വാസന്ത പഞ്ചമിനാളിൽ

വാസന്തപഞ്ചമി നാളില്‍ 
വരുമെന്നൊരു കിനാവ് കണ്ടു 
വരുമെന്നൊരു കിനാവ് കണ്ടു 
കിളിവാതിലില്‍ മിഴിയും നട്ടു
കാത്തിരുന്നു ഞാന്‍ 
വാസന്തപഞ്ചമി നാളില്‍ ‍.....

വസന്തമോ വന്നു കഴിഞ്ഞു 
പഞ്ചമിയും വന്നണഞ്ഞു 
വന്നില്ലെന്‍ കണ്ണിന്‍ മുന്നില്‍ 
വരേണ്ടയാള്‍ മാത്രം 
വാസന്തപഞ്ചമി നാളില്‍ ‍.....

ഓരോരോ കാലടി ശബ്ദം 
ചാരത്തെ വഴിയില്‍ കേള്‍ക്കെ 
ചോരുമെന്‍ കണ്ണീരൊപ്പി 
ഓടി ചെല്ലും ഞാന്‍ 
വാസന്തപഞ്ചമി നാളില്‍ ‍.....

വന്നവന്‍ മുട്ടി വിളിക്കെ 
വാതില്‍പ്പൊളി തുറക്കുവാനായ്
വളയൊച്ചകള്‍ കേള്‍പ്പിക്കാതെ 
ഒരുങ്ങി നില്‍ക്കും ഞാന്‍...

ആരുമാരും വന്നതില്ല 
ആരുമാരും അറിഞ്ഞതില്ല 
ആരുമാരും വന്നതില്ല 
ആരുമാരും അറിഞ്ഞതില്ല 
ആത്മാവില്‍ സ്വപ്നവുമായി 
കാത്തിരിപ്പു ഞാന്‍ 

വാസന്തപഞ്ചമി നാളില്‍ 
വരുമെന്നൊരു കിനാവ് കണ്ടു 
വരുമെന്നൊരു കിനാവ് കണ്ടു 
കിളിവാതിലില്‍ മിഴിയും നട്ടു
കാത്തിരുന്നു ഞാന്‍ 
വാസന്തപഞ്ചമി നാളില്‍ ‍.....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6.5
Average: 6.5 (2 votes)
vasantha panchami

Additional Info

അനുബന്ധവർത്തമാനം