പഞ്ചവടിപ്പാലം
കുഴപ്പമൊന്നുമില്ലാത്ത ഒരു പാലം പൊളിച്ചു അതിന്റെ സ്ഥാനത്തു പുതിയ ഒരു പാലം പണിയുന്ന , ആ പാലം പണി യുടെ പേരിൽ അഴിമതി കാട്ടിക്കൂട്ടുന്ന രാഷ്ട്രീയക്കാരുടെ , അവരുടെ പിണിയാളുകളുടെ കഥ, കൂടെ ആ നാടിന്റെ സാമൂഹിക സാമ്പത്തിക അവസ്ഥകളെ വരച്ചു കാട്ടുന്ന ഒരു ആക്ഷേപ ഹാസ്യ ചിത്രം.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
ദുശാസനക്കുറുപ്പ് | |
മണ്ഡോദരിയമ്മ | |
ശിഖണ്ഡിപ്പിള്ള | |
യൂദാസ് കുഞ്ഞ് | |
ബറാബാസ് | |
അനാർക്കലി | |
അവറാച്ചൻ സ്വാമി | |
ഹാബേൽ | |
റാഹേൽ | |
ഇസഹാക്ക് തരകൻ | |
ജഹാംഗീർ | |
കാതൊരയൻ | |
പൂതന | |
ജീമൂതവാഹനൻ | |
പാഞ്ചാലി | |
പോലീസുകാരൻ |
Main Crew
കഥ സംഗ്രഹം
രാവിലെ പഞ്ചവടിപ്പാലത്തിലൂടെ നടന്നു വരികയായിരുന്ന ശിഖണ്ഡിപ്പിള്ളയുടെ ദേഹത്തേക്ക് പാലത്തിലൂടെ പാഞ്ഞു വന്ന ഒരു കാർ ചെളി വെള്ളം തെറിപ്പിക്കുന്നിടത്താണ് സിനിമ തുടങ്ങുന്നത്. പിള്ള ആ പാലമിറങ്ങി വരുന്നിടത്തു വച്ച് നമ്മൾ കാതോരയനെ , ഈ സിനിമയിൽ പൊതു ജനത്തിന്റെ പ്രതിനിധി , പരിചയപ്പെടുന്നത്. ദേഹത്ത് വീണ ചെളി പിള്ളയുടെ ബുദ്ധിയെ ഉണർത്തുകയും , തദ്വാരാ ,നാടിന്റെ പുരോഗതിക്കാവശ്യമായ ഒരു പദ്ധതി ആവിഷ്കരിക്കുകയും ചെയ്തു. ആ പദ്ധതി പെട്ടെന്ന് തന്നെ പഞ്ചായത്തു പ്രസിഡണ്ട് ആയ ദുശാസ്സനകുറുപ്പിന്റെ വീട്ടിൽ ചെന്ന് അറിയിക്കുന്നു. പന്ത്രണ്ടു വർഷമായി അധികാരത്തിലുള്ള കുറുപ്പിന്റെ 'ദശ വത്സര' പൂർത്തിയാഘോഷം നടത്താനും അതിന്റെ കൂടെ പാലം അപകടത്തിലാണെന്ന് വരുത്തി അവിടെ പുതിയ പാലം പണിഞ്ഞു ആ പാലത്തിന്റെ രണ്ടു വശങ്ങളിലും കുറുപ്പിന്റെ പ്രതിമ സ്ഥാപിക്കാനുമാണ് പിള്ള പദ്ധതിയിടുന്നത്.കുറുപ്പിന്റെ ഭാര്യ മണ്ഡോദരിയും ഈ പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നു.ഇവർക്കു പിന്തുണ കൂട്ടാനായി റാഹേലിനെയും ഹാബേലിനെയും പിള്ള ചെന്ന് കാണുന്നു. യോഗത്തെ കുറിച്ച് അറിയുന്ന പ്രതിപക്ഷം എന്ത് വില കൊടുത്തും അത് കലക്കണം എന്ന് തീരുമാനിക്കുന്നു.
