റോബർട്ട് ആലുവ

Robert Aluva

കൂര്യാക്കോസിന്റേയും കുഞ്ഞിലയുടേയും മകനായി തൃശ്ശൂർ ജില്ലയിലെ ഒല്ലൂരിൽ ജനിച്ചു. ഗവണ്മെന്റ് ഹൈസ്കൂൾ ഒല്ലൂർ, കേരളവർമ്മ കോളേജ് എന്നിവിടങ്ങളിലായിരുന്നു  റോബർട്ടിന്റെ വിദ്യാഭ്യാസം.

പഠനത്തിനു ശേഷം ജ്വല്ലറി ബിസിനസ്സ് ആരംഭിച്ച റോബർട്ട് 2018 -ലായിരുന്നു സിനിമാഭിനയ രംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. ജൂനിയർ ആർട്ടിസ്റ്റായിട്ടായിരുന്നു തുടക്കം. തൊബാമ എന്ന സിനിമയിലായിരുന്നു ആദ്യമായി ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത്. അതിനുശേഷം ജാനകി ജാനേ എന്ന ചിത്രത്തിൽ ജാനകിയുടെ അമ്മാമൻ വേലായുധനായി ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം ചെയ്തു. പാപം ചെയ്യാത്തവർ കല്ലെറിയട്ടെകോൾഡ് കേസ്,  റാണി എന്നിവയുൾപ്പെടെ പത്തിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. നൂറിലധികം സിനിമകളിൽ ജൂനിയർ അർട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട്. കൂടാതെ നാല്പതിലധികം ഷോർട്ട് ഫിലിമുകളിലും, ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത Poacher ഉൾപ്പെടെ ഇരുപതിലധികം വെബ് സീരീസുകളിലും ചില ആൽബങ്ങളിലും അദ്ധേഹം അഭിനയിച്ചു. നിരവധി പരസ്യ ചിത്രങ്ങളിലും റോബർട്ട് അഭിനയിച്ചിട്ടുണ്ട്.

റോബർട്ടിന്റെ ഭാര്യ മേരി. മക്കൾ റോമിയ റോബർട്ട്, ജൂലിയൻ റോബർട്ട്, മിന്നു റോബർട്ട്.

റോബർട്ട് ആലുവ - Gmail