ഔട്ട്സൈഡർ
ഇരട്ടക്കുട്ടികളുള്ള ഒരു കുടുംബത്തിലെ അച്ഛനായ ശിവൻ കുട്ടി (ശ്രീനിവാസൻ) എന്ന സാധാരണക്കാരന്റെ ജീവിതത്തിലേക്ക് ആകസ്മികമായി ഒരു ക്രിമിനൽ കടന്നുവരികയും അയാളുടെ ജീവിതത്തെ അപകടകരമാംവിധം മാറ്റിമറിക്കുകയും ചെയ്യുന്നു. ഒരു സൈക്കോ ത്രില്ലർ-ഫാമിലി ഡ്രാമ സിനിമ
Actors & Characters
Actors | Character |
---|
Actors | Character |
---|---|
ശിവൻ കുട്ടി | |
മുകുന്ദൻ | |
കൊമ്പൻ ലോറൻസ് | |
കേശവൻ | |
സി ഐ ബാലഗോപാലൻ | |
ശാന്തേടത്തി | |
രാജൻ | |
യൂണിയൻ തൊഴിലാളി ചന്ദ്രൻ | |
രാഘവൻ - തെങ്ങ് കയറ്റക്കാരൻ | |
Main Crew
കഥ സംഗ്രഹം
"ആത്മകഥ” എന്ന ചിത്രത്തിനുശേഷം സംവിധായകൻ പ്രേം ലാലിന്റെ രണ്ടാമത്തെ സിനിമ
ശ്രീനിവാസൻ, പശുപതി, ഇന്ദ്രജിത് എന്നിവർ മുഖ്യകഥാപാത്രങ്ങളായി ആദ്യമായി ഒരുമിക്കുന്നു.
തമിഴ് നടൻ പശുപതി വീണ്ടും വില്ലൻ വേഷത്തിൽ
തേക്കടി ടൂറിസ്റ്റ് തടാകത്തിലെ ബോട്ട് ഡ്രൈവറാണ് ശിവൻ കുട്ടി (ശ്രീനിവാസൻ) തന്റെ മകളോടൊപ്പം സാധാരണ ജീവിതം നയിക്കുന്ന ശിവൻ കുട്ടിക്ക് പക്ഷേ വേദനിപ്പിക്കുന്ന ഒരു ഭൂതകാലം ഉണ്ടായിരുന്നു. മഞ്ചുവും മായയും എന്ന ഇരട്ടക്കുട്ടികളായിരുന്നു ശിവൻ കുട്ടിക്ക്. നഗരത്തിലെ പോലീസ് ക്വാർട്ടേഴ്സിലെ പോലീസ് ഉദ്യോഗസ്ഥരുടെ വസ്ത്രങ്ങൾ അലക്കുകയും ഇസ്തിരിയിടുകയും യൂണിഫോം തയ്ക്കുകയും ചെയ്യുന്ന ഒരു ടൈലർ ആയിരുന്നു പണ്ട് ശിവൻ കുട്ടി. ആയിടക്കാണ് കൊമ്പൻ ലോറൻസ് (പശുപതി) എന്ന ക്രിമിനൽ പോലീസ് വലയം ഭേദിച്ച് രക്ഷപ്പെടുന്നത്. കൊമ്പൻ ലോറൻസിന്റെ ഒളിത്താവളത്തിൽ ശിവൻ കുട്ടിയുടെ മകൾ മായ അകപ്പെടുകയും ലോറൻസ് ആ കുട്ടിയെ തടവിലാക്കുക്കയും ചെയ്യുന്നു. മകളെ അന്വേഷിച്ചെത്തിയ ശിവൻ കുട്ടിക്ക് ലോറൻസിന്റെ ഭീഷണിയും മർദ്ദനവും ഏൽക്കുന്നു. ആസ്ത്മ രോഗിയായ മകൾ ലോറൻസിന്റെ താവളത്തിൽ വെച്ച് മരണപ്പെടുന്നു. താവളത്തിലേക്ക് പോലീസിന്റെ മിന്നലാക്രമണമുണ്ടാകുകയും രക്ഷപ്പെടാൻ ലോറൻസ് ശ്രമിക്കുകയും ചെയ്യുന്നു. മകൾ മരണപ്പെട്ടതിൽ വേദനിച്ച ശിവൻ കുട്ടി ലോറൻസിനെ പിന്തുടർന്ന് വെടിവെച്ചിടുന്നു. സർക്കിൾ ഇൻസ്പെക്ടർ ബാലഗോപാലന്റെ (സായ് കുമാർ) നിർദ്ദേശപ്രകാരം മരണപ്പെട്ട മകളടക്കം ശിവൻ കുട്ടി നാടുവിടുന്നു. വർഷങ്ങൾ കഴിഞ്ഞ് ടൂറിസ്റ്റ് തടാകക്കരയിൽ ശാന്ത ജീവിതം നയിക്കുന്ന ശിവൻ കുട്ടിയുടെ ജീവിതത്തിലേക്ക് ജയിൽ ജീവിതം പൂർത്തിയാക്കി ലോറൻസ് തിരികെയെത്തുന്നു. പ്രതികാരദാഹിയായ ലോറൻസിന്റെ ലക്ഷ്യം തന്നെ വെടിവെച്ചു വീഴ്ത്തിയ ശിവൻ കുട്ടിയെ കണ്ടുമുട്ടുക എന്നതായിരുന്നു.
Audio & Recording
Video & Shooting
Technical Crew
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
മിഴിയിണകളിലാലോലം (M) |
ഗാനരചയിതാവു് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ | സംഗീതം സംഗീത് | ആലാപനം പി ജയചന്ദ്രൻ |
നം. 2 |
ഗാനം
നീലവാനിൽ കണ്ണു ചിമ്മും (M) |
ഗാനരചയിതാവു് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ | സംഗീതം സംഗീത് | ആലാപനം കാർത്തിക് |
നം. 3 |
ഗാനം
മിഴിയിണകളിലാലോളം(F ) |
ഗാനരചയിതാവു് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ | സംഗീതം സംഗീത് | ആലാപനം അപർണ ഷിബു |
നം. 4 |
ഗാനം
നീലവാനിൽ കണ്ണ് ചിമ്മും (F) |
ഗാനരചയിതാവു് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ | സംഗീതം സംഗീത് | ആലാപനം ഗായത്രി |
നം. 5 |
ഗാനം
അതിരുകളറിയാതെങ്ങോ |
ഗാനരചയിതാവു് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ | സംഗീതം സംഗീത് | ആലാപനം വിനീത് ശ്രീനിവാസൻ |
Contributors | Contribution |
---|
Contributors | Contribution |
---|---|
പോസ്റ്ററും പ്രാഥമിക വിവരങ്ങളും ചേർത്തു |