എസ് ജാനകി

പുണ്യശാലിനീ നീ പകര്‍ന്നീടുമീ
തണ്ണീര്‍തന്നുടെയോരോരോ തുള്ളിയും
അന്തമറ്റ സുകൃതഹാരങ്ങള്‍ നിന്‍
അന്തരാത്മാവിലര്‍പ്പിക്കുന്നുണ്ടാവാം"
-കുമാരനാശാന്‍

സാധാരണക്കാരില്‍ നിന്നും സുകൃതികളിലേക്ക് ദൈര്‍ഘ്യമേറെയാണ്, പ്രകാശവര്‍ഷങ്ങളുടെ ദൂരം. സാധാരണക്കാരില്‍ നിന്നും സുകൃതികളിലേക്കുള്ള ദൂരം നിര്‍ണ്ണയിക്കുവാനുള്ള സമവാക്യരൂപീകരണമല്ല, മറിച്ച്, ചെയ്യുന്ന ഓരോ പ്രവൃത്തിയാലും "അന്തമറ്റ സുകൃതഹാരങ്ങള്‍ അന്തരാത്മാവില്‍" ഏറ്റുവാങ്ങുന്ന ഒരു സുകൃതജന്മത്തെപ്പറ്റി ചിലതു പറയലാണ്‌ ഈ ലേഖനത്തിന്‍റ്റെ ഉദ്ദേശ്യം.

എസ്. ജാനകി എന്ന പേര് ഒരു മുഖവുരയോടുകൂടി പരിചയപ്പെടുത്തേണ്‍ടതല്ല. നമ്മുടെ എല്ലാവരുടേയും ജാനകിയമ്മ. തന്‍റ്റെ സവിശേഷമായ ശബ്ദമാധുരിയാല്‍ നമ്മുടെ ഹൃദയാകാശങ്ങളില്‍, സ്വന്തമിടം ജാനകിയമ്മ എന്നേ നേടിയിരിക്കുന്നു. ആ വഴിയില്‍ ചിന്തിച്ചാല്‍ സമ്പന്നയാണ്‌ ഈ പാട്ടുകാരി. ആ സമ്പത്താകട്ടെ അനുദിനം പെരുകിവരുന്നു.

ഈ വരുന്ന ഏപ്രില്‍ 23 ന്‌ പ്രിയഗായിക 70 സംവത്സരങ്ങള്‍ പിന്നിടുന്നു. 5 പതിറ്റാണ്‍ടുകളിലേറെ ഇന്ത്യന്‍ ഭാഷകളിലും വിദേശഭാഷകളിലുമൊക്കെയായി ഇരുപതിനായിരത്തിലധികം ഗാനങ്ങള്‍, ദേശീയ പുരസ്കാരങ്ങള്‍ നാല്, സംസ്ഥാന പുരസ്കാരങ്ങള്‍ മുപ്പത്തിഒന്ന് (14 തവണയും മലയാളഗാനാലാപനത്തിന്). അക്ഷരലക്ഷങ്ങള്‍ എന്നതുപോലെ എത്രയെത്ര സുമനസ്സുകളുടെ സ്നേഹം. ഓരോതവണ റ്റെലിവിഷനിലൂടെക്കാണുമ്പോളും, സ്വാഭാവികമായ ആ വിനയം കൂടിവരുന്നതായേ തോന്നിയിട്ടുള്ളൂ. കതിര്‍ക്കുലയുടെ സഹജമായതാഴ്മ പോലെ.

