അഞ്ജലി എസ്‌ നായർ

Anjali S Nair

ഹൃദയം എന്ന ചിത്രത്തിൽ തമിഴ്‌ സെൽവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ്‌ അഞ്ജലി എസ്‌ നായർ സിനിമയിൽ എത്തുന്നത്‌. 

ചേർത്തലക്കാരൻ സുനിൽ കുമാറിന്റെയും തലശേരിക്കാരിയായ ബീനയുടേയുംമകളായി 1995 ആഗസ്റ്റ്‌ പത്തിന്‌ അഞ്ജലി ജനിച്ചു. അച്ഛൻ കൊച്ചിയിലുംചെന്നൈയിലും സ്വന്തമായി മാനേജ്‌മന്റ്‌ കൺസൾട്ടൻസി നടത്തുന്നു. അമ്മ വീട്ടമ്മ. സഞ്ജയ്‌ എന്നൊരു അനുജനുമുണ്ട്‌. 

അഞ്ജലിയ്ക്ക്‌ അഞ്ചു വയസ്സുള്ളപ്പോൾ കുടുംബം ചെന്നൈയിൽസ്ഥിരതാമസമായി. അതിനാൽ പഠിച്ചതും വളർന്നതും ചെന്നൈയിലായിരുന്നു. സ്കൂൾ പഠനം കഴിഞ്ഞ്‌ബംഗളുരുവിലേക്ക്‌ പോയി. സൈക്കോളജി, സോഷ്യോളജി, എക്കണോമിക്സ്‌എന്നിവ സംയുക്തവിഷയമാക്കി ബാംഗ്ലൂർ ജയ്ൻ യൂണിവേഴ്സിറ്റിയിൽ ബിരുദപഠനംനടത്തി.തുടർന്ന് ക്രൈസ്റ്റ്‌ യൂണിവേഴ്സിറ്റിയിൽ നിന്നും കൗൺസിലിംഗ്‌സൈക്കോളജിയിൽ മാസ്റ്റേഴ്സ്‌ നേടി. ശേഷം രണ്ടു വർഷത്തോളം ഒരു കോർപ്പറേറ്റ്‌ട്രയിനിംഗ്‌ സ്ഥാപനത്തിൽ കണ്ടന്റ്‌ ക്രിയേറ്റർ, ട്രയിനർ എന്നീ നിലകളിൽ ജോലിചെയ്തു. പിന്നീട്‌ വീണ്ടും ചെന്നൈയിൽ. 

ചെന്നൈയിലായിരുന്ന കാലത്ത്‌ ചെറിയൊരു തിയറ്റർ ഗ്രൂപ്പുമായിച്ചേർന്ന്നാടകങ്ങൾ ചെയ്യുമായിരുന്നു. ചെന്നൈ എഗ്മൂറിലുള്ള മ്യൂസിയം തിയറ്ററിലുംനാടകം ചെയ്തിട്ടുണ്ട്‌. അഭിനയം അത്തരത്തിൽ ഇഷ്ടവും പരിചയവുമുള്ളകലയായി മാറി. ലളിതമായി ചെയ്തുപോന്നിരുന്ന സ്കൂൾനാടകങ്ങൾക്കപ്പുറത്തേക്ക്‌ സഗൗരവം കാണേണ്ടുന്ന കലാരൂപമായി നാടകത്തെഅഞ്ജലി കരുതിത്തുടങ്ങിയത്‌ അക്കാലത്താണ്‌. സിനിമയിൽ അഭിനയിക്കുമെന്നോഅഭിനയം തൊഴിലാക്കണമെന്നോ സിനിമയിലെത്തും വരെ അഞ്ജലികരുതിയിരുന്നില്ല.