മിസ് ഉണ്ണിമേരിയുടെ നൃത്തത്തോടു കൂടിയ ഈ അനുമോദന യോഗത്തിനു നാടാകെ പരസ്യം കൊടുക്കാനും പണം പിരിക്കാനും യോഗം നടത്താനും പിള്ള തന്നെ മുന്നിട്ടിറങ്ങുന്നു. പ്രതിപക്ഷം കൂവി തോൽപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും യോഗം മുന്നോട്ടു പോകുന്നു. സിനിമ നടി ഉണ്ണി മേരിയെ പ്രതീക്ഷിച്ചെത്തിയ നാട്ടുകാരുടെ മുന്നിൽ മേരി ടീച്ചറുടെ മകൾ ഉണ്ണി നൃത്തത്തിന് എത്തിയതോടെ യോഗം കലങ്ങുന്നു.
അടുത്ത ദിവസം പാലം അപകടത്തിലാണെന്ന് നാട്ടുകാരെ ബോധിപ്പിക്കാനായി ചായ വിൽപ്പനക്കാരൻ ജഹാൻഗീറിനെ (താത്ത ) പിള്ള ചുമതലപ്പെടുത്തുന്നു. അതിനു പകരം പുതിയ പാലം വരും വരെ കടത്തു നടത്താനുള്ള അവകാശം തനിക്കാണെന്നു താത്ത പിള്ളയെ കൊണ്ട് സമ്മതിപ്പിക്കുന്നു. ഹാബേലിന്റെ ഉപദേശ പ്രകാരം തടി കുറയ്ക്കുവാനായി മണ്ഡോദരിയും കുറുപ്പും ചെന്ന് ശീര്ഷാസന സ്വാമിയെ കണ്ടു അനുഗ്രഹം വാങ്ങുന്നു.പാലത്തിന്റെ അപകടാവസ്ഥ പരിശോധിക്കാൻ എക്സിക്യൂട്ടീവ് എൻജിനീയറെ കൊണ്ട് വരാൻ വേണ്ടി കുറുപ്പും കൂട്ടരും ചെല്ലുന്നു. ഭരണ പക്ഷത്തിന്റെ കൂടെയുള്ള കോൺട്രാക്ടറും എൻജിനീയറും കൂടെ പാലത്തിന്റെ ബലക്ഷയം മദ്യത്തിന്റെയും വിഭവ സമൃദ്ധമായ ഊണിൻറെയും കൂടെ ഉറപ്പിക്കുന്നു.പാലത്തിലൂടെയുള്ള വാഹന ഗതാഗതം ചുരുക്കുന്നു. അവിടെ കാവലിന് ഒരു പോലീസുകാരനേയും ഏർപ്പെടുത്തുന്നു.
പഞ്ചായത്തു മീറ്റിങ്ങിൽ ഭരണ പക്ഷവും പ്രതിപക്ഷവും ഏറ്റു മുട്ടുന്നു.അത് ഒരു അടിപിടിയിൽ കലാശിക്കുന്നു. അന്ന് വൈകീട്ട് രണ്ടു പക്ഷവും കുറുപ്പിന്റെ വീട്ടിൽ അത്താഴ വിരുന്നിൽ ഒത്തു ചേരുന്നു. പ്രതിപക്ഷ നേതാവ് ഇസഹാക്ക് തരകന്റെ നേതൃത്വത്തിൽ ഈ വിരുന്നിൽ രണ്ടു പക്ഷവും ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനിക്കുന്നു. പാലത്തിലെ പോലീസുകാരനും താത്തയുടെ മകളും തമ്മിൽ അടുപ്പത്തിലാകുന്നു. മന്ത്രിയെ കണ്ടു പാലത്തിന്റെ അവസ്ഥ ബോധിപ്പിക്കാൻ കുറുപ്പ് തിരുവനന്തപുരത്തു പോകുന്നു. മന്ത്രിക്കു കൊടുക്കാൻ ജനങ്ങളുടെ കയ്യിൽ നിന്ന് ഒപ്പു ശേഖരിക്കാൻ താത്ത നാട് മുഴുവൻ നടക്കുന്നു. അടുത്ത ദിവസം മന്ത്രി സഭ വീഴുന്നു.
