shyamapradeep

shyamapradeep's picture

എന്റെ പ്രിയഗാനങ്ങൾ

  • കരിവരിവണ്ടുകൾ കുറുനിരകൾ

    കരിവരിവണ്ടുകള്‍ കുറുനിരകള്‍
    കുളിര്‍നെറ്റി മുകരും ചാരുതകള്‍
    മാരന്റെ ധനുസ്സുകള്‍ കുനുചില്ലികള്‍
    നീലോല്പലങ്ങള്‍ നീള്‍മിഴികള്‍

    മാന്തളിരധരം കവിളുകളിൽ
    ചെന്താമരവിടരും ദളസൗഭഗം
    കുളിരണിച്ചോലകള്‍ നുണക്കുഴികള്‍
    മധുമന്ദഹാസത്തിന്‍ വാഹിനികള്‍

    ശംഖോടിടഞ്ഞ ഗളതലമോ
    കൈകളോ ജലപുഷ്പവളയങ്ങളോ
    നിറമാറില്‍ യൗവ്വനകലശങ്ങള്‍
    മൃദുരോമരാജിതന്‍ താഴ്വരകള്‍

    അരയാലിന്നിലകളോ അണിവയറോ
    ആരോമല്‍പ്പൊക്കിള്‍‌ ചുഴിപൊയ്കയോ
    പ്രാണഹര്‍ഷങ്ങള്‍തന്‍ തൂണീരമോ
    നാഭീതടവന നീലിമയോ

    പിന്നഴകോ മണിത്തംബുരുവോ
    പൊന്‍‌ താഴമ്പൂമൊട്ടോ കണങ്കാലോ
    മാഹേന്ദ്രനീല ദ്യുതി വിടര്‍ത്തും
    ശ്രീമഹാലക്ഷ്മി നീ സുരസുന്ദരി
    നീ സുരസുന്ദരീ നീ സുരസുന്ദരി

  • ശ്രീ വല്ലഭ ശ്രീവത്സാങ്കിത

    ശ്രീവല്ലഭ ശ്രീവത്സാങ്കിത
    ശ്രീവൈകുണ്ഠപതേ
    ശ്രീപാദം കൈതൊഴുന്നേന്‍ ഞാന്‍
    ശ്രീപത്മനാഭഹരേ
    (ശ്രീവല്ലഭ.. )

    വിളിച്ചാല്‍ വിളിപ്പുറത്തങ്ങയെ വരുത്തുവാന്‍
    വില്വമംഗലമല്ലാ - ഞാനൊരു
    വില്വമംഗലമല്ല
    മനസ്സിന്‍ ചിരട്ടയില്‍ നേദിക്കുവാനൊരു
    മണിക്കണ്ണിമാങ്ങയുമില്ലാ - ഒരു
    മണിക്കണ്ണിമാങ്ങയുമില്ലാ
    (ശ്രീവല്ലഭ.. )

    സ്വരങ്ങള്‍ കര്‍ണ്ണാമൃതങ്ങളായ് മാറ്റുവാന്‍
    സ്വാതിതിരുനാളല്ലാ- ഞാനൊരു
    സ്വാതിതിരുനാളല്ലാ
    ഉഷസ്സില്‍ തിരുമുന്‍പില്‍
    കാഴ്ചവെയ്ക്കാനൊരു
    തിരുനാമകീര്‍ത്തനമില്ലാ - ഒരു
    തിരുനാമകീര്‍ത്തനമില്ലാ
    (ശ്രീവല്ലഭ.. )

  • എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

    എൻ സ്വപ്നരേണുക്കൾ രത്നങ്ങളായെങ്കിൽ എന്നും നവരത്നമണിഞ്ഞേനേ

    എന്നശ്രുബിന്ദുക്കൾ പുഷ്പങ്ങളായെങ്കിൽ എന്നും മാധവമുണർന്നേനേ

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

     

