെ അടുത്ത് വല്ല അവാര്‍ഡ്‌ ഉണ്ടായിരുന്നെങ്കിൽ, സ്പോട്ടില്‍ കൊടുത്തേനെ. പ്രേമം, കാമം, ആരാധന എന്ന് വേണ്ട....മൊത്തം ഉണ്ട്.
സായികുമാർ കലക്കി. നിസഹായതയില്‍ നിന്ന് ക്രൂരഭാവത്തിലേയ്ക്ക് രണ്ടു മൂന്നു തവണ സ്വിച് ചെയ്യുന്നു...ക്ലീന്‍ ഫുള്‍ ടെന്‍ മാര്‍ക്സ്‌.
കാളി,കുട്ടി സ്രാങ്കിന്റെ മുണ്ട് മാറ്റുന്ന സീന്‍ - വളരെ എറോട്ടിക്ക്‌ ആയി തോനി. beautifully done.
ലാസ്റ്റ്‌ - വെള്ളത്തിനു തീ പിടിയ്ക്കുന്ന ദിനം - കാത്തിരുന്നു കൈക്കലാക്കിയ/ഫെവരറ്റ്‌ വേഷത്തിന്റെ അകമ്പടിയോടെ വിത്ത്‌ റോയല്‍ ടച്,  അവസാനിയ്ക്കുന്ന (??) നായകൻ.

ഫസ്റ്റ് നാല് പെണ്ണുങ്ങള്‍ :
ആ ജീവിതത്തിൽ, പല ഘടകങ്ങൾ ഉണ്ട്. ഓരോ ടൈം ഫ്രയിമിലും, ഓരോ പെണ്ണുങ്ങള്‍ വരുന്നു. പക്ഷെ ലാസ്റ്റ്‌ വന്നു കുട്ടിസ്രാങ്കിന്റെ ജീവിതത്തെ പകര്‍ത്തി എടുക്കുന്ന പെണ്ണും, ബാക്കി ഉള്ളവരും തമ്മില്‍ വലിയ വ്യത്യാസം ഉണ്ട്.

കഥ തുടക്കത്തില്‍ : ആ കരയിലെ ഏറ്റവും പ്രതാപശാലി, ആ കാലത്തെ കണക്ക് വെച്ച് ഏറ്റവും പഠിപ്പ് ഉള്ള പെണ്ണ്. അവള്‍ ആണ് ജീവിതത്തിലേയ്ക്ക് വന്ന്, ജീവിതം വഴി തിരിച്ചു വിട്ടത്.
പിന്നെ വന്നത് :  ആ കരയിലെ ഏറ്റവും സുന്ദരി. നാട്ടില പണകാരന്‍ വരെ പുറകെ നടക്കുന്ന പെണ്ണ്.
ലാസ്റ്റ്‌ വന്നത് കാളി. ബാക്കി രണ്ടു പേരും കരയിലെ ഏറ്റവും ടോപ്‌ ഓഫ് ദി ലൈനില്‍ വരുന്നവര്‍, ഏറ്റവും ആരാധന/ബഹുമാനം ഉള്ളവര്‍ ആണെങ്കിൽ, കാളി ആ കരയിലെ ഏറ്റവും വെറുക്കപ്പെട്ടവള്‍ ആണ്. കുട്ടിസ്രാങ്ക് തന്‍റെ ജീവിതം പങ്കുവെയ്ക്കാന്‍ വേണ്ടി സെലക്ട്‌ ചെയ്യുന്നത് കാളിയെ ആണ്.
നാലാമത്തെ പെണ്ണ്, ആ കഥാകാരിയാണ്.  കാളിയുടെ നാവ് ആകുന്ന സ്ത്രീ.  കാളിയുടെ ആണു കാരണം, കാളിയോട് അസൂയ ഉള്ളവള്‍...

കാളിയുടെ മൌത്ത് പീസ്‌ മാത്രമാണോ അവര്‍ ?  അല്ലാ എന്ന് തോന്നുന്നു.  സ്വന്തം ജീവിതത്തെ പറ്റിയാണ് അവരുടെ സംസാരം അധികവും.   
ശരിയ്ക്കും, ആരാണ് സംസാര ശേഷി ഇല്ലാത്തവള്‍ ?  കാളി അല്ലല്ലോ....പറയാന്‍ ഉള്ളത് പേപ്പറിൽ എഴുതി, സംതൃപ്തി തേടാന്‍ നോക്കി, ബാക്കി പറയാന്‍ ഉള്ളത് ബാക്കി വെച്ച് പോയ അവൽ അല്ലേ കൂടുതല്‍ മൂക?  കാളിയ്ക്ക് സ്വന്തം പേടി, സ്നേഹം എല്ലാം പ്രകടിപ്പിയ്ക്കാന്‍ എങ്കിലും ആകുന്നുണ്ട്.  പക്ഷെ ഇവര്‍ക്കോ?  സൊ, ഇവര്‍ അല്ലേ ശരിക്കും മൂക?