ആന്ധ്രയിലെ ഗുണ്‍ടൂര്‍ ജില്ലയില്‍ ജനനം. മൂന്നാം വയസ്സില്‍ പാട്ടുപാടിത്തുടങ്ങി. നാദസ്വരവിദ്വാനായിരുന്ന പൈദിസ്വാമിയില്‍ നിന്നും സംഗീതവേദത്തിന്‍റ്റെ ആദ്യപാഠങ്ങള്‍ പഠിച്ചു. ആ കാലഘട്ടത്തിനും, പിന്നീട് "വിധിയിന്‍ വിളയാട്ട്" എന്ന തമിഴ് പടത്തിനു വേണ്‍ടി പാടിയ കാലത്തിനുമിടയില്‍ എത്രയോ ഘനയടി ജലം കൃഷ്ണാനദിയിലൂടെ ഒഴുകിപ്പോയിട്ടുണ്‍ടാവണം. ശ്രീ ചലപതിറാവു ആയിരുന്നു പ്രസ്തുതചിത്രത്തിനുവേണ്‍ടി വരികള്‍ സ്വരപ്പെടുത്തിയത്. എന്നാല്‍ പല ഗായകരുടേയും കാര്യത്തിലെന്നപോലെ, ജാനകിയമ്മയുടേയും ആദ്യചിത്രം വെളിച്ചം കണ്‍ടില്ല. "എം.എല്‍.എ" എന്ന തെലുങ്ക് ചിത്രത്തിനുവേണ്ടി ശ്രീ ഘണ്ടശാല വെങ്കിടേശ്വരറാവുവിനൊത്ത് പാടിയ പാട്ടായിരുന്നു, ജാനകിയമ്മയുടെ സ്വരമാധുരിയില്‍ പുറത്തുവന്ന ആദ്യഗാനം.

ഒരു ഗാന റെക്കോഡിങ്ങിനിടയില്‍ നടന്ന കാര്യം ജാനകിയമ്മ വിവരിച്ചതോര്‍ക്കുന്നു. ഗാനത്തിനുവേണ്‍ടി ഷെഹണായ് വായിക്കുന്നത് സാക്ഷാല്‍ ബിസ്മില്ലാഖാന്‍. ജാനകിയമ്മയുടെ ആലാപനം കേട്ട് "വാഹ്, വാഹ്" എന്നു പറഞ്ഞുപോകുന്നു ഷെഹണായ് ചക്രവര്‍ത്തി. ഒടുവില്‍ ഷെഹണായ് വായിക്കേണ്‍ടകാര്യം, അദ്ദേഹത്തെ സംഗീതസംവിധായകന്‍ ഓര്‍മ്മിപ്പിക്കേണ്‍ടിവന്നു.

അതു പോലെ ശാരീരികാസ്വാസ്ഥ്യങ്ങളുടെ കൊടുമുടിയില്‍ നിന്നുകൊണ്‍ടാണ്, ഉഷാഖന്നയുടെ മൂടല്‍മഞ്ഞിനുവേണ്ടി പാടുന്നത്. അതേ, "മാനസമണിവേണുവില്‍", "ഉണരൂ വേഗം നീ" തുടങ്ങിയ എക്കാലത്തേയും ഹിറ്റുകള്‍ അങ്ങനെ "നൊന്തുപിറന്നവ"യാണ്‌.

ഇന്ത്യയിലെ മിക്കഭാഷകളിലും മാത്രമല്ല, ഇംഗ്ളിഷ്, ജാപ്പനീസ്, ജര്‍മ്മന്‍ എന്നീ വിദേശഭാഷകളിലും ഈ ഗായിക തന്‍റ്റെ കഴിവുതെളിയിച്ചു. ഏതുഭാഷയിലായാലും വരികള്‍ക്ക് ഭാവം നല്‍കിത്തന്നെയാണ്‌ ജാനകിയമ്മ പാടുന്നത്.