    എന്നനുഭൂതിതൻ സ്വർണ്ണദലങ്ങളാൽ നിൻ മോഹപുഷ്പകം അലങ്കരിക്കാം

    എന്നനുഭൂതിതൻ സ്വർണ്ണദലങ്ങളാൽ നിൻ മോഹപുഷ്പകം അലങ്കരിക്കാം

    നിൻ ത്യാഗമണ്ഡപ യാഗാഗ്നി തന്നിലെ ചന്ദനധൂമമായ്‌ ഞാനുയരാം

     

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

     

    സുന്ദര വാസന്ത മന്ദസമീരനായ്‌ നിൻ ജാലകങ്ങളെ തൊട്ടുണർത്താം

    സുന്ദര വാസന്ത മന്ദസമീരനായ്‌ നിൻ ജാലകങ്ങളെ തൊട്ടുണർത്താം

    തൂമിഴി താമര പൂവിതൾത്തുമ്പിലെ തൂമുത്തൊരുമ്മയാൽ ഒപ്പിയേക്കാം

     

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

    എൻ സ്വപ്നരേണുക്കൾ രത്നങ്ങളായെങ്കിൽ എന്നും നവരത്നമണിഞ്ഞേനേ

    എന്നശ്രുബിന്ദുക്കൾ

    പുഷ്പങ്ങളായെങ്കിൽ എന്നും മാധവമുണർന്നേനേ എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

    നിന്നിൽ ... എന്നും ... പൗർണ്ണമി വിടർന്നേനേ..

  • രാജീവ നയനേ നീയുറങ്ങൂ

    രാജീവനയനേ നീയുറങ്ങൂ

    രാഗവിലോലേ നീയുറങ്ങൂ (2)

    ആയിരം ചുംബന സ്മൃതിസുമങ്ങൾ

    അധരത്തിൽ ചാർത്തി നീയുറങ്ങൂ

    അധരത്തിൽ ചാർത്തി നീയുറങ്ങൂ

    രാജീവനയനേ നീയുറങ്ങൂ

    രാഗവിലോലേ നീയുറങ്ങൂ

     

    എൻ പ്രേമഗാനത്തിൻ ഭാവം

    നിൻ നീലക്കൺപീലിയായി (2)

    എൻ കാവ്യശബ്ദാലങ്കാരം

    നിൻ നാവിൽ കിളികൊഞ്ചലായി

    നിൻ നാവിൽ കിളികൊഞ്ചലായി

    ആരീരരോ ആരീരരോ ആരീരരോ...ആരീരരോ

    രാജീവനയനേ നീയുറങ്ങൂ രാഗവിലോലേ നീയുറങ്ങൂ

     

    ഉറങ്ങുന്ന ഭൂമിയെ നോക്കി

    ഉറങ്ങാത്ത നീലാംബരം പോൽ

    അഴകേ നിൻ കുളിർമാല ചൂടി അരികത്തുറങ്ങാതിരിക്കാം അരികത്തുറങ്ങാതിരിക്കാം

    ആരീരരോ ആരീരരോ ആരീരരോ...ആരീരരോ രാജീവനയനേ നീയുറങ്ങൂ രാഗവിലോലേ നീയുറങ്ങൂ രാരീരരാരോ രാരിരരോ രാരിരരാരോ രാരിരരോ

  • ആ നിമിഷത്തിന്റെ നിർവൃതിയിൽ

    ആ..ആ...ആ...
    ആ നിമിഷത്തിന്റെ നിര്‍വൃതിയിൽ
    ഞാനൊരാവണി തെന്നലായ്‌ മാറി
    ആയിരം ഉന്മാദരാത്രികള്‍ തന്‍ ഗന്ധം
    ആത്മദളത്തില്‍ തുളുമ്പി...
    ആത്മദളത്തില്‍ തുളുമ്പി...
    ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
    ഞാനൊരാവണി തെന്നലായ്‌ മാറി...

