ഫുള്‍ ബ്യുട്ടി ആവാതെ പോയ ബ്യുടിഫുള്‍] !!
എല്ലാരും കൊണ്ടാടുന്ന പുതിയ പടമാണല്ലോ ബ്യുട്ടിഫുള്‍.
ഒറ്റ കാഴ്ച്ചയില്‍ മനോഹരമെങ്കിലും ചില കല്ലുകടികള്‍ പറയാതിരിക്കാനാവില്ല.
കഥാസാരം
-------------
ജന്മനാ കഴുത്തിന് താഴെ ചലനമറ്റ സ്റ്റീഫന്‍ ലൂയിസ്. കോടീശ്വരനായ സ്റ്റീഫന്‍ ജീവിതത്തെ പോസിറ്റീവ് ആയാണ് കാണുന്നത്. അച്ചന്റെ ഏക മകന്‍. പണത്തിന്റെ തിളപ്പു ഉള്ളത് കൊണ്ട് പല നാടുകളില്‍ കറങ്ങി നടക്കലും സുഖ ജീവിതവും ഒക്കെയാണ് കക്ഷിയുടെ ഹോബി. സ്ത്രീകളെ കമെന്റ് അടിക്കല്‍ ഇഷ്ട്ടന്റെ വിനോദമാണ്. അപ്പന്റെ മരണത്തോടെ അയാള്‍ നാട്ടിലെത്തുന്നു. പഴയ വീട്ടില്‍ താമസമാക്കുന്നു. അവിടെ ഒരു ഹോം നേഴ്സിനെ ആവശ്യമുണ്ട്. സുന്ദരിയായ അഞ്ജലി ഹോം നേഴ്സായി എത്തുന്നു. ഇതിനിടെ ഹോട്ടലുകളില്‍ പാട്ട് പാടി ജിവിതം തള്ളി നീക്കുന്ന ജോണിനെ ഏറെ സമ്മര്‍ദത്തിന് ഒടുവില്‍ സ്റ്റീഫന്‍ കൂടെ കൂട്ടുന്നു. ജോണ്‍ അയാള്‍ക്ക് വേണ്ടി പാടുന്നു. ഇരുവരും നല്ല കൂട്ടുകാര്‍ ആകുന്നു. അഞ്ജലിയോടു ജോണിന് ഇഷ്ടം. അവളതു നിരസിക്കുന്നു. സ്റ്റീഫന്റെ സ്വത്തു തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന ബന്ധുക്കളുടെ വലിയൊരു കൂട്ടം. സ്വന്തമായി ഒരു ബാന്‍ഡ് ഉണ്ടാക്കാനുള്ള പണം സ്ടീഫനില്‍ നിന്നും കിട്ടില്ലെന്ന് അറിഞ്ഞ അയാള്‍, സ്റ്റീഫന്റെ ഒരു ബന്ധുവിന്റെ പ്രേരണയാല്‍ വിഷവുമായി സ്റ്റീഫന്റെ വീട്ടിലേക്കു പോകുന്നു. മൂക്കിലൂടെ ചോര വന്നു അവശ നിലയിലായ സ്ടീഫനെ വീടിലെ സഹായികള്‍ ആശുപത്രിയില്‍ എത്തിക്കുന്നു. സ്വാഭാവികമായി ജോണിനെ പൊലിസ് കസ്ടടിയില്‍ എടുക്കുന്നു. ഈ വേളയിലാണ് ക്ലൈമാക്സ്..! നമ്മടെ സ്നേഹ സമ്പന്നയും സുന്ദരിയുമായ ഹോം നേഴ്സാണ് വിഷം നല്‍കിയത്. അവള്‍ അഞ്ജലി അല്ല, 'നമ്പാന്‍ പറ്റിയ' ബന്ധുവിന്റെ കാമുകിയാണ്. ഇരുവരും ചെര്‍ന്നുണ്ടാകിയ തിരക്കഥ ആണ് ഹോം നേഴ്സ്. വിചാരിച്ച പോലെ ക്രൂശിതനായ ജോണ്‍ ഉയര്‍തെഴുന്നെല്‍ക്കുന്നു. സ്ടീഫനു ജീവന്‍ തിരികെ കിട്ടുന്നു. ജോണും സ്ടീഫനും പാടും പാടി കടല്‍ക്കരയില്‍.. ശുഭം..!
