rakeshkonni

rakeshkonni's picture

എന്റെ പ്രിയഗാനങ്ങൾ

  • പാതിരാമഴയേതോ - M

    പാതിരാമഴയെതോ ഹംസഗീതം പാടി
    വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു
    നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ
    (പാതിരാമഴയെതോ)

    കൂരിരുൾ ചിമിഴിൽ ഞാനും മൌനവും മാത്രം
    മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
    എന്റെ ലോകം നീ മറന്നു (2)
    ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ
    (പാതിരാമഴയെതോ)

    ശൂന്യവേദികളിൽ കണ്ടു നിൻ നിഴൽചന്തം
    കരിയിലക്കരയായ് മാറീ സ്‌നേഹ സാമ്രാജ്യം
    ഏകയായ് നീ പോയതെവിടെ (2)
    ഓർമ്മപോലും മാഞ്ഞു പോകുവതെന്തേ
    (പാതിരാമഴയെതോ)

  • ഈ സോളമനും ശോശന്നയും

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    കണ്ണ്കൊണ്ടും ഉള്ളുകൊണ്ടും 
    മിണ്ടാതെ മിണ്ടി പണ്ടേ
    കണ്ണ്കൊണ്ടേ  ഉള്ളുകൊണ്ടേ 
    മിണ്ടാതെ മിണ്ടി പണ്ടേ (2)
    അന്നുമുതൽ ഇന്നുവരെ കാണാതെ കണ്ടു നിന്നെ
    രുറ്റുരു രൂ..രുറ്റുരു രൂ.
    രുറ്റുരു രൂ..രുറ്റുരു രൂ.

    പാതിരാ നേരം പള്ളിയിൽ  പോകും
    വെള്ളിനിലാവെനിക്കിഷ്ടമായി 
    ഉള്ളിൽ മുഴങ്ങും പള്ളിമണിയോടെ
    മിന്നും മഴയിലങ്ങാണ്ട് പോയി
    മഴവില്ലുകൊണ്ട് മനപേരെഴുതി
    കായൽ കടത്തിൻ വിളക്ക്പോലെ
    കാറ്റിൽ കെടാതെ തുളുമ്പി ..
    ആ...

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    രുറ്റുരു രൂ..രുറ്റുരു രൂ...
    രുറ്റുരു രൂ..രുറ്റുരു രൂ...

    കിനാകരിമ്പിൻ തോട്ടം തീറായി വാങ്ങി 
    മിന്നാമിനുങ്ങിൻ പാടം പകരം 
    നൽകി വിളവെല്ലാം ..
    ഇരുപേരും വീതിച്ചു ..
    അമ്പത് നോമ്പ് കഴിഞ്ഞവാറേ
    മനസ്സൊന്ന് താനേ തുറന്നു വന്നു (2)

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..

  • ജലശയ്യയിൽ തളിരമ്പിളി

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നെഞ്ചിലാനന്ദനിർവൃതി വെണ്ണിലാവാഴിയാകവേ
    തളിരിളം ചുണ്ടിലാകെ ഞാൻ അമൃതമായി ചുരന്നു പോയ്
    മിഴിയിൽ വരും നിനവിലിവൾ എരിയും സദാ മെഴുതിരിയായ്

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നിന്നെയീപ്പൂക്കൾ മന്ദമായ് ചിമ്മിയോമനേ നോക്കവേ
    പുലരിവെയിലേറ്റു മിന്നുമീ ദലപുടം പോലെ മാറി ഞാൻ
    ഒരുനാൾ വൃഥാ നിഴലലയിൽ മറയാം ഇവൾ അതറികിലും 

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

     

  • മോഹം കൊണ്ടു ഞാൻ

    മോഹം കൊണ്ടു ഞാൻ
    ദൂരെയേതോ ഈണം പൂത്ത നാൾ
    മധു തേടിപ്പോയി (മോഹം...)
    നീളേ താഴേ തളിരാർന്നു പൂവനങ്ങൾ

    (മോഹം...)