ശാരീരം, ശരീരാഭ്യാസങ്ങള്‍ക്കു വഴിമാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലും, സ്മൃതിയുടെ ഏടുകളില്‍ കുളുര്‍മഴ പെയ്യിച്ചുകൊണ്ട്, തന്‍റ്റേതായ തണുവിടത്തില്‍ ജാനകിയമ്മ നില്‍ക്കുന്നു. പേരാറ്റിന്‍ കടവില്‍വന്ന് മഞ്ഞളരച്ചുവെച്ചു നീരാടുവാനിറങ്ങിയ മഞ്ഞണിപ്പൂനിലാവിനെപ്പോലെ, ആ ഗാനങ്ങള്‍ തലമുറകളെ ചന്ദനക്കാറ്റായ് തഴുകുന്നു. നമ്മുടെ പ്രിയഗായികയ്ക്ക് ഇനിയും സ്വാസ്ഥ്യപൂര്‍ണ്ണമായ ദിനങ്ങള്‍ കൈവരട്ടെ എന്നാശംസിക്കാം.

സത്യശിവസൌന്ദര്യങ്ങളുടെ മേളനമായ ജീവിതത്തെ ഈ ഗാനങ്ങള്‍ എന്നും നവീകരിക്കട്ടെ. നമ്മുടെയിടയില്‍ ഈ ഗാനങ്ങള്‍ എന്നും സ്നേഹത്തിന്‍റ്റെ സുരഭിലവൃഷ്ടി നടത്തട്ടെ. ഈ നിത്യഹരിതഗാനങ്ങള്‍, ഋതുഭേദങ്ങളുടെ തല്ലും തലോടലുമേറ്റു കിടക്കുന്ന നമ്മുടെ ഭൂമിയെ നിത്യഹരിതയാക്കട്ടെ, അവളെ ദീര്‍ഘസുമംഗലയാക്കട്ടെ.

ഗാനഗംഗയിൽ ശ്രീ ബൈജു എഴുതിയ കുറിപ്പ്.