മേന്‍മകള്‍:
------------
വി.കെ പ്രകാശിന്റെ നല്ല സിനിമ.
പിഴവുകള്‍ ഉണ്ടെങ്കിലും അനൂപ് മേനോന്റെ മോശം അല്ലാത്ത തിരക്കഥ.
ജയസൂരയുടെ നായക റോളും മറ്റു കാസ്ടിങ്ങും.
ജോമോന്‍ ടി. ജോണിന്റെ മനോഹരമായ ക്യാമറ.
സിനിമയുടെ മൂഡ് നില നിര്‍ത്തുന്ന രതീഷ് വേഗയുടെ സംഗീതം.
ഏച്ചു കെട്ടിയാല്‍ മുഴച്ചിരിക്കും എന്ന പോലത്തെ ചില കാര്യങ്ങള്‍
---------------------------------------------------------------------------------
1 . തുടക്കം മുതല്‍ ഒടുക്കം വരെ ശ്രദ്ധയോടെ സിനിമ കാണുന്ന ഏതൊരു ആള്‍ക്കും തോന്നും ഇതൊരു ഞെക്കി പഴുപ്പിച്ച കഥയാണ് എന്ന്.
2 . കാണികളെ കഥയിലേക്ക് എത്തിക്കാനുള്ള വഴികളില്‍ ഇടയ്ക്കിടെ ഗട്ടര്‍ കാണാം. പല കഷണങ്ങള്‍ ചേര്‍ത്ത് വച്ച് കൊളാഷ് ഉണ്ടാക്കുമ്പോള്‍ വിടവുണ്ടായാല്‍ എങ്ങനെയോ അങ്ങനെ.
3 . തിരക്കഥയുടെ ഉറപ്പിനു വേണ്ടി ചെയ്ത കാര്യങ്ങളാണ് രസം. ജയസൂര്യയുടെ (സ്റ്റീഫന്‍ ലൂയിസ്) സന്തോഷത്തിനു കാരണം താനൊരു ശത കോടീശ്വരന്‍ ആണെന്നത് തന്നെയാണ് എന്ന് കഥാപാത്രം തന്നെ പറയുന്നു. പിന്നെന്തു ജീവിതം??!
4 . നിലവിലെ വ്യവസ്ഥാപിത_ സദാചാര സമൂഹത്തെ ധിക്കരിക്കാനുള്ള അനൂപ് മേനോന്റെ വ്യഗ്രത പലയിടത്തും കാണാം.
5 . എന്നാല്‍ അനവസരതിലാണ് ഈ ഡയലോഗുകള്‍ എന്നതും കഥപാത്രങ്ങളുടെ വിശ്വനീയത ഇല്ലായ്മയും കാണികളെ ആലോസരരാക്കുന്നു.
ഇത്തരം സിനിമ ശ്രമങ്ങളെ തളര്‍ത്താന്‍ ഉദേശിച് അല്ല ഈ വേലകള്‍. നല്ല സിനിമകള്‍ ഉണ്ടാവേണ്ടത് തന്നെ. എന്ന് കരുതി നല്ലതെന്ന് പറഞ്ഞു എന്തും കാണികളുടെ തലയില്‍ വെച്ച് കേട്ടരുതല്ലോ...!
by Sanil Kumar on Thursday, December 22, 2011 .... @ p.sanilkumar.
Relates to:
എഡിറ്റിങ് ചരിത്രം
| എഡിറ്റർ | സമയം | ചെയ്തതു് |
|---|---|---|
| Sanil Kumar | 8 Jul 2012 - 02:34 |