    കണ്ണിൽ കത്തും ദാഹം ഭാവജാലം പീലി നീർത്തി
    വർണ്ണങ്ങളാൽ മേലെ കതിർമാല കൈകൾ നീട്ടി
    സ്വർണ്ണത്തേരേറി ഞാൻ തങ്കത്തിങ്കൾ‌പോലെ
    ദൂരെ ആകാശ നക്ഷത്രപ്പൂക്കൾതൻ തേരോട്ടം

    (മോഹം...)

    മണ്ണിൽ പൂക്കും മേളം രാഗഭാവം താലമേന്തി
    തുമ്പികളായ് പാറി മണം തേടി ഊയലാടി
    നറും പുഞ്ചിരിപ്പൂവായ് സ്വപ്‌നക്കഞ്ചുകം ചാർത്തി
    ആരും കാണാതെ നിന്നപ്പോൾ സംഗമസായൂജ്യം

    (മോഹം...)

  • കനകമൈലാഞ്ചി നിറയെ തേച്ചെന്റെ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ
    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    തെളിനിലാവിന്റെ ചിറകിൽ വന്നെന്റെ 
    പിറകിൽ നിൽക്കുന്നതായ്
    കുതറുവാനൊട്ടും ഇട തരാതെന്റെ 
    മിഴികൾ പൊത്തുന്നതായ്
    കനവിലാശിച്ചു ഞാൻ

    ഏകയായ് പാതയിൽ നീ വരും നേരമെന്തേ മങ്ങീ
    പൂവെയിൽ ദൂരെയായ് താരണിക്കുന്നിൻ മേലേ മാഞ്ഞൂ
    കൂട്ടുകൂടി ഓത്തുപള്ളീലാർത്തു പോയൊരോമൽക്കാലം പോയീ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ

    ജീവനേ നിന്റെയാ ചേലെഴും വാക്കും നോക്കും
    ഓർമ്മയിൽ നെഞ്ചിലെ പ്രാവുകൾ വീണ്ടുമെന്തേ തേടി
    കാത്തുകാത്തു കാട്ടിലഞ്ഞിമാലതന്നിലോരോ പൂവും വാടീ

    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    കരുതി ഞാനെത്ര നാൾ

     

     

