സലിം ഘൗസ്

Salim Ghouse
Salim Ghouse
Date of Birth: 
Thursday, 10 January, 1952
Date of Death: 
Thursday, 28 April, 2022

ഇന്ത്യൻ ചലച്ചിത്ര നടൻ. ചെന്നൈയിൽ ആണ് സലിം അഹമ്മദ് ഘൗസ് ജനിച്ചത്. അദ്ദേഹത്തിന്റെ വിദ്യാഭ്യാസം ചെന്നൈയിലുള്ള ക്രൈസ്റ്റ് ചർച്ച് സ്കൂളിലും പ്രസിഡൻസി കോളേജിലുമായിരുന്നു. പിന്നീട് പൂനെ Film and Television Institute of India യിൽ നിന്നും ഗ്രാജ്വേഷൻ കഴിഞ്ഞു. 1987-ൽ ദൂരദർശൻ സംപ്രേക്ഷണം ചെയ്ത "സുഭഹ്" എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് സലിം ഘൗസ് ശ്രദ്ധേയനാകുന്നത്. "ഭാരത് ഏക് ഘോജ്" എന്ന പരമ്പരയിൽ  ടിപ്പു സുൽത്താൻ ആയി  സലിം ഘൗസ് അഭിനയിച്ചത് ജനശ്രദ്ധനേടി. 

സലിം ഘൗസ് 1989-ൽ ആയിരുന്നു സിനിമാഭിനയത്തിന് തുടക്കം കുറിയ്ക്കുന്നത്.  പ്രതാപ് പോത്തൻ  സംവിധാനം ചെയ്ത വെട്രിവിഴ എന്ന ചിത്രത്തിൽ കമൽഹാസന്റെ വില്ലനായി അദ്ദേഹം അഭിനയിച്ചു. 1990- ൽ മലയാളത്തിലെ ക്ലാസിക് ചിത്രമായ താഴ്വാരം എന്ന സിനിമയിൽ മോഹൻലാലിന്റെ വില്ലനായി മികച്ച പ്രകടനം കാഴ്ച്ചവെച്ചു. 1997-ൽ കൊയ്ല എന്ന ഹിന്ദി സിനിമയിൽ ഷാരൂക്ക് ഖാനോടൊപ്പം അഭിനയിച്ചു. തുടർന്ന് മലയാളം,തമിഴ്,തെലുങ്കു,ഹിന്ദി ഭാഷകളിലായി മുപ്പതിലധികം സിനിമകളിൽ സലിം ഘൗസ് അഭിനയിച്ചു,
സലിം ഘൗസിന്റെ ഭാര്യയുടെ പേര് അനിത ഘൗസ്. സലിം ഘൗസ് കുടുംബത്തോടൊപ്പം ഇപ്പോൾ മുംബൈയിൽ താമസിയ്ക്കുന്നു.