ആലപിച്ച ഗാനങ്ങൾ

തലക്കെട്ട് Film/album
അംഗം പ്രതി അനംഗൻ മർമ്മരം
അകലെയകലെ നീലാകാശം മിടുമിടുക്കി
അക്കൽദാമ തൻ താഴ്വരയിൽ അക്കൽദാമ
അച്ചൻ കോവിലാറ്റിലെ അനാഥ ശില്പങ്ങൾ
അജന്താശില്പങ്ങളിൽ മനുഷ്യ മൃഗം
അഞ്ജനക്കണ്ണെഴുതി തച്ചോളി ഒതേനൻ
അഞ്ജനക്കുളിർനീലവിണ്ണിലെ ചട്ടമ്പിക്കവല
അഞ്ജനമിഴികളിൽ ആയിരമായിരം കോളേജ് ഗേൾ
അഞ്ജലി പുഷ്പാഞ്ജലി കിലുകിലുക്കം
അടിമുടി അണിഞ്ഞൊരുങ്ങി രണ്ടു ജന്മം
അടുത്ത ലോട്ടറി നറുക്കു വല്ലതും മനസ്സ്
അണ്ണാർക്കണ്ണാ അബല
അതിഥീ അതിഥീ ലൗ ഇൻ കേരള
അത്തം പത്തിനു പൊന്നോണം ഒരു പിടി അരി
അനന്തശയനാ കദീജ
അനുരാഗനർത്തനത്തിൻ അരങ്ങേറ്റം സപ്തസ്വരങ്ങൾ
അനുരാഗമധുചഷകം ഭാർഗ്ഗവി നിലയം
അനുരാഗമേ നിൻ വീഥിയിൽ മലർ മരുപ്പച്ച
അനുരാഗവല്ലരി കടിഞ്ഞൂൽ കായ്ച്ചു സഞ്ചാരി
അന്തിമലർക്കിളി കൂടണഞ്ഞു ചട്ടമ്പിക്കവല
അന്തിമാനച്ചോപ്പ് മാഞ്ഞു മാനത്തെ വെള്ളിത്തേര്
അന്തിവിളക്ക് പ്രകാശം പെരിയാർ
അന്നനട പൊന്നല പിച്ചാത്തിക്കുട്ടപ്പൻ
അഭയദീപമേ തെളിയൂ അമൃതവാഹിനി
അഭിനവജീവിത നാടകത്തിൽ പൊയ്‌മുഖങ്ങൾ
അമൃതകിരണൻ ദീപം കെടുത്തി വിമോചനസമരം
അമൃതവർഷിണീ പ്രിയഭാഷിണീ കല്പന
അമൃതൊഴുകും ഗാനം മദാലസ
അമ്പലപ്പൂവേ പൊൻ കുട ചൂടി കയ്യും തലയും പുറത്തിടരുത്
അമ്പലവെളിയിലൊരാൽത്തറയിൽ സ്ത്രീ
അമ്പാടിക്കണ്ണനു മാമ്പഴം ഇരുട്ടിന്റെ ആത്മാവ്
അമ്പാടിപ്പൈതലേ മിണ്ടാപ്പെണ്ണ്
അമ്പിളി മണവാട്ടി ഈ നാട്
അമ്പിളിക്കാരയിലുണ്ണിയപ്പം അല്ലാഹു അൿബർ
അമ്പിളിക്കൊമ്പത്തെ പൊന്നൂഞ്ഞാലിൽ കാട്ടിലെ പാട്ട്
അമ്പിളിമണവാട്ടി ഈ നാട്
അമ്മ തൻ കണ്ണിനമൃതം മായ
അമ്മയെക്കളിപ്പിക്കാൻ തെമ്മാടി വേഷം കെട്ടും കുസൃതിക്കുട്ടൻ
അമ്മിഞ്ഞപ്പാലിന്നിളം ചുണ്ടു തേങ്ങുമ്പോൾ അഭിനയം
അമ്മേ അമ്മേ അമ്മേ ഞാവല്‍പ്പഴങ്ങൾ
അരിമുല്ലയ്ക്കും താവളം
അരുവീ തേനരുവീ അന്ന
അറയിൽ കിടക്കുമെൻ ഗാന്ധർവ്വം (പഴയത് )
അല തല്ലും കാറ്റിന്റെ ബല്ലാത്ത പഹയൻ
അലസതാവിലസിതം അക്ഷരങ്ങൾ
അല്ലിമലർക്കണ്ണിൽ പൂങ്കിനാവും ആൾക്കൂട്ടത്തിൽ തനിയേ
അല്ലിമലർക്കാവിൽ കൂത്തുകാണാനാരോ അന്തിവെയിലിലെ പൊന്ന്
അല്ലിയാമ്പൽ പൂവുകളേ കല്യാണ രാത്രിയിൽ
അല്ലിയിളം പൂ വിരിയും ഇല്ലിമുളം ആഴി
അളകയിലോ ആത്മവനികയിലോ മുത്തുച്ചിപ്പികൾ