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ഭാർഗ്ഗവീനിലയം(1964) വ്യാഴം, 17/01/2013 - 12:28 Added the advanced filmi data provided by Kathiravan
നഖങ്ങൾ (2013) വ്യാഴം, 17/01/2013 - 12:11
നഖങ്ങൾ (1973) വ്യാഴം, 17/01/2013 - 11:39
റോമൻസ് വ്യാഴം, 17/01/2013 - 11:12
മാഡ് ഡാഡ് വെള്ളി, 11/01/2013 - 12:43 അടിസ്ഥാനവിവരങ്ങൾ ചേർത്തു
ഐസക് ന്യൂട്ടൻ s/o ഫിലിപ്പോസ് വെള്ളി, 11/01/2013 - 12:25 ടൈറ്റിലും ട്രെയിലറും ചേർത്തു
എൻട്രി ബുധൻ, 09/01/2013 - 08:26
അന്നയും റസൂലും അഥവാ ജൂലിയറ്റും റോമിയോയും! Sat, 05/01/2013 - 10:29
അന്നയും റസൂലും വ്യാഴം, 03/01/2013 - 13:30 ചിത്രത്തിന്റെ വിവരങ്ങൾ ചേർത്തു
ആൻഡ്രിയ ജെറമിയ വ്യാഴം, 03/01/2013 - 13:24 പ്രൊഫൈൽ ചേർത്തു
കെ വ്യാഴം, 03/01/2013 - 13:19
ജി സേതുനാഥ് വ്യാഴം, 03/01/2013 - 13:07
ഇ4 എന്റർടൈന്മെന്റ് വ്യാഴം, 03/01/2013 - 13:04
ഡയറക്ടർ കട്സ് (ഡി കട്സ്) ഫിലിം കമ്പനി വ്യാഴം, 03/01/2013 - 13:02
അഴകിൽ മികച്ചതേത് വ്യാഴം, 03/01/2013 - 12:20
എന്നു മുതൽ വ്യാഴം, 03/01/2013 - 12:19
ലവ് വേണമോ വ്യാഴം, 03/01/2013 - 12:19
പണ്ടേ പറഞ്ഞു ഞാൻ വ്യാഴം, 03/01/2013 - 12:19
നാണിക്കുന്നില്ലേ ഇത് നാഗരികമാണല്ലേ വ്യാഴം, 03/01/2013 - 12:18
മനസ്സിന്റെ മണിയറയിൽ വ്യാഴം, 03/01/2013 - 12:18
റോമിയൊ റോമിയോ വ്യാഴം, 03/01/2013 - 12:17
ബാവുട്ടിയുടെ നാമത്തിൽ Mon, 31/12/2012 - 12:55 അടിസ്ഥാനവിവരങ്ങൾ ചേർത്തു
പാലാഴീ തീരം ചൊവ്വ, 27/11/2012 - 13:25
101 വെഡ്ഡിംഗ്സ് Mon, 26/11/2012 - 20:16
മജീദ് Mon, 26/11/2012 - 12:00
ആലീസിന്റെ അന്വേഷണം വ്യാഴം, 22/11/2012 - 11:56 സിനിമ ചേര്ത്തു
മൈ ബോസ് വ്യാഴം, 22/11/2012 - 11:20
സത്യൻ വെള്ളി, 09/11/2012 - 13:34 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു
അർദ്ധനാരി വ്യാഴം, 08/11/2012 - 13:14
നരേന്ദ്രപ്രസാദ് Sat, 03/11/2012 - 12:02 പ്രൊഫൈലിൽ വിവരങ്ങൾ ചേർത്തു
ആൻ മീഡിയ ചൊവ്വ, 16/10/2012 - 13:24
അയാളും ഞാനും തമ്മിൽ ചൊവ്വ, 16/10/2012 - 09:26
അയാളും ഞാനും തമ്മിൽ ചൊവ്വ, 16/10/2012 - 09:24 ട്രെയിലർ ചേർത്തു
വാസ്തവം ചൊവ്വ, 16/10/2012 - 09:16
പൃഥ്വീരാജ് സുകുമാരൻ ചൊവ്വ, 16/10/2012 - 09:04 പ്രൊഫൈൽ ചേർത്തു
മഞ്ചാടിക്കുരു വെള്ളി, 12/10/2012 - 18:24 രാജകൃഷ്ണൻ എം ആർ [nid:26958]
'പേടിത്തൊണ്ടൻ' സുരാജ് ബുധൻ, 10/10/2012 - 16:09
കെ ബി ശ്യാം ചൊവ്വ, 09/10/2012 - 23:09
തന്മയ ക്രിയേറ്റീവ്സ് ചൊവ്വ, 09/10/2012 - 23:05
എം എസ് ബാബുരാജ് Sun, 07/10/2012 - 08:18
എം എസ് ബാബുരാജ് Sun, 07/10/2012 - 08:10
ഓഗസ്റ്റ് ക്ലബ്ബ് വെള്ളി, 05/10/2012 - 23:23 അടിസ്ഥാനവിവരങ്ങൾ ചേർത്തു
വി എസ് അതീഷ് വെള്ളി, 05/10/2012 - 18:49
ദർശിനി കോൺസെപ്റ്റ്സ് വെള്ളി, 05/10/2012 - 18:37
ദർശിനി കോൺസെപ്റ്റ്സ് വെള്ളി, 05/10/2012 - 18:37
ഋതുഭേദം ചൊവ്വ, 02/10/2012 - 13:46 കഥാസംഗ്രഹം ചേർത്തു
സത്യമേവ ജയതേ Mon, 01/10/2012 - 22:21 വിവരങ്ങളും പോസ്റ്ററുകളും ചേർത്തു
ഋതുഭേദം Sun, 30/09/2012 - 22:22 വിവരങ്ങൾ ശേഖരിച്ചു ചേർത്തു
ഒള്ളതുമതി Sun, 30/09/2012 - 14:10 ചിത്രത്തിന്റെ വിവരങ്ങൾ ചേർത്തു
അടൂർ ഭാസി Sun, 30/09/2012 - 13:17 പ്രൊഫൈൽ ചേർത്തു

Pages