    നീയുറങ്ങുന്ന നിരാലംബശയ്യയില്‍
    നിര്‍നിദ്രമീ ഞാനൊഴുകീ.....ആ......(2)
    രാഗപരാഗമുലര്‍ത്തുമാ തേന്‍ചൊടി
    പൂവിലെന്‍ നാദം മെഴുകി..
    അറിയാതെ...നീയറിയാതെ... 
    ആ നിമിഷത്തിന്റെ നിര്‍വൃതിയിൽ
    ഞാനൊരാവണി തെന്നലായ്‌ മാറി
                                                          
    ആ നിമിഷത്തിന്റെ നിര്‍വൃതിയിൽ
    മനം ആരഭി തന്‍ പദമായി (2)
    ദാഹിക്കുമെന്‍ ജീവതന്തുക്കളില്‍ 
    നവ്യ ഭാവ  മരന്ദം വിതുമ്പി (2)
    താഴ്‌വരയില്‍ നിന്റെ പുഷ്‌പതല്‍പ്പങ്ങളില്‍
    താരാട്ടു പാട്ടായ്‌ ഒഴുകീ
    ആ ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ക്കെന്റെ
    താളം പകര്‍ന്നു ഞാന്‍ നല്‍കീ..
    താളം പകര്‍ന്നു ഞാന്‍ നല്‍കീ..
    അറിയാതെ...നീയറിയാതെ...

    ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
    ഞാനൊരാവണി തെന്നലായ്‌ മാറി
    ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
    മനം ആരഭി തന്‍ പദമായി.....
    .

  • ഉറങ്ങാൻ കിടന്നാൽ

    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും
    നിന്റെ മടിയില്‍ ഞാന്‍ തലചായ്ച്ചാല്‍
    നീയൊരു മാണിക്യ തൊട്ടിലാകും
    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും

    കനകം വിളയും ചിരിയുടെ മുത്തുകള്‍
    കളയരുതേ വെറുതെ
    ഒരു മുത്തുമായാ മുത്തുകള്‍ കോര്‍ത്തെന്‍
    അധരത്തില്‍ ചാര്‍ത്തുക നീ
    തഴുകുംനേരം തങ്കമേ നീ തളിര്‍ലതയായ് മാറും
    എന്റെ വിരിമാറില്‍ മുഖം ചേര്‍ത്താല്‍
    നീയൊരു വനമല്ലികയാകും
    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും

    മധുരം മലരും കവിളിലെ അരുണിമ
    മായരുതേ വെറുതെ
    ഒരു ലജ്ജയാല്‍ അത് ചാലിച്ചിന്നെന്‍
    തൊടുകുറിയാക്കുക നീ
    വിളമ്പുംനേരം കണ്മണീ നീ തുളുമ്പും കുടമാകും
    നിന്റെ മൃദുല പൂവിരല്‍
    തൊട്ടാല്‍ നീരും പാലമൃതായ് തീരും

    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും
    നിന്റെ മടിയില്‍ ഞാന്‍ തലചായ്ച്ചാല്‍
    നീയൊരു മാണിക്യ തൊട്ടിലാകും
    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും

  • തിരുവോണപ്പുലരിതൻ

    ആ...ഓ..
    തിരുവോണപ്പുലരിതൻ
    തിരുമുൽക്കാഴ്ച വാങ്ങാൻ
    തിരുമുറ്റമണിഞ്ഞൊരുങ്ങീ
    തിരുമേനിയെഴുന്നെള്ളും സമയമായീ
    ഹൃദയങ്ങളണിഞ്ഞൊരുങ്ങീ ഒരുങ്ങീ
    ഹൃദയങ്ങളണിഞ്ഞൊരുങ്ങീ

    ഉത്രാടപ്പൂക്കുന്നിന്നുച്ചിയിൽ പൊൻവെയിൽ
    ഇത്തിരിപ്പൊന്നുരുക്കീ ഇത്തിരിപ്പൊന്നുരുക്കീ
    കോടിമുണ്ടുടുത്തും കൊണ്ടോടി നടക്കുന്നു
    കോമളബാലനാം ഓണക്കിളി
    ഓണക്കിളീ ഓണക്കിളി 
    (തിരുവോണ...)

