ഊർമ്മിള മതോണ്ട്കർ

Urmila Matondkar
Photo credited by Riju Atholi
Date of Birth: 
തിങ്കൾ, 4 February, 1974

ബോളിവുഡ് ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് ഉർമിള മതോണ്ടട്കർ.
1980 -ൽ ഒരു ബാലതാ‍രമായിട്ടാണ് ഉർമിള ആദ്യമായി അഭിനയിച്ചത്. പിന്നീട് 1991 -ൽ ഒരു നായിക വേഷത്തിൽ നരസിംഹ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഉർമ്മിളയെ മുൻ നിര ഹിന്ദി ചിത്രങ്ങളിൽ ശ്രദ്ധേയയാക്കിയ ചിത്രം 1995 -ൽ രാംഗോപാൽ വർമ്മ സംവിധാനം ചെയ്ത രംഗീല എന്ന ചിത്രമാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് ഫിലിംഫെയർ പുരസ്കാരം ലഭിക്കുകയുണ്ടായി.

പിന്നീട് 1990 -കളുടെ അവസാനത്തിലും 2000 -ത്തിന്റെ ആദ്യത്തിലും ഉർമിള ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് 2003 -ൽ ധാരാളം ശക്തമായ കഥാപാത്രങ്ങളെ അഭിനയിച്ചെങ്കിലും മുൻനിര സ്ഥാനത്ത് നിന്ന് മാറുകയുണ്ടായി. 2004 ൽ ഏക്ഹസീന തി എന്ന ചിത്രത്തിലുടെ തിരിച്ചു വന്നു. ഇതിൽ സൈഫ് അലി ഖാൻ ആയിരുന്നു നായകൻ. പക്ഷേ, ഈ ചിത്രം ബോക്സ് ഓഫിസിൽ പരാജയമായിരുന്നു. പിന്നീട് 2005 -ലും ചില ചിത്രങ്ങളിൽ അഭിനയിച്ചു. 2008 -ൽ  ഹിമേഷ് രേഷാമിയ നായകനായി അഭിനയിച്ച കർസ് എന്ന ചിത്രത്തിൽ അഭിനയിച്ചു. 

1989 -ൽ കമലഹാസൻ നായകനായ ചാണക്യൻ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് ഊർമ്മിള മലയാള സിനിമയിലെത്തുന്നത്. പിന്നീട് മോഹൻലാലിനൊപ്പം തച്ചോളി വർഗ്ഗീസ് ചേകവർ എന്ന ചിത്രത്തിലും അഭിനയിച്ചു. 2014 -ൽ ഇറങ്ങിയ അജോബ എന്ന മറാത്തി ചിത്രത്തിലാണ് ഊർമ്മിള മതോണ്ടട്കർ അവസാനമായി അഭിനയിച്ചത്.

2016 -ലായിരുന്നു ഊർമ്മിളയുടെ വിവാഹം. മോഡലും ബിസിനസ്സുകാരനുമായ മൊഹ്സിൻ അക്തർ മിർ ആണ് ഭർത്താവ്.