ആരോ കാതിൽ പാടി

ഗാനം ഇവിടെ കേൾക്കാം - http://onam.eenam.com/ml/node/20

ആരോ കാതിൽ പാടി ആരോ കാതിൽ പാടി
ആരോ കാതിൽ പാടി, ഓണപ്പാട്ടിനോർമ്മകൾ
കായൽ തീരം തേടി, കാണാക്കാറ്റിനീണങ്ങൾ
ആത്മാവിലെ സംഗീതമായ് ,
അറിയുന്നു നാം ഈ സന്ധ്യയിൽ
ഒഴുകിയൊഴുകിവരുമൊരരിയ സുരഭില പദമിയുമിനിയു-
മാരോ... കാതിൽ പാടി
ആരോ കാതിൽ പാടി.

മാരിവിൽ ചെപ്പുതുറന്നു, മാനം നോക്കിയിരിക്കുമ്പോൾ
ആരാരോ പിന്നിലൂടെത്തി, മെല്ലെകണ്ണുപൊത്തുന്നൂ
കോലത്തുനാട്ടിലെ പൂവാലിയോ
ഓണാട്ടുകരയിലെ പൂമൈനയോ
അരികിലണയുമനഘസുഖദ പരിമള മദ ലഹരിപകരു-
മാരോ.. കാതിൽ പാടി….
ആരോ കാതിൽ പാടി….
 
കിന്നാരം ചൊല്ലിപ്പറന്നു, ഓലേഞ്ഞാലികളെങ്ങേയ്ക്കോ
നാഴൂരിച്ചോറുമായ് വാനം, ഓണ സദ്യയൊരുക്കുമ്പോൾ
ഇനിയെത്ര കാലമീ കാഴ്ചകാണാൻ ,
ഇവിടിനിത്തുമ്പകൾ പൂത്തു നിൽക്കാൻ
മറവിപുണരുമിനിയുമതിനി തെഴുതുകയിവിടരിയകഥക-
ളാരോ... കാതിൽ പാടി…ഓണപ്പാട്ടിനോർമ്മകൾ
കായൽ തീരം തേടി, കാണാക്കാറ്റിനീണങ്ങൾ
ആത്മാവിലെ സംഗീതമായ്,
അറിയുന്നു നാം ഈ സന്ധ്യയിൽ
ഒഴുകിയൊഴുകിവരുമൊരരിയ സുരഭില പദമിയുമിനിയു-
മാരോ... കാതിൽ പാടി.ആരോ കാതിൽ പാടി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
2
Average: 2 (1 vote)
Aaro kaathil paadi

Additional Info

Year: 
2009
ഗാനശാഖ: 

അനുബന്ധവർത്തമാനം