സുധീർ സൂഫി റൂമി

Sudheer Sufi Roomi

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ സ്വദേശിയാണ് സുധീർ സൂഫി. പ്ലസ് റ്റു പഠനം കഴിഞ്ഞ് ഒരു ആയുർവേദ നഴ്സിംഗ് കോഴ്സ് പാസ്സായശേഷം 8 വർഷത്തോളം ബാംഗ്ലൂർ, ചെന്നൈ, തൃശൂർ എന്നിവിടങ്ങളിൽ തെറാപ്പിസ്റ്റായി ജോലി ചെയ്തു. സുഹൃത്തായ പിങ്കി വഴിയാണ് സിനിമയിലെ മേക്കപ്പ് രംഗത്തേക്കെത്തുന്നത്.  മേക്കപ്പ് അസിസ്റ്റൻ്റായും ഹെയർ സ്റ്റൈലിസ്റ്റായുമൊക്കെ മൂന്നുവർഷത്തോളം പ്രവർത്തിച്ചശേഷം 2020ൽ അഞ്ചാം പാതിര എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്കെത്തിയത്. ഇദ്ദേഹം ഹെയർസ്റ്റൈലിസ്റ്റായി പ്രവർത്തിച്ച ആകാശഗംഗ 2 എന്ന ചിത്രത്തിൻ്റെയും അഞ്ചാം പാതിരയുടെയും അസിസ്റ്റൻ്റ് ഡയറക്ടറായ അമൽ സി ബേബിയാണ്  സുധീറിനെ ആ ചിത്രത്തിലെ സൈമൺ മാഞ്ഞൂരാൻ അഥവാ സൈക്കോ സൈമൺ എന്ന കഥാപാത്രത്തിലേക്ക് സജസ്റ്റ് ചെയ്യുന്നത്. അഞ്ചാം പാതിരയിൽ ഒരു സ്ത്രീ വേഷമടക്കം രണ്ടു ഗെറ്റപ്പുകളിൽ ചെയ്ത ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് തരുൺ മൂർത്തി സംവിധാനം ചെയ്ത ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിലും അഭിനയിച്ചു.