ആർ എസ് പണിക്കർ

R S Panicker

വിദ്യാഭ്യാസ, സാമൂഹ്യ, സംസ്കാരിക മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമായ ആർ എസ് പണിക്കർ ജിയോ ബേബി സംവിധാനം ചെയ്ത കാതൽ - ദി കോർ എന്ന സിനിമയിലൂടെയാണ് സിനിമാഭിനയ രംഗത്തേയ്ക്കെത്തുന്നത്. പത്തനംതിട്ട ജില്ലയിലെ അടൂരിനടുത്തുള്ള കടമ്പനാടാണ് ആർ എസ് പണിക്കരുടെ ജമ്മദേശം. കാലിക്കറ്റ് സർവകലാശാലയിൽ ജോലി കിട്ടുന്നതോടെയാണ് മലപ്പുറത്തെത്തുന്നത്. നാല് പതിറ്റാണ്ട് കാലം കാലിക്കറ്റ് സർവകലാശാലയിൽ വിവിധ ചുമതലകൾ വഹിച്ച പണിക്കർ ജോയിന്റ് രജിസ്റ്റാറായാണ് വിരമിച്ചത്. സർവീസ് കാലത്ത് ശക്തമായ സംഘടനാ പ്രവർത്തനമുണ്ടായിരുന്ന ആർ എസ് പണിക്കർ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ നേതാവും സിൻഡിക്കറ്റ് അംഗവുമായിരുന്നു. 2005 മുതൽ ആറ് വർഷം പിഎസ്​സി മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്...തികഞ്ഞ ഒരു ഗാന്ധിയനായ അദ്ദേഹം ഇപ്പോൾ സർവകലാശാല ചെയർ ഫോർ ഗാന്ധിയൻ സ്റ്റഡീസ് ആന്റ് റിസർച്ചിന്റെ നേതൃ നിരയിൽ സജീവമാണ്.

സംഘടനാ പ്രവർത്തനകാലത്ത് സമ്മേളനത്തിന്റേയും മറ്റും ഭാഗമായി ചില നാടകങ്ങളിൽ അഭിനയിച്ചിരുന്ന പണിക്കർ സംവിധായകനും നടനുമായ മുസ്തഫ വഴിയാണ് സംവിധായകൻ ജിയോ ബേബിയെ പരിചയപ്പെടുന്നതും കാതലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നതും. കാതൽ - ദി കോർ എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച മാത്യു എന്ന കഥാപാത്രത്തിന്റെ പിതാവായ ദേവസിയെയാണ് ആർ എസ് പണിക്കർ അവതരിപ്പിച്ചത്..