ബുദ്ധമതത്തില്‍ ചേരാന്‍ പോകുന്ന ഡോക്ടര്‍ക്ക് കുട്ടിസ്രാങ്കിനോട് ആകർഷണം ഉണ്ടായിരുന്നോ? അതോ, ഒരു സുഹൃത്ത് പറഞ്ഞ പോലെ ഒരു അമ്മയുടെ സ്നേഹം ആയിരുന്നോ അത്? കുട്ടിസ്രാങ്കിന്റെ സഹായത്തോടെ നാടു വിട്ടപ്പോൾ മുതല്‍ ഒരു ഹീറോ വര്‍ഷിപ്പ് ഉണ്ടായിരുന്നു എന്ന് കാണിയ്ക്കാൻ അല്ലേ, ആ ലാസ്റ്റ്‌ ഉള്ള ഫ്ലാഷ്‌ബാക്ക്?

സ്രാങ്ക് :
ആരാണീ സ്രാങ്ക് ?  പല ടൈം ഫ്രെയ്‌മിൽ നടക്കുന്ന കഥ.  ചില സ്ഥലത്ത് പായ്‌കപ്പൽ, ചില സ്ഥലത്ത് മോട്ടര്‍ ബോട്ട്.....എല്ലായിടത്തും ഒരേ പ്രായത്തില്‍ ഉള്ള സ്രാങ്ക്.
ഒരു ജീവിതത്തില്‍ വേണ്ടത്/തനിയ്ക്ക്‌ വേണ്ടത്, ലൈഫ് പാർട്ട്‌ണർ അല്ല - താന്‍ തേടുന്നത്, തനിയ്ക്ക്‌ സംതൃപ്തി തരുന്നത് തേടിയുള്ള യാത്രയാണ് ജീവിതം, അതാണ്‌ അള്‍ട്ടിമേയ്റ്റ്‌  എയിം. അതുകൊണ്ടല്ലേ, കാളിയെ വിട്ട് നാടകം കളിയ്ക്കാന്‍ തിരിച്ചു പോകുന്നത് ? അതോ, എന്നും കീഴാളന്‍ ആയി ജീവിച്ച  കുട്ടിസ്രാങ്ക്, നാടകത്തില്‍ എങ്കിലും തനിയ്ക്ക്‌ രാജാപാര്‍ട്ട്‌ ഉണ്ട് - അത് തേടി തിരിച്ചു പോയതോ?

പിന്നെ, ആ ജീവിതത്തില്‍ എന്നും പുറകെ ഉള്ളത് പണ്ട് ചെയ്ത പാപങ്ങള്‍ ആണ്. മുമ്പ് അവ രക്തത്തിന്റെ മണം ആന്‍ഡ്‌ തുള്ളികള്‍ ആയി പ്രത്യക്ഷപ്പെട്ടിരുന്നു. പക്ഷെ കുട്ടിസ്രാങ്കിനെ അവ വേട്ടയാടാന്‍ തുടങ്ങിയത് ആ ബുദ്ധസന്യാസിയെ കടലില്‍ കളഞ്ഞ ശേഷം ആണ്. തന്നെ പിന്തുടർന്നു വരുന്ന ആ വിചിത്ര ബോട്ടും, കൊലയാളികളെയും വേറെ ആരും കാണുന്നില്ല, അവരെപ്പറ്റി വേറെ ആരും സംസാരിയ്ക്കുന്നില്ല എന്നുള്ളത് കൊണ്ട്, ആ ബോട്ടും ആൾക്കാരും, കുട്ടിസ്രാങ്കിന്റെ തലയ്ക്കുള്ളിൽ മാത്രം ഉള്ള സംഭവങ്ങള്‍ അല്ലെ?

ബുദ്ധ-ക്രിസ്ത്യൻ-ഹിന്ദു മതങ്ങളെ, ഈ മൂന്നു കഥകളിലൂടെ സ്രാങ്ക് അറിയുന്നു.  അവയുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍മാര്‍ക്ക്‌ ആർക്കും പിടികൊടുക്കാതെ, പക്ഷെ ആ മത വിശ്വാസികളുടെ കൂടെ ഇഴകി ജീവിയ്ക്കുന്ന സ്രാങ്ക്.  മതം എന്ന ഉപരിപ്ലവമായ ലേബലുകൾക്ക് പിടികൊടുക്കാതെ ഇരിയ്ക്കാൻ വേണ്ടിയല്ലേ, കുട്ടിസ്രാങ്കിന്റെ പേര്, കുട്ടിസ്രാങ്ക് ആയി തന്നെ നില്‍ക്കുന്നത്?  ഐ മീൻ, ചെയ്യുന്ന കര്‍മ്മം ആണ് ഒരുത്തൻ, അവന്‍ ആരാണ് എന്ന് ഡിഫൈന്‍ ചെയ്യുന്നത്, അല്ലാതെ ആരാധിയ്ക്കാന്‍ പോകുന്ന സ്ഥലമോ, ആരെ ആരാധിയ്ക്കുന്നു എന്നതു അല്ല. 