    കാവിലെ പൈങ്കിളി പെണ്ണുങ്ങൾ
    കൈകൊട്ടി പാട്ടുകൾ പാടിടുന്നു
    പാട്ടുകൾ പാടിടുന്നൂ
    ഓണവില്ലടിപ്പാട്ടിൻ നൂപുരം കിലുങ്ങുന്നു
    പൂവിളിത്തേരുകൾ പാഞ്ഞിടുന്നു
    പാഞ്ഞിടുന്നൂ പാഞ്ഞിടുന്നു
    (തിരുവോണ...)

  • മരാളികേ മരാളികേ

    മരാളികേ മരാളികേ മാനത്തെ മാലാഖ ഭൂമിയിൽ വളർത്തും മരാളികേ മധുരത്തിൽ പൊതിഞ്ഞൊരു രഹസ്യം ഒരു രഹസ്യം (മരാളികേ..) സ്വർണ്ണനൂൽ വല വീശിപ്പിടിക്കും നിന്നെ സ്വപ്നമാം പൊയ്കയിൽ ഞാൻ വളർത്തും നീ കുളിക്കും കടവിന്നരികിൽ നീ കുളിക്കും കടവിന്നരികിൽ അരികിൽ നിന്നരികിൽ നിൻ സ്വർഗ്ഗസൗന്ദര്യമാസ്വദിക്കാനൊരു ചെന്താമരയായ് ഞാൻ വിടരും (മരാളികേ..) മിന്നുനൂൽ കഴുത്തിൽ ചാർത്തും സ്ത്രീധനം എൻ മനോരാജ്യങ്ങളായിരിക്കും നീയുറങ്ങും കടവിന്നരികിൽ നീയുറങ്ങും കടവിന്നരികിൽ അരികിൽ നിന്നരികിൽ നിൻ ദിവ്യതാരുണ്യം വാരിപ്പുണർന്നൊരു പൊന്നോളമായ് ഞാനൊഴുകി വരും (മരാളികേ...)

  • മോഹവീണതൻ തന്തിയിലൊരു

    മോഹവീണതൻ തന്തിയിലൊരു
    രാഗം കൂടിയുണർന്നെങ്കിൽ
    സ്വപ്നംപൂവിടും വല്ലിയിലൊരു
    പുഷ്പം കൂടി വിടർന്നെങ്കിൽ
    (മോഹവീണ..)

    എത്ര വർണ്ണം കലർന്നു കാണുമീ
    ചിത്രപൂർണ്ണിമ തീരുവാൻ
    നാദമെത്ര തകർന്നു കാണുമീ
    രാഗമാലിക മീട്ടുവാൻ

    സംഗമസ്ഥാനമെത്തുകില്ലെന്റെ
    സർഗ്ഗസംഗീത ഗംഗകൾ
    തൊട്ടു പോയാൽ തകർന്നു പോമെന്റെ
    ഹൃത്തിലെ നാദ തന്ത്രികൾ

    വീണയായ് പുനർജനിച്ചെങ്കിൽ
    വീണ പൂവിന്റെ വേദന
    നിത്യതയിൽ ഉയിർത്തെണീറ്റെങ്കിൽ
    മൃത്യു പുൽകിയ ചേതന

    മോഹവീണതൻ തന്തിയിലൊരു
    രാഗം കൂടിയുണർന്നെങ്കിൽ
    സ്വപ്നംപൂവിടും വല്ലിയിലൊരു
    പുഷ്പം കൂടി വിടർന്നെങ്കിൽ

  • സരസ്വതീയാമം കഴിഞ്ഞൂ

    സരസ്വതീയാമം കഴിഞ്ഞൂ ഉഷസ്സിൻ
    സഹസ്രദളങ്ങള്‍ വിരിഞ്ഞൂ
    വെണ്‍കൊറ്റക്കുട ചൂടും മലയുടെ മടിയില്‍
    വെളിച്ചം ചിറകടിച്ചുണര്‍ന്നു
    സരസ്വതീയാമം കഴിഞ്ഞൂ