സുഹൃത്തുക്കളായ ഡോൺ സംവിധാനവും ഫെബി സംഗീതവും നിർവ്വഹിച്ച‌ "എൻകനവിൽ" എന്ന മ്യൂസിക്‌ വീഡിയോയിൽ നായികയാവുന്നതോടെയാണ്‌അഭിനയിച്ചു നോക്കിയാലെന്താ എന്ന് അഞ്ജലിക്കും തോന്നിത്തുടങ്ങിയത്‌. അങ്ങനെ ചില പരസ്യ ചിത്രങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. ജിസ്‌ ജോയ്‌സംവിധാനം ചെയ്ത വിദ്യാഭ്യാസസ്ഥാപനത്തിന്റെ പരസ്യചിത്രത്തിൽഅഭിനയിക്കുകയും കഥാപാത്രത്തിന്‌ ഡബ്ബ്‌ ചെയ്യുകയും ചെയ്തതോടെ സിനിമയിൽഒന്ന് ട്രൈ ചെയ്യാമെന്ന് അഞ്ജലി ഉറപ്പിച്ചു‌.

ആദ്യമായി ഒരു ഓഡിഷനുപോകുന്നത്‌ "കുഞ്ഞെൽദോ" എന്ന സിനിമയ്ക്കായാണ്‌. അവർക്ക്‌ ഇഷ്ടമായെങ്കിലും കഥാപാത്രത്തിന്റെ രൂപവുമായി ചേരുന്നില്ല എന്നകാരണം കൊണ്ട്‌ അവസരം നഷ്ടമായി. കുഞ്ഞെൽദോയുടെസംവിധായാനായിരുന്ന RJ മാത്തുക്കുട്ടി ക്രിയേറ്റീവ്‌ ഡയറക്റ്ററായിരുന്ന വിനീത്‌ശ്രീനിവാസനെ അഞ്ജലിയുടെ ഓഡിഷൻ വീഡിയോ കാണിച്ചു. അതാണ്‌ഹൃദയത്തിന്റെ ഓഡിഷനിലേക്ക്‌ അഞ്ജലി എത്താനുണ്ടായ കാരണം. അങ്ങനെഹൃദയം എന്ന ആദ്യ ചിത്രത്തിൽ അവസരം കിട്ടി. 

ഹൃദയത്തിലെ 'സെൽവി' തുടക്കമെന്ന നിലയിൽ അഞ്ജലിയ്ക്കും വിജയിച്ചസിനിമയിലെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമെന്ന നിലയിൽ പ്രേക്ഷകരും മറക്കുകയില്ല. അഞ്ജലിയ്ക്ക്‌ തമിഴ്‌ നന്നായി വഴങ്ങുമെങ്കിലും സെൽവിക്ക്‌ ഡബ്ബ്‌ ചെയ്തത്‌മറ്റൊരാളാണ്‌.

ഹൃദയത്തിന്റെ സെറ്റിൽ വച്ചുണ്ടായ സൗഹൃദങ്ങളുടെ തുടർച്ചയായി സംഭവിച്ച"നാളെയാണ്‌ മംഗലം" എന്ന മ്യൂസിക്‌ വീഡിയോയിൽ അഞ്ജലി തന്നെയാണ്‌ശബ്ദം നൽകിയത്‌.

കിരൺ ആന്റണി സംവിധാനം ചെയ്യുന്ന "വിശുദ്ധ മെജോ" എന്ന ചിത്രമാണ്‌ഹൃദയത്തിനു ശേഷം അഞ്ജലി അഭിനയിച്ച ചിത്രം. ഹൃദയത്തിന്റെ പ്രൊഡക്ഷൻകൺട്രോളർ ഷാഫി ചെമ്മാടാണ്‌ "വിശുദ്ധ മെജോ"യിലേക്ക്‌ അഞ്ജലിയെവിളിക്കുന്നത്‌.

മദിരാശിയിലായിരിക്കെ പതിനൊന്നു വർഷത്തോളം ഭരതനാട്യം പഠിച്ചിരുന്നതുംഅഞ്ജലിയെ നല്ല നടിയാക്കാൻ സഹായിക്കുമെന്ന് കരുതാം. പ്രതീക്ഷയ്ക്കുവകയുള്ള പുതുമുഖം തന്നെയാണ്‌ അഞ്ജലി എസ്‌ നായരെന്ന് ഉറപ്പാക്കാൻ 'തമിഴ്‌സെൽവി' മാത്രം മതിയല്ലോ! ഇപ്പോൾ ഒന്നരവർഷമായി കൊച്ചിയിൽതൃക്കാക്കരയിലാണ്‌ അഞ്ജലി താമസം.