പുതിയ മന്ത്രിയെയും കണ്ടു പിള്ള തിരിച്ചെത്തിയപ്പോളേക്കും ദിവസങ്ങൾ അഞ്ചു കഴിയുന്നു. എങ്കിലും മന്ത്രി തന്നെ പഞ്ചായത്തിൽ വന്നു പാലം പൊളിക്കുമെന്ന പ്രസ്താവന നടത്തും എന്ന് കുറുപ്പ് പറയുന്നു. അതിനു വേണ്ടി ഒരു സ്വീകരണം ഭരണ പക്ഷം ഒരുക്കുന്നു. അതിനിടയിൽ പ്രതിപക്ഷം മന്ത്രിയെ ചാക്കിലാക്കുന്നു. സമ്മേളന ദിവസം പ്രതിപക്ഷത്തിന്റെ കൂടെയുള്ള പൗലോസ് കോൺട്രാക്ടരുടെ വീട്ടിൽ മന്ത്രി ഉച്ച ഭക്ഷണം കഴിക്കുന്നു. അത് കഴിഞ്ഞു ഒരു പാട് വൈകി മന്ത്രി യോഗത്തിനു വരുന്നു. ആളൊഴിഞ്ഞ സദസ്സിനു മുന്നിൽ മന്ത്രി പാലം പൊളിക്കുമെന്ന ഉറപ്പു നൽകി പോകുന്നു.
ജീമൂതവാഹനൻ എല്ലാ ഓഫീസിലും കൈക്കൂലി കൊടുത്തു കൊണ്ട് പാലം പണി തനിക്കു തന്നെ എന്നുറപ്പിക്കുന്നു. പൗലോസ് കോൺട്രാക്ടറും മത്സരത്തിന് ഒട്ടും പുറകിലല്ല. താത്തയുടെ കടത്തു വള്ളത്തിന്റെ ഉത്ഘാടന ദിവസം തന്നെ മകൾ അനാർക്കലി പോലീസുകാരന്റെ കൂടെ ഒളിച്ചോടുന്നു. യൂദാസ് കുഞ്ഞും ഒരു കടത്തു വള്ളം ഇറക്കുന്നു. കുറഞ്ഞ കൂലി പറഞ്ഞത് കൊണ്ട് ആൾക്കാർ യൂദാസിന്റെ വള്ളത്തിൽ കേറുന്നു.
പാലം പണി വൈകാതിരിക്കാൻ സ്വാമി പ്രത്യേക പൂജ നടത്തുന്നു. ജീമൂതനനും കുറുപ്പിന്റെ മകൾ പാഞ്ചാലിയുമായുള്ള വിവാഹം ഈപാലം പണി കഴിയുമ്പോൾ നടക്കുമെന്നും സ്വാമി പറയുന്നു. അതിനിടക്ക് പൂതന, താൻ ആ പോലീസ് കാരൻ കാരണത്താൽ ഗര്ഭിണിയാണെന്നും ആ കുട്ടിക്ക് ഗവണ്മെന്റ് ചിലവിനു തരണമെന്നും ആവശ്യപ്പെടുന്നു.
കടത്തു കടക്കാൻ യൂദാസിന്റെ വള്ളം തിരഞ്ഞെടുക്കുന്ന സ്വാമി എല്ലാരേയും ആ വെള്ളത്തിലേക്ക് ക്ഷണിക്കുന്നു. നാട്ടുകാരോട് സ്വാമി വള്ളത്തിൽ പ്രഘോഷണം നടത്തിക്കൊണ്ടിരിക്കെ സ്വാമിയുടെ ശിഷ്യൻ കുടത്തിൽ നിന്ന് പാമ്പിനെ ഇറക്കി വിടുന്നു. അതോടെ യൂദാസിന്റെ വള്ളത്തിൽ ആരും കയറാതാകുന്നു. പാലം പണി ജീമൂതന് തന്നെ കിട്ടുന്നു. പക്ഷെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ട് വരാൻ പദ്ധതിയിടുന്നു. ആദി നിൽക്കുന്ന എല്ലാരേയും ചാക്കിലാക്കി കുറുപ്പിന്റെ പ്രസിഡന്റ് സ്ഥാനം താൻ നില നിർത്തും എന്ന് ജീമൂതൻ വാക്കു പറയുന്നു.