അഴകിൽ മികച്ചതേത് ആറ്റം ബോംബ്
അവിടുന്നെൻ ഗാനം കേൾക്കാൻ പരീക്ഷ
അസ്തമയക്കടലിന്നകലെ സന്ധ്യ
ആ നിമിഷത്തിന്റെ നിർവൃതിയിൽ ചന്ദ്രകാന്തം
ആ മുഖം കണ്ട നാൾ യുവജനോത്സവം
ആ വിരൽ നുള്ളിയാൽ സ്വന്തം ശാരിക
ആകാശ പെരുംതച്ചൻ ആഞ്ഞിലിമരം ഈ നാട്
ആകാശഗംഗയിൽ ഞാനൊരിക്കൽ റാഗിംഗ്
ആകാശഗംഗയിൽ വർണ്ണങ്ങളാൽ സിന്ദൂരസന്ധ്യക്കു മൗനം
ആടാനുമറിയാം പ്രിയ
ആടിവാ കാറ്റേ കൂടെവിടെ
ആടു മുത്തേ ചാഞ്ചാടു സന്ധ്യ
ആതിരക്കുളിരുള്ള രാവിലിന്നൊരു മധുവിധു
ആദാമിന്റെ സന്തതികൾ പത്മവ്യൂഹം
ആദ്യത്തെ രാത്രിയിലെന്റെ കല്യാണ രാത്രിയിൽ
ആദ്യരാവിൽ ആതിരരാവിൽ ജലകന്യക
ആദ്യസമാഗമലജ്ജയിൽ ഉത്സവം
ആനന്ദക്കുട്ടനിന്നു പിറന്നാള് അപ്പൂപ്പൻ
ആനന്ദസങ്കീർത്തന ലഹരിയിൽ സ്വർണ്ണമെഡൽ
ആയിരം കുന്നുകൾക്കപ്പുറത്ത് രഹസ്യം
ആയിരം ചിറകുള്ള വഞ്ചിയിൽ വിധി
ആയിരം വർണ്ണങ്ങൾ വിടരും പുള്ളിമാൻ (പഴയത്)
ആയിരത്തിരി കൈത്തിരി കടലമ്മ
ആരാധികയുടെ പൂജാകുസുമം മനസ്വിനി
ആരാമത്തിൻ സുന്ദരിയല്ലേ സത്യഭാമ
ആരാമദേവതമാരേ പ്രഭു
ആരാരോ ആരിരാരോ ആരാധന
ആരിയൻ കാട്ടിൽ അവൾ
ആലാപനം ഗാനം
ആലിപ്പഴം പെറുക്കാം മൈ ഡിയർ കുട്ടിച്ചാത്തൻ (2)
ആലോലം താലോലം സഹധർമ്മിണി
ആലോലനീലവിലോചനങ്ങൾ വീണ്ടും പ്രഭാതം
ആവണി രാത്തിങ്കൾ ഉദിച്ചില്ലാ ഇളക്കങ്ങൾ
ആവേ മരിയ തൊട്ടാവാടി
ആശാവസന്തം അനുരാഗസുഗന്ധം സ്നേഹദീപം
ആശിച്ച കടവിൽ കാമിനി
ആഷാഢമേഘങ്ങൾ എന്റെ മോഹങ്ങൾ പൂവണിഞ്ഞു
ആ‍ഴക്കടലിന്റെ ചാന്തുപൊട്ട്
ഇടയ്ക്കൊന്നു ചിരിച്ചും ഓളവും തീരവും
ഇത്തിരിപ്പൂവിനു തുള്ളാട്ടം അസ്തമിക്കാത്ത പകലുകൾ
ഇത്തിരിമുല്ലപ്പൂമൊട്ടല്ലാ കണ്ണപ്പനുണ്ണി
ഇനിയും ഇതൾ ചൂടി പൗരുഷം
ഇനിയുറങ്ങൂ..... ഇനിയുറങ്ങൂ....... വിലയ്ക്കു വാങ്ങിയ വീണ
ഇന്ദുചൂഡൻ ഭഗവാന്റെ തച്ചോളി മരുമകൻ ചന്തു
ഇന്നത്തെ മോഹനസ്വപ്നങ്ങളേ രാക്കുയിൽ
ഇന്നലെ ഞാനൊരു സ്വപ്നശലഭമായ് നിൻ വിരുന്നുകാരി
ഇന്നലെ നീയൊരു സുന്ദരരാഗമായെൻ സ്ത്രീ
ഇന്നലെ രാവിലൊരു കൈരവമലരിനെ ആറടിമണ്ണിന്റെ ജന്മി
ഇന്നലെയമ്പലമുറ്റത്തിരുന്നു ഞാൻ റൗഡി(1966)
ഇന്നല്ലോ കാമദേവനു അവൾ

എഡിറ്റിങ് ചരിത്രം

എഡിറ്റർ സമയം ചെയ്തതു്
admin 16 Jan 2010 - 09:48
Vijayakrishnan 20 Aug 2009 - 22:33
Comment