വീണ പി നായർ

Veena P Nair

പ്രേംകുമാറിന്റെയും ശ്രീലതയുടെയും മകളായി തൃശ്ശൂരിൽ ജനിച്ചു. വീണ പഠിച്ചതും വളർന്നതും മുംബൈയിലായിരുന്നു. ബിസിനസ് മാനേജ്മെന്റ് ബിരുദധാരിയാണ്  ക്ലാസിക്കൽ ഡാൻസറായ വീണ ടിക് ടോക് വീഡിയോകൾ ചെയ്യാറുണ്ടായിരുന്നു. നാടോടിക്കാറ്റ് മൂവിയിലെ മോഹൻലാൽ ‌- ശോഭന റൊമാന്റിക് സീൻ ടിക് ടോക്ക് ചെയ്ത് വൈറലായതാണ് വീണയ്ക്ക് സിനിമാഭിനയത്തിലേയ്ക്ക് കടക്കാൻ പ്രചോദനമായത്. ആകാശഗംഗ 2 എന്ന ചിത്രത്തിലേയ്ക്ക് അഭിനേതാക്കളെ ആവശ്യമുണ്ടെന്നറിഞ്ഞ വീണ മണിച്ചിത്രത്താളിലെ ശോഭന അവതരിപ്പിച്ച നാഗവല്ലിയുടെ ഒരു രംഗം അഭിനയിച്ച വീഡിയോ സംവിധായകൻ വിനയന് അയച്ചുകൊടുക്കുകയും അത് ഇഷ്ടപ്പെട്ട സംവിധായകൻ വീണയെ ആ സിനിമയിൽ നായികയായി തിരഞ്ഞെടുക്കുകയും ചെയ്തു. അകാശഗംഗ 2 വിൽ ആരതി വർമ്മ എന്ന നായിക കഥാപാത്രത്തെയാണ്  വീണ അവതരിപ്പിച്ചത്.