താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

അരിയ വള്ളിക്കുടിലിലിന്നൊരു വടക്കൻ തെന്നൽ
പാട്ടുപാടി കൂട്ടുകൂടാൻ വിളിക്കും തെന്നൽ (2)
അന്ന് വയലിലെ കിളികളും വളകിലുക്കം കേട്ടു
നിന്റെ മിഴിയിലും മൊഴിയിലും മയക്കം പൂണ്ടു
ഞാനും മയക്കം പൂണ്ടു
അന്ന് വയലിലെ കിളികളും വളകിലുക്കം കേട്ടു
നിന്റെ മിഴിയിലും മൊഴിയിലും മയക്കം പൂണ്ടു
ഞാനും മയക്കം പൂണ്ടു
അരിയ വള്ളിക്കുടിലിലിന്നൊരു വടക്കൻ തെന്നൽ

അരികിൽ നിന്നാൽ അഴകെഴും ..
തേൻപുഴപോൽ എന്നും നീ...
ചിരിച്ചുവെന്നാൽ കാതിലോതും കവിതകൾ പോലെ (2)
നല്ല നാടൻ കഥയിലെ നായികയോ നീ
നാട്ടുനന്തുണിപ്പാട്ടിലെ.. ഈരടിയോ നീ
പ്രിയദേവതേ ആരു നീ
ഹൃദയവനിയിലെ മലരതോ...ആരു നീയാരോ

പൂനിലാവൊളി വിതറിടും.. പൂർ‌ണ്ണേന്ദുവായി നീ
പ്രണയ തന്ത്രിയിൽ തൊട്ടുണർത്തി മധുരസംഗീതം (2)
എന്റെ മഴവിൽ കൂട്ടിലെ.. മേഘകന്യക നീ
എന്റെ കാണാക്കനവിലെ.. ദേവചാരുത നീ
പ്രിയ ദൂതികേ.. ആരു നീ
ഹൃദയവനിയിലെ മലരതോ...ആരു നീയാരോ

അരിയ വള്ളിക്കുടിലിലിന്നൊരു വടക്കൻ തെന്നൽ
പാട്ടുപാടി കൂട്ടുകൂടാൻ വിളിക്കും തെന്നൽ
അന്ന് വയലിലെ കിളികളും വളകിലുക്കം കേട്ടു
നിന്റെ മിഴിയിലും മൊഴിയിലും മയക്കം പൂണ്ടു
ഞാനും മയക്കം പൂണ്ടു
അന്ന് വയലിലെ കിളികളും വളകിലുക്കം കേട്ടു
നിന്റെ മിഴിയിലും മൊഴിയിലും മയക്കം പൂണ്ടു
ഞാനും മയക്കം പൂണ്ടു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ariya vallikkudilinullile

Additional Info

Year: 
2015

അനുബന്ധവർത്തമാനം