ഗായത്രി

Singer

പിന്നണിഗായിക

രവീന്ദ്രൻ മാഷിന്റെ  സംഗീതത്തിൽ പാടിയ "ദീനദയാലോ രാമാ "  എന്ന ഗാനത്തിലൂടെ മലയാളത്തിലേക്ക് കടന്നു വന്ന ഗായത്രി അശോകൻ , ഹിന്ദുസ്ഥാനി സംഗീതത്തിലും ഭജനിലും പ്രവീണയാണ്.1978  ഇല്‍ തൃശ്ശൂരില്‍ ജനിച്ച ഗായത്രി , ശ്രീ മംഗത് നടേശന്റെയും, ശ്രീ വാമനം നമ്പൂതിരിയുടെയും കീഴിൽ കർണ്ണാടിക് സംഗീതം അഭ്യസിച്ചു തുടങ്ങി. പിന്നീട് പൂനെയിൽ  ഡോക്ടർ അല്‍ക്കടിയോ മരുല്‍ക്കര്‍-ന്റെയടുത്തുനിന്നും ഹിന്ദുസ്ഥാനി പഠിക്കാൻ തുടങ്ങിയ ഗായത്രി , ഇപ്പോഴും പണ്ഡിറ്റ്‌ വിനായക തോര്‍വിയുടെ ശിഷ്യയാണ്.

' സസ്നേഹം സുമിത്ര ' എന്ന ചിത്രത്തിലെ "എന്തേ നീ കണ്ണാ .." എന്ന ഗാനത്തിന് 2003  ലെ സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഗായത്രി പാടിയ പാട്ടുകളിൽ മിക്കതും മറക്കാനാവാത്തതാണെങ്കിലും   , മകൾക്ക് എന്ന ചിത്രത്തിലെ "ചാഞ്ചാടിയാടി ", നരനിലെ "തുമ്പിക്കിന്നാരം" , മുല്ലവള്ളിയും തേന്മാവും എന്ന സിനിമയിലെ "താമരനൂലിനാൽ.." , പ്രാൻഞ്ചിയേട്ടൻ ആന്റ് ദി സെയിന്റ് എന്ന ചിത്രത്തിലെ " കിനാവിലെ... "  എന്ന ഗാനങ്ങൾ മികച്ചു നില്‍ക്കുന്നു .

പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി

ആലപിച്ച ഗാനങ്ങൾ

തലക്കെട്ട് Film/album
അരികിലില്ലെങ്കിലും.. ഇനിയെന്നും
അരികിൽ വരൂ ഈ രാവിൽ ഇലക്ട്ര
എന്തേ നീ കണ്ണാ സസ്നേഹം സുമിത്ര
എന്തേ നീ കണ്ണാ എനിക്കെന്തേ തന്നീലാ സസ്നേഹം സുമിത്ര
കണ്ണിൻ വാതിൽ ചാരാതെ മുല്ല
കണ്ണിൽ കാശിത്തുമ്പകൾ ഡ്രീംസ്
കന്നിപ്പെണ്ണേ എൻ മുന്നിൽ ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ
കിനാവിലെ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്
കുഞ്ഞിളം ഉമ്മ തരാൻ ജീസസ്
കൊഞ്ചി കൊഞ്ചി കൂവടി കളേഴ്‌സ്
ഘനശ്യാമ വൃന്ദാരണ്യം കൊച്ചു കൊച്ചു സന്തോഷങ്ങൾ
ചന്ദ്രികാരാവു പോലും ഫോട്ടോഗ്രാഫർ
താമരനൂലിനാൽ മെല്ലെയെൻ മുല്ലവള്ളിയും തേന്മാവും
തിരികേ ഞാൻ വരുമെന്ന അറബിക്കഥ
തെക്കുന്നു നമ്മളൊരു രാരിച്ചൻ എന്ന പൗരൻ
ദീനദയാലോ രാമാ അരയന്നങ്ങളുടെ വീട്
നിൻ ഹൃദയമൗനം ഫ്ലാഷ്
നിൻവിരൽ തുമ്പിൽ ബ്യൂട്ടിഫുൾ
പറയൂ പ്രഭാതമേ പ്രണയകാലം
പുലരുമോ രാവുഴിയുമോ ഋതു
മകരസംക്രമനാളിൽ പത്മതീർത്ഥം (ആൽബം)
മണവാളൻ ബന്നല്ലോ രാരിച്ചൻ എന്ന പൗരൻ
രാത്രിമഴ രാത്രിമഴ രാത്രിമഴ
ശിവകര ഡമരുക കൊച്ചു കൊച്ചു സന്തോഷങ്ങൾ
ഹിമകണമണിയുമീ മലരിതൾ വയലിൻ

എഡിറ്റിങ് ചരിത്രം

എഡിറ്റർ സമയം ചെയ്തതു്
danildk 30 Mar 2012 - 12:44
Vijayakrishnan 12 Jul 2010 - 08:43