    അഗ്നികിരീടം ചൂടി അശ്വാരൂഢനായി
    അഗ്നികിരീടം ചൂടി അശ്വാരൂഢനായി -കാലം
    അങ്കം ജയിച്ചുവന്ന തറവാട്ടില്‍
    ഇതുവഴി തേരില്‍ വരും ഉഷസ്സേ
    ഇവിടത്തെ അസ്ഥിമാടം സ്പന്ദിക്കുമോ
    സ്പന്ദിക്കുമോ (സരസ്വതീയാമം..)

    മുത്തുടവാള്‍മുനയാലേ നെറ്റിയില്‍
    കുങ്കുമംചാര്ത്തി -കൈരളി
    കച്ചമുറുക്കിനിന്ന കളരികളില്‍
    നിറകതിര്‍ വാരിത്തൂകും ഉഷസ്സേ
    ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടോ
    ബാല്യമുണ്ടോ (സരസ്വതീയാമം..)

Entries

Post datesort descending
Lyric ഓ മൈ ഡാ൪ലിങ്ങ് Sat, 03/09/2016 - 14:59
Lyric പാതിരാപ്പൂവൊന്നു കൺ തുറക്കാൻ (happy) Sat, 03/09/2016 - 17:18
Lyric കുഞ്ഞിപ്പെണ്ണിനു Sat, 03/09/2016 - 20:50
Lyric ഓർമ്മ വെയ്ക്കേണം Sun, 04/09/2016 - 17:32
Lyric ഒരു നാളെന്നോണനിലാവേ Sun, 04/09/2016 - 17:48
Lyric മണിച്ചില൩ൊലി കേട്ടുണരൂ Sun, 04/09/2016 - 23:25
Lyric പൊന്നാര മുതലാളി Mon, 05/09/2016 - 16:09
Lyric അങ്ങനെ അങ്ങനെ എൻ കരൾ Mon, 05/09/2016 - 16:50
Lyric നില്ലു നില്ലു നാണക്കുടുക്കകളേ Mon, 05/09/2016 - 17:24
Lyric ജയകാളി ചൊവ്വ, 06/09/2016 - 14:24
Lyric പാടാം പാടാം തകരും കരളിന്‍ ചൊവ്വ, 06/09/2016 - 15:01
Lyric മധുരിയ്ക്കും മാതളപ്പഴമാണ് ചൊവ്വ, 06/09/2016 - 23:39
Lyric മധുരിയ്ക്കും മാതളപ്പഴമാണ് (ശോകം ) ചൊവ്വ, 06/09/2016 - 23:54
Lyric ജയ് ജഗദീശ് ഹരേ ബുധൻ, 07/09/2016 - 10:46
Lyric താമരത്തോണിയിൽ ബുധൻ, 07/09/2016 - 11:16
Lyric കുറുമൊഴി മുല്ലപ്പൂ ബുധൻ, 07/09/2016 - 13:48
Lyric കേശാദിപാദം തൊഴുന്നേന്‍ വ്യാഴം, 08/09/2016 - 22:51
Lyric അക്കരപ്പച്ചയിലെ അഞ്ജനച്ചോലയിലെ (F) Mon, 19/09/2016 - 17:30
Lyric അമരാവതിയിൽ Mon, 19/09/2016 - 20:19
Lyric കള്ളന്റെ പേരു പറഞ്ഞാല്‍ ചൊവ്വ, 20/09/2016 - 11:31