അതേ പോലെ, ഓരോ കഥയിലും, ഓരോ ബിംബങ്ങള്‍ ആണ് മനുഷ്യന്റെ കൈ കൊണ്ട് തകര്‍ന്നു വീഴുന്നത്.  ഫസ്റ്റ് ബുദ്ധ സന്യാസി, പിന്നെ പള്ളിയിലെ കുരിശ്, പിന്നെ സായ് കുമാറിന്റെ ആ കോലം.  ഓരോ തകര്‍ച്ചയും, സ്രാങ്കിന്റെ ജീവിതത്തിൽ, ഓരോ വലിയ മാറ്റങ്ങള്‍ നല്‍കുന്നു.

എല്ലാ സ്രാങ്കുമരുടെയും   ജീവിതം, വെള്ളവുമായി ബന്ധപ്പെട്ട് ഇരിയ്ക്കും.  ഈ കുട്ടിസ്രാങ്കിന്റെ ജീവിതവും അതെ പോലെ തന്നെ. അവസാന (??) യാത്രയുടെ ഒരു ഘട്ടം വരെ കൂടെ ഉള്ള അകമ്പടികാൽ, ലാസ്റ്റ്‌ യാത്രയില്‍ ഇല്ലാ.ശരിക്ക്‌, അമ്മച്ചിയാണേ, ആ  സ്രാങ്ക് ചത്തോ ?

പടം :
ശരിയ്ക്ക് പറഞ്ഞാൽ, ഇതിലെ അഭിനേതാക്കൾ,  അവരെക്കാൾ എല്ലാം  ഓര്‍മ്മയില്‍ ഉള്ളത്, കഥാപാത്രങ്ങൾ അല്ലേ?
ആശാൻ,  ജോനവൻ, സ്രാങ്ക്, ആ നാല് പെണ്ണുങ്ങള്‍ - എല്ലാം എല്ലാം കിടിലങ്ങള്‍ ആയി.

ആ പോലീസ്‌സ്റ്റേഷന്‍ സീൻ, ബോഡി കാണുന്നത് അവിടെ എല്ലാം എന്ത് എല്ലാമോ സിംബൽസ് എടുത്തു പൂശിയിട്ടുണ്ട് എന്ന് തോന്നുന്നു.  എനിക്ക്‌ ഒന്നും കത്തിയില്ല, പക്ഷെ ഒരു സ്മെൽ അടിച്ചു.
അവാര്‍ഡ്‌ പടം എന്ന ഒരു ഫീല്‍ (ക്ലീഷേ) അധികം ഇല്ലാത്ത പടം.
ഓരോ ഷോട്ടും ഓരോ പെയിന്റിങ്ങ് പോലെ....അടുത്ത കാലത്തൊന്നും ഒരു പടം ഇത്രേം പിടിച്ചിട്ടില്ല.   അഞ്ജലി ശുക്ല എന്ന അഞ്ചാമത്തെ പെണ്ണും, നിറഞ്ഞു നില്‍ക്കുന്ന സിനിമ,.

പാട്ട് :
ഒരു പുതിയ അനുഭവം ആയിരുന്നു.  ശരിയ്ക്കും ഇഷ്ട്ടമായി.

എഡിറ്റിങ് ചരിത്രം

2 edits by
Updated date എഡിറ്റർ ചെയ്തതു്
8 Aug 2012 - 18:43 Kiranz added poster
8 Aug 2012 - 18:34 ashlyak

പിന്മൊഴികൾ

മൂന്ന് തവണയായി കണ്ടൂന്നോ!! ഇത് ഒറ്റയിരുപ്പിൽ കണ്ട് തീർക്കേണ്ടതല്ലേ!
ഞാൻ ആദ്യം തീയറ്ററിൽ കണ്ടു. പിന്നെ ഒന്നുരണ്ട് തവണ കമ്പ്യൂട്ടറിലും. ഓരോ തവണയും പുതിയ കാഴ്ചകൾ. പുതിയ അനുഭവം.

ഞാന് ഒന്നും പറയുന്നില്ലേ
ആഷ്ലി വന്നു, അബൂബക്കര്‍ ആ കിരീടം എടുത്തു അദ്ദേഹത്തിന് ഫിറ്റ്‌ ചെയ്തു കൊടുക്കൂ

രാകേഷ്‌ : എനിക്കും സാധാര ഒറ്റ ഇരുപ്പിനു പടം കാണാന്‍ ആണ് ഇഷ്ട്ടം.