കാശ് കൊണ്ട് മാത്രം ഒതുങ്ങാത്ത ബറാബാസിനെ അന്തിക്കൂട്ടിനു ആളെ തരാം എന്ന വാഗ്ധാനത്തോടെ പ്രതിപക്ഷം ടി ബി യിൽ ഒളിച്ചു താമസിപ്പിക്കുന്നു. രാത്രി പൂതനയെ ഉപയോഗിച്ച് ബറാബാസിനെ ഭരണപക്ഷം തട്ടിയെടുത്തു സ്വാമിയുടെ ആശ്രമത്തിലാക്കുന്നു. അവിടെ നിന്ന് വീണ്ടും പ്രതിപക്ഷം ബറാബാസിനെ വീണ്ടെടുക്കുന്നെങ്കിലും വഴിയിൽ വച്ച് ഭരണപക്ഷം ബറാബാസിനെ ഒരിക്കൽ കൂടെ കൈക്കലാക്കുന്നു.അങ്ങനെ ബറാബാസിന്റെ പിന്തുണയോട് കൂടെ അവിശ്വാസപ്രമേയം തള്ളിക്കളഞ്ഞു കുറുപ്പ് പ്രസിഡന്റ് സ്ഥാനം നിലനിർത്തുന്നു. പാലത്തിന്റെ പണി ജീമൂതന് കിട്ടുന്നു. അങ്ങനെ പാലം പൊളിച്ചു തുടങ്ങുന്നു. പാലം പണിക്ക് കൊണ്ട് വന്ന സിമന്റ് ചാക്കുകളിൽ സിംഹ ഭാഗവും പിള്ളയും ഹാബേലും അവരവരുടെ വിഹിതമായി എടുക്കുന്നു.ഇസഹാക്ക് തരകൻ പുതിയ പാലം പള്ളിയുടെ അടുത്ത് കൂടെ വേണം എന്ന ആവശ്യവുമായി പൊതു ജന മധ്യത്തിലേക്കു ഇറങ്ങുന്നു. ക്രമേണ അത് ഹിന്ദു ക്രൈസ്തവ മാത്സര്യത്തിലേക്കും സ്പർദ്ദയിലേക്കും നീങ്ങുന്നു. ഹിന്ദുക്കളെ അഭിസംബോധന ചെയ്തു സംസാരിച്ചു കൊണ്ടിരുന്ന സ്വാമി വാസ്തവത്തിൽ ഒരു ക്രിസ്താനിയാണെന്ന സത്യം അവിടെ വച്ച് ജനങ്ങൾ തിരിച്ചറിയുന്നു. ലഹള മൂർച്ഛിക്കും മുൻപ് വീണ്ടും ഭരണ പക്ഷവും പ്രതിപക്ഷവും ഒരു ചർച്ചക്ക് കൂടുന്നു..പുതിയ പാലം പള്ളിക്കും അമ്പലത്തിനും ഒത്ത നടുവിൽ ആകണമെന്ന ആശയം ജീമൂതൻ മുന്നോട്ട് വക്കുന്നു. അതെല്ലാവർക്കും സ്വീകാര്യമാകുന്നു. പാലത്തിനടുത്തേക്കുള്ള പുതിയ റോഡിന്റെ പണി പൗലോസ് കോൺട്രാക്ടർക്കു കൊടുക്കാനും തീരുമാനമായതോടെ എല്ലാവരും സന്തോഷത്തോടെ പിരിയുന്നു.ജീമൂതന്റെയും പാഞ്ചാലിയുടെയും മോതിരം മാറൽ കഴിയുന്നു. താത്ത ഒരു ചായ കട തുടങ്ങുന്നു.അന്ന് തന്നെ അനാർക്കലി ഭർത്താവുപേക്ഷിച്ച കൈക്കുഞ്ഞുമായി വരുന്നു.
Audio & Recording
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
നാണയം കണ്ടാല് നക്കിയെടുക്കും |
ഗാനരചയിതാവു് ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി | സംഗീതം എം ബി ശ്രീനിവാസൻ | ആലാപനം കെ പി ബ്രഹ്മാനന്ദൻ, സി ഒ ആന്റോ |
നം. 2 |
ഗാനം
വിപ്ലവവീര്യം ഉണര്ന്നുയരട്ടെ |
ഗാനരചയിതാവു് ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി | സംഗീതം എം ബി ശ്രീനിവാസൻ | ആലാപനം സി ഒ ആന്റോ, കോറസ് |