Lyric അനുരാഗത്തിന്നലകടൽ ചൊവ്വ, 20/09/2016 - 12:43
Lyric മാതളപ്പൂങ്കാവിലിന്നലെ ചൊവ്വ, 20/09/2016 - 14:10
Lyric ബാല്യകാലസഖി ചൊവ്വ, 20/09/2016 - 19:35
Lyric ഈയിടെ പെണ്ണിനൊരു മിനുമിനുപ്പ് ബുധൻ, 21/09/2016 - 12:41
Lyric മാനസസാരസ മലര്‍മഞ്ജരിയില്‍ (F) ബുധൻ, 21/09/2016 - 19:04
Lyric സ്വർഗ്ഗീയസുന്ദര നിമിഷങ്ങളേ ബുധൻ, 21/09/2016 - 19:45
Lyric നീയല്ലാതാരുണ്ടഭയം ബുധൻ, 21/09/2016 - 20:14
Lyric കവിളത്തെ കണ്ണീർ കണ്ടു വ്യാഴം, 22/09/2016 - 21:22
Lyric ചേലിൽ താമര (bit) വെള്ളി, 23/09/2016 - 11:55
Lyric രാരാരോ രാരിരാരോ Sat, 24/09/2016 - 22:34
Lyric കറ്റക്കറ്റ കയറിട്ടു Sun, 25/09/2016 - 16:29
Lyric ആവണിമുല്ല Mon, 26/09/2016 - 10:52
Lyric കദളിപ്പൂവിൻ Mon, 26/09/2016 - 11:05
Lyric നിമിഷം തോറും Mon, 26/09/2016 - 11:09
Lyric അനന്തകോടി Mon, 26/09/2016 - 11:13
Lyric ചന്ദ്രോദയത്തിലെ (D) Mon, 26/09/2016 - 13:53
Lyric പാടുന്നൂ പുഴ പാടുന്നൂ (F) Mon, 26/09/2016 - 16:58
Lyric അമൃതം പക൪ന്ന രാത്രി (F) ചൊവ്വ, 27/09/2016 - 10:21
Lyric വിരുന്നൊരുക്കി കാത്തിരുന്നു ചൊവ്വ, 27/09/2016 - 14:15
Lyric ഈ മുഹബ്ബത്തെന്തൊരു ചൊവ്വ, 27/09/2016 - 15:04
Lyric കല്യാണം കല്യാണം ബുധൻ, 28/09/2016 - 13:48
Lyric കടക്കണ്ണിൻ മുന കൊണ്ടു ബുധൻ, 28/09/2016 - 17:17
Lyric മരതകമണിവ൪ണ്ണാ ബുധൻ, 28/09/2016 - 18:32
Lyric ആരു പറഞ്ഞൂ ആരു പറഞ്ഞൂ ബുധൻ, 28/09/2016 - 18:49
Lyric യാകുന്ദേന്ദു തുഷാരഹാര ബുധൻ, 28/09/2016 - 19:41
Lyric വജ്രകിരീടം ശിരസ്സിലണിയും ബുധൻ, 28/09/2016 - 23:21
Lyric ചന്ദനത്തൊട്ടിൽ ഇല്ലാ ബുധൻ, 28/09/2016 - 23:44
Lyric ഈ മരുഭൂവിൽ വ്യാഴം, 29/09/2016 - 00:09
Lyric നീരദലതാഗൃഹം വ്യാഴം, 29/09/2016 - 10:10
Lyric യമുനാതീരവിഹാരീ വ്യാഴം, 29/09/2016 - 17:39