പക്ഷെ, ഇത് എന്തോ...ഓരോ സിപ്‌ സിപ്‌ ആയി സിംഗിള്‍ മാള്‍ട്ട് പോലെ, അനുഭാവിയ്ക്കാന്‍ തോന്നി. ചില പടങ്ങള്‍, പുസ്തകങ്ങള്‍ എല്ലാം ഇങ്ങനെ ആണ്.

നോട്ട്: ചിലപ്പോ, ഒറ്റ അടിയ്ക് എന്‍റെ ബുദ്ധിയ്ക്ക് പ്രോസസ് ചെയാന്‍ പറ്റാതെ വരുന്നതും ആവാം, പക്ഷെ അത് നമ്മ ഇങനെ പബ്ലിക്‌ ആയി പറയില്ലല്ലോ.....യൂ നോ... ;) ഹ..ഹ..ഹ..

ഹ....രേണു, യൂ നോ..ഐ ആം എ ക്ലാസ്‌ അപ്പാര്‍ട്ട്...റോട്ടന്‍ ടൊമാറ്റോ, ഇനി മുതല്‍, റോട്ടന്‍ Ashly.com എന്ന് റീ നെയിം ചയാന്‍ ചാന്‍സ്‌ ഇണ്ട്.

മ്മം...പ്ലാന്‍ ഇണ്ട്, രാകേഷ്‌.,നമ്മടെ കല്യാണി തന്നെ ഡി വി ഡി ആയിരുന്നു. ഒന്നൂടെ അടിച്ചു മാറ്റാന്‍ പ്ലാന്‍ ഇല്ല, ഒരണം വാങ്ങണം എന്നാണ്. ലാന്‍ഡ്‌ മാര്‍കില്‍ സെയില്‍ നടക്കുന്നു, പോയി നോക്കട്ട്, നാളെയോ മറ്റോ.

ഹ..ഹ.ഹ..ലേഖ, ഞാന്‍ അതി ഭീകര ബുദ്ധിജീവിയും,അറ്റ്‌ ദി സെയിം ടൈം, പണ്ഡിതനും ആകുന്നു. പിന്നെ, നിങ്ങള്‍, കോമണ്‍ പീപ്പ്ള്‍സ്മായി ഡീല്‍ ചെയ്മ്പോ, ഒരു അന്തരം വരണ്ടാ, എന്ന് കരുതി, എന്‍റെ standard താഴ്ത്തി വയ്ക്കുന്നത് അല്ലെ.

സത്യസന്ധമായ നിരീക്ഷണങ്ങൾ ആഷ്ലി.സ്ഥിരം റിവ്യൂവറിന്റെ ക്ലീഷേ പ്രയോഗങ്ങളിൽ നിന്ന് വ്യത്യസ്തമായി സിനിമയെ നോക്കിക്കണ്ട് അവതരിപ്പിക്കുക. ടി വി പരസ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി മൗത്ത് പബ്ലിസിറ്റി എന്ന് പറയുന്നത് പോലെ :)

2004ൽ ഈ വെബ്ബിന്റെ അടിസ്ഥാനശിലയിടാൻ മുന്നിട്ടിറങ്ങി. തുടർന്ന് ഒരു പറ്റം നിസ്വാർത്ഥരായ സുഹൃത്തുക്കളുടെ പ്രകാശവലയത്തിലകപ്പെട്ടതോടെ ജീവിതം സംഭവബഹുലവും മനസ്സ് യൗവ്വനതീക്ഷ്ണവുമായി :) . ഈണം എന്ന ഒരു സംരംഭം കൂടി തുടങ്ങി. 

 

ഞാനും ഇതേപോലെ മൂന്നാലു തവണയായി ആസ്വദിച്ചാ കണ്ടെ...ചിലഭാഗങ്ങൾ‌ വീണ്ടും വീണ്ടും കണ്ടു.ക്രിത്യമായി എഴുതീട്ട്ണ്ട് ആഷ്ലീ...
ഓരോ ഷോട്ടും ഓരോ പെയിന്റിങ്ങ് പോലെ....അടുത്ത കാലത്തൊന്നും ഒരു പടം ഇത്രേം പിടിച്ചിട്ടില്ല++1
ഓരോ തവണയും പുതിയ കാഴ്ചകൾ. പുതിയ അനുഭവം++1..ഒന്നൂടെ കാണട്ടെ ഇന്ന്:)
btw എവിടെയോ വായിച്ച് കണ്ടുപിടിച്ച് സ്രാങ്ക് ഇടിവെട്ടേറ്റാ മരിച്ചേന്ന്‌...എങ്ങനാ...ശര്യാണോ?:)