മേഘയൂഥ പദങ്ങൾ കടന്ന്
നീലസാഗരദൂരം താണ്ടി
ഗ്രീഷ്മവനത്തിൽ ജ്വലിപ്പു നമ്മുടെ
രംഗഭാഷയിലെഴുതിയ ജീവിതം
വരളുമ്പോൾ കുളിർദാഹ ജലം പോൽ
തളരുമ്പോൾ കുഞ്ഞുമരം പോൽ
നീട്ടിടുന്നു കരങ്ങൾ പരസ്പരം
ജീവിത നാടക വേദിയിൽ നമ്മൾ
മലയാളത്തിൻ രസഭാവങ്ങൾ
യവനിക മാറ്റി മുഖം കാട്ടുമ്പോൾ
രംഗപടങ്ങളിലുയരുകയായി
നാടക കലയുടെ നാനാർത്ഥങ്ങൾ
പലപല വേഷം മാറി വരുന്നവർ
ഭാവരസങ്ങൾ പകർന്നു തരുന്നവർ
മർത്യനു നേരേ പിടിച്ചു തരുന്നു
മർത്യതയെന്തന്നറിയും ദർപ്പണം
മേഘയൂഥ പദങ്ങൾ-നാടകഗാനം(നാദം-ഓഡിയോ)
Title in English:
Meghayoodha padhangal kadannu-Dramasong
ഇത്തവണ നാദമെന്ന സ്വതന്ത്രസംഗീതസംരംഭത്തിൽ ഒരു നാടകഗാനമാണ് അവതരിപ്പിക്കുന്നത്.കഴിഞ്ഞ വർഷത്തെ ഓണം വിത്ത് ഈണം ആൽബത്തിനു വേണ്ടി ഒരു ഗാനം തയ്യാറാക്കിയതിനു ശേഷം m3db സംരംഭങ്ങളിൽ, ഞാൻ സംഗീതസംവിധാനം നിർവ്വഹിച്ച ഒരു നാടകഗാനം.
ഗായകര്‍ : ബാലമുരളി, ഐശ്വര്യ, ശുഭ
ഗാനരചന: എം . ഫൈസല്‍
സംഗീത സംവിധാനം . സി വി കൃഷ്ണകുമാര്‍
നാടകം : ചതുരക്കളി
നാടക സംവിധാനം : ബഷീര്‍ & ബഷീര്‍
ആലാപനം:
Krishnakumar CV
Lyric:
മേഘയൂഥ പദങ്ങൾ കടന്ന് പാട്ടു കേൾക്കാം:
If you cannot hear the audio
You may need: Adobe Flash Player.
പിന്മൊഴികൾ
Sir, ഞാനും റിയാദില്‍ ആണ്. വയലിനില്‍ താല്പര്യം ഉണ്ട്. താങ്കളുടെ contact details ഒന്ന് തരുമോ. 0504953153
ഇത്തരമൊരു നാടകഗാനം കേട്ടിട്ട് ഒരുപാട് നാളായി. നല്ല രസമുണ്ട് കേൾക്കാൻ.
“പഥങ്ങൾ’ എന്നായിരിക്കണം ഉദ്ദേശിച്ചത്. ‘പദങ്ങൾ‘ എന്നാവാൻ വഴിയില്ലല്ലൊ.