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
പ്രശോഭ് പയ്യന്നൂർ ചൊവ്വ, 21/05/2024 - 18:03
റൈഷ് മർലിൻ ചൊവ്വ, 21/05/2024 - 17:58
റൈഷ് മർലിൻ ചൊവ്വ, 21/05/2024 - 17:58
സക്കറിയ ബക്കളം ചൊവ്വ, 21/05/2024 - 17:56
സക്കറിയ ബക്കളം ചൊവ്വ, 21/05/2024 - 17:56
ഷംന ചക്കാലക്കൽ ചൊവ്വ, 21/05/2024 - 17:55
ഷംന ചക്കാലക്കൽ ചൊവ്വ, 21/05/2024 - 17:55
അജി മുത്തത്തി ചൊവ്വ, 21/05/2024 - 17:54
അജി മുത്തത്തി ചൊവ്വ, 21/05/2024 - 17:54
കണ്ണൂർ സിനിമ ഫാക്ടറി ചൊവ്വ, 21/05/2024 - 17:50
കണ്ണൂർ സിനിമ ഫാക്ടറി ചൊവ്വ, 21/05/2024 - 17:50
രഞ്ജിത്ത് ലാൽ ചൊവ്വ, 21/05/2024 - 17:47
രഞ്ജിത്ത് ലാൽ ചൊവ്വ, 21/05/2024 - 17:47
L2 എമ്പുരാൻ ചൊവ്വ, 21/05/2024 - 11:55
L2 എമ്പുരാൻ ചൊവ്വ, 21/05/2024 - 11:51
വൈ എഫ് എക്സ് സ്റ്റുഡിയോസ് ചൊവ്വ, 21/05/2024 - 11:46
വൈ എഫ് എക്സ് സ്റ്റുഡിയോസ് ചൊവ്വ, 21/05/2024 - 11:46
ലൈക്ക പ്രൊഡക്ഷൻസ് ചൊവ്വ, 21/05/2024 - 11:38
ലൈക്ക പ്രൊഡക്ഷൻസ് ചൊവ്വ, 21/05/2024 - 11:38
അജി പായ്ചിറ Sun, 19/05/2024 - 11:42
അജി പായ്ചിറ Sun, 19/05/2024 - 11:42
മായമ്മ Sun, 19/05/2024 - 11:39
അനിൽ കഴക്കൂട്ടം Sun, 19/05/2024 - 11:38
അനിൽ കഴക്കൂട്ടം Sun, 19/05/2024 - 11:38
പുണർതം ആർട്സ് ഡിജിറ്റൽ Sun, 19/05/2024 - 11:36
പുണർതം ആർട്സ് ഡിജിറ്റൽ Sun, 19/05/2024 - 11:36
അനൂപ് രാജ് Sun, 19/05/2024 - 11:35
അനൂപ് രാജ് Sun, 19/05/2024 - 11:35
മായമ്മ Sun, 19/05/2024 - 11:28
മായമ്മ Sun, 19/05/2024 - 11:28
നവീൻ കെ സാജ് Sun, 19/05/2024 - 11:26
നവീൻ കെ സാജ് Sun, 19/05/2024 - 11:26
രമേഷ് കുമാർ കോറമംഗള Sun, 19/05/2024 - 11:24
രമേഷ് കുമാർ കോറമംഗള Sun, 19/05/2024 - 11:24
ഗോൾഡ് Sat, 18/05/2024 - 00:07
പ്രേമം Sat, 18/05/2024 - 00:03
അശ്വിനി കാലെ Sat, 18/05/2024 - 00:01
ടർബോ വെള്ളി, 17/05/2024 - 16:34
സി ഐ ഡി രാമചന്ദ്രൻ റിട്ട. എസ് ഐ വെള്ളി, 17/05/2024 - 09:12
ഗാർഡിയൻ എയ്ഞ്ചൽ വെള്ളി, 17/05/2024 - 09:10
ടർബോ വ്യാഴം, 16/05/2024 - 22:06
ഗുരുവായൂരമ്പലനടയിൽ വ്യാഴം, 16/05/2024 - 10:58
ഗുരുവായൂരമ്പലനടയിൽ വ്യാഴം, 16/05/2024 - 10:42
കട്ടീസ് ഗ്യാങ് വ്യാഴം, 16/05/2024 - 10:31
ഗു വ്യാഴം, 16/05/2024 - 10:30
മന്ദാകിനി ബുധൻ, 15/05/2024 - 23:28
സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ ബുധൻ, 15/05/2024 - 19:38
പറന്ന് പറന്ന് പറന്ന് ചെല്ലാൻ ബുധൻ, 15/05/2024 - 19:29
പറന്ന് പറന്ന് പറന്ന് ചെല്ലാൻ ബുധൻ, 15/05/2024 - 19:29
രാംനാഥ് ബുധൻ, 15/05/2024 - 19:26

Pages