അർജ്ജുൻ ബി കൃഷ്ണ

Arjun B Krishna
ആലപിച്ച ഗാനങ്ങൾ: 5

കുട്ടിക്കാലത്ത്‌ 2006ൽ "ഗന്ധർവ്വസംഗീതം-ജൂനിയേഴ്സ്‌" റിയാലിറ്റി ഷോയിൽ വിജയിയായതോടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. അമൃത റ്റിവിയിലെ "ഗാനരത്നം ജൂനിയേഴ്സ്‌" ശാസ്ത്രീയസംഗീതം അടിസ്ഥാനമാക്കിയ ടെലിവിഷൻ മ്യൂസിക്‌ റിയാലിറ്റി ഷോയിലും വിജയിച്ചിട്ടുള്ള ആളാണ്‌ അർജ്ജുൻ ബി കൃഷ്ണ. കുട്ടിക്കാലത്തുതന്നെ സംഗീതജ്ഞാനം കരസ്ഥമാക്കിയ കുട്ടിയുടെ കഥാപാത്രത്തിനായി ജയരാജിന്റെ "ആനന്ദഭൈരവി" എന്ന ചിത്രത്തിൽ പത്തു ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്‌. "അറബിപ്പൊന്ന്","സഫർ", "സൂഫിയും സുജാതയും" (വാതിൽക്കല്‌ വെള്ളരിപ്രാവ്‌..) എന്നിവയാണ്‌ അർജ്ജുൻ പാടിയിട്ടുള്ള മറ്റു ചിത്രങ്ങൾ. ആകാശവാണിയിൽ ബി ഹൈഗ്രേഡ്‌ ആർട്ടിസ്റ്റ്‌ ആണ്‌. ‌ചെമ്പൈ സംഗീതോത്സവത്തിലും നിശാഗന്ധി സംഗീതോത്സവത്തിലും പാടിയിട്ടുണ്ട്‌. കേരള സർവ്വകലാശാല യുവജനോത്സവത്തിൽ വിജയിയായിരുന്നു. എഞ്ചിനീയറിംഗ്‌ ബിരുദധാരിയായ അർജ്ജുൻ മുൻപ്‌ ടെക്നോപാർക്കിൽ ജോലി ചെയ്തിരുന്നു. ഇപ്പോൾ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ ഉദ്യോഗസ്ഥനാണ്‌. 

തിരുവനന്തപുരത്ത്‌ സംഗീതജ്ഞരായ ബാലചന്ദ്രന്റേയും ഓമനയുടേയും മകനാണ്‌ അർജ്ജുൻ. അവർ തന്നെയാണ്‌ ആദ്യ ഗുരുക്കന്മാർ. പ്രൊഫ.പി. ആർ. കുമാര കേരളവർമ്മയാണ്‌ മറ്റൊരു ഗുരുനാഥൻ.