പ്രഭ ആർ കൃഷ്ണൻ

Prabha R Krishnan

മലയാള ചലചിത്ര നടി, മോഡൽ, കോസ്റ്റ്യും ഡിസൈനർ. പദ്മിനി - രാധാകൃഷ്ണൻ ദമ്പതികളുടെ മകളായി ജനിച്ച പ്രഭ ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോൺ വെൻ്റ് സ്കൂളിലും തുടർന്ന് ഡീപോൾ ഇംഗ്ളീഷ് മീഡിയം സ്കൂളിലും, ശ്രീകൃഷ്ണാ കോളേജ് ഗുരുവായൂറും ആയിരുന്നു പഠിച്ചിരുന്നത്. കോയമ്പത്തൂർ കുമാരഗുരു കോളേജിൽ നിന്നും ഫാഷൻ ടെക്നോളജിയിൽ ബിരുദം കർസ്ഥമാക്കിയ പ്രഭ ‘കസ്തൂരിമാൻ‘ സിനിമയിൽ കോസ്റ്റ്യൂം ഡിസൈനർ ആയി പ്രവർത്തിച്ചുകൊണ്ടായിരുന്നു സിനിമാ മേഖലയിലേക്ക് പ്രവേശിച്ചത്.

വിവാഹത്തിനു ശേഷം യു എ ഇ യിലേക്ക് താമസം മാറ്റി എങ്കിലും 5 വർഷങ്ങൾക്ക് ശേഷം ഇൻഡ്യയിലേക്ക് തിരിച്ചു വരികയും ചെയ്തു. പിന്നീട് ത്രിപ്പറയാറിലെ ഒരു പ്രവറ്റ് കോളേജിൽ ഫാഷൻ ടെക്നോളജി ലെക്ചറർ ആയിയും ജോലി ചെയ്തു. ഡെൽഹി, ബാംഗ്ലൂർ എന്നിവടങ്ങളിൽ ഫാഷൻ ടെക്സ്റ്റൈൽ സംബന്ധമായ ജോലികൾ ചെയ്യുകയുണ്ടായി. ഇപ്പോൾ സിനിമ, സീരിയൽ, പരസ്യമോഡലിംഗ് രംഗത്ത് പ്രവർത്തിച്ചു വരുന്ന പ്രഭ പരസ്യങ്ങൾക്ക് വേണ്ടി കോസ്റ്റ്യൂം ഡിസൈനർ ആയും ജോലി ചെയ്യുന്നുണ്ട്.

ഗ്രഹലക്ഷ്മി മിസസ് കേരള പേജൻ്റ് ഷോയിലും, സെലിബ്രിറ്റി റാമ്പ് വാക്കിലും വിജയി ആയിരുന്ന പ്രഭ മോഡലിംഗ് രംഗത്ത് സജീവമാണ്. ‘ആർക്കറിയം‘ സിനിമയിലൂടെ സിനിമാ അഭിനയത്തിലേക്ക് കടന്നുവന്നിരിക്കുന്ന പ്രഭ ചില സീരിയലികളിലും അഭിനയിച്ചുവരുന്നു.

പ്രഭക്ക് ഒരു മകൻ ഉണ്ട്, അർജുൻ കൃഷ്ണ.

ഇൻസ്റ്റാഗ്രാം: https://www.instagram.com/prabha.r_krishnan_official

ഫെയ്സ്ബുക്ക്: https://www.facebook.com/PrabhaRKrishnan