SalamPA

സസ്നേഹം

സലാം പി എ

എന്റെ പ്രിയഗാനങ്ങൾ

  • അംഗനമാർ മൗലേ

    അംഗനമാർ മൗലേ അംശുമതിബാലേ
    അനംഗകാവ്യകലേ ഇതിലേ ഇതിലേ ഇതിലേ
    അംഗനമാർ മൗലേ അംശുമതിബാലേ
    അനംഗകാവ്യകലേ ഇതിലേ ഇതിലേ ഇതിലേ
    അംഗനമാർ മൗലേ അംശുമതിബാലേ

    നിൻ പാദം ചുംബിച്ചൊരുന്മാദം കൊള്ളുമീ
    ചെമ്പകപ്പൂവായ് ജനിച്ചിരുന്നെങ്കിൽ ഞാൻ
    നിന്നംഗ സൗഭഗം വാരിപ്പുണരുമീ
    മന്ദസമീരനായ് ജനിച്ചിരുന്നെങ്കിൽ ഞാൻ
    എങ്കിൽ ഞാൻ ചക്രവർത്തി - ഒരു പ്രേമ ചക്രവർത്തീ
    അംഗനമാർ മൗലേ അംശുമതിബാലേ

    അല്ലിപ്പൂമെയ്യെടുത്തംഗത്തിൽ വെയ്ക്കുമീ
    വള്ളിയൂഞ്ഞാലായ് ജനിച്ചിരുന്നെങ്കിൽ ഞാൻ
    നിൻ ദിവ്യയൗവനം എന്നും പുതയ്ക്കുമീ
    പൊന്നുടയാടയായ് ജനിച്ചിരുന്നെങ്കിൽ ഞാൻ
    എങ്കിലിതു രാജധാനി - ഒരു പ്രേമരാജധാനി
    അംഗനമാർ മൗലേ അംശുമതിബാലേ

    നിൻ ദാഹം തീർക്കുവാൻ ചുണ്ടോടു ചേർക്കുമീ
    തെങ്ങിളം നീരായ് ജനിച്ചിരുന്നെങ്കിൽ ഞാൻ
    സൗന്ദര്യറാണി നിൻ മാറിൽ മയങ്ങുമീ
    സ്വർണ്ണപ്പതക്കമായ് ജനിച്ചിരുന്നെങ്കിൽ ഞാൻ
    എങ്കിൽ ഞാൻ ചക്രവർത്തി - ഒരു പ്രേമ ചക്രവർത്തീ

    അംഗനമാർ മൗലേ അംശുമതിബാലേ
    അനംഗകാവ്യകലേ ഇതിലേ ഇതിലേ ഇതിലേ
    അംഗനമാർ മൗലേ അംശുമതിബാലേ...

  • പൊൻ‌വെയിൽ മണിക്കച്ച

    പൊൻ‌വെയിൽ മണിക്കച്ചയഴിഞ്ഞുവീണു
    സ്വർണ്ണ പീതാംബരമുലഞ്ഞു വീണു
    കണ്ണന്റെ മന്മഥ ലീലാവിനോദങ്ങൾ
    സുന്ദരി വനറാണി അനുകരിച്ചു
    സുന്ദരി വനറാണി അനുകരിച്ചു

    സന്ധ്യയാം ഗോപസ്ത്രീതൻ മുഖം തുടുത്തു
    ചെന്തളിർ മെയ്യിൽ താരനഖമമർന്നു
    രാജീവനയനന്റെ രതിവീണയാകുവാൻ
    രാധികേ - രാധികേ ഇനിയും നീ ഒരുങ്ങിയില്ലേ
    പൊൻ‌വെയിൽ മണിക്കച്ചയഴിഞ്ഞുവീണു

    കാഞ്ചന നൂപുരങ്ങൾ അഴിച്ചുവെച്ചു
    കാളിന്ദി പൂനിലാവിൽ മയക്കമായി
    കണ്ണന്റെ മാറിലെ മലർമാലയാകുവാൻ
    കാമിനീ - കാമിനീ ഇനിയും നീ ഒരുങ്ങിയില്ലേ
    പൊൻ‌വെയിൽ മണിക്കച്ചയഴിഞ്ഞുവീണു
    സ്വർണ്ണ പീതാംബരമുലഞ്ഞു വീണു

Entries

Post datesort ascending
Lyric മഴനീർ തുള്ളികൾ - M വ്യാഴം, 17/09/2015 - 16:12

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
മഴനീർ തുള്ളികൾ വ്യാഴം, 17/09/2015 - 16:17
മഴനീർ തുള്ളികൾ വ്യാഴം, 17/09/2015 - 16:12