ആർട്ടിസ്റ്റ് പ്രൊഫൈൽ എഡിറ്റിങ്ങ്

M3DB യുടെ ഉദ്ദേശലക്ഷ്യങ്ങളിൽ ഒന്ന് അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ സിനിമാ താരങ്ങളെയും ടെക്നീഷ്യൻസിനേയും സംഗീതജ്ഞരേയും മറ്റ് പ്രവർത്തകരെയും പറ്റിയ വിവരങ്ങളുടെ ഒരു ആധികാരിക ഇടമായി തീരുക എന്നതാണ്. മലയാള സിനിമയുമായി ബന്ധപ്പെട്ട എല്ലാ ആൾക്കാരെപ്പറ്റിയും ഏതൊരു സിനിമാപ്രേമിക്കും അറിയാൻ ആഗ്രഹം ഉള്ള എല്ലാ വിവരങ്ങളും നമ്മുടെ സൈറ്റിൽ വേണം എന്നതാണ് നമ്മുടെ സ്വപ്നം. ഈ സൈറ്റിന്റെ വളർച്ചയിൽ പങ്കാളിയായ ഓരോരുത്തരും ആർട്ടിസ്റ്റ് പ്രൊഫൈലുകൾ ചേർക്കാനും തിരുത്താനും അറിഞ്ഞിരിക്കേണ്ടതിനായി അതിനുള്ള വിവരങ്ങൾ ഇവിടെ കൊടുക്കുന്നു.

1. പ്രൊഫൈലിൽ എത്താൻ

ഒരു സിനിമയുടെ വിവരങ്ങൾ ചേർത്തു കൊണ്ടിരിക്കുമ്പോൾ യൂസർ‌ഗൈഡ്(http://www.m3db.com/node/23284) സെക്ഷൻ 4-ൽ പറയുന്നതു പോലെ ആർട്ടിസ്റ്റിന്റെ വിവരങ്ങൾ ചേർക്കേണ്ടതായി വരും. സൈറ്റിൽ ആർട്ടിസ്റ്റിന്റെ പ്രൊഫൈൽ ഇതിനകം ഇല്ലെങ്കിൽ പുതിയ ഒന്ന് തുടങ്ങാം, അതല്ല പ്രൊഫൈൽ ഇതിനകം ഉണ്ടെങ്കിൽ അതിലേയ്ക്ക് ലിങ്ക് ചെയ്താൽ മാത്രം മതി. താങ്കൾ ഒരു സിനിമയുടെ വിശേഷങ്ങൾ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ അതിൽ ആർട്ടിസ്റ്റ് പ്രൊഫൈലുകൾ ഹൈപ്പർ ലിങ്കായി കാണിക്കുന്നത് ശ്രദ്ധിച്ചു കാണുമല്ലോ? അവയിലൂടെയും ആർട്ടിസ്റ്റ് പ്രൊഫൈലിൽ എത്തിച്ചേരാവുന്നതാണ്. ഒരു ആർട്ടിസ്റ്റിന്റെ പ്രൊഫൈലിൽ ആണു താങ്കൾ എങ്കിൽ അതിൽ കൊടുത്തിരിക്കുന്ന വിവരങ്ങളോട് പുതിയവ കൂട്ടിച്ചേർക്കുന്നതും ഉള്ള വിവരങ്ങളിൽ തിരുത്തലുകൾ വരുത്തുന്നതും എങ്ങനെ എന്ന് നോക്കാം

2. നിലവിൽ ഉള്ള ഒരു ആർട്ടിസ്റ്റ് പ്രൊഫൈൽ എഡിറ്റ് ചെയ്യുന്നതിന്റെ ഉദാഹരണം

ഉദാഹരണത്തിന്, ശ്രീ കെ ജെ യേശുദാസിന്റെ പ്രൊഫൈൽ സന്ദർശിക്കാം - http://www.m3db.com/node/4

സൈറ്റിൽ ലോഗിൻ ചെയ്തിരിക്കുമ്പോൾ മാത്രമാണ് എഡിറ്റ് ചെയ്യാൻ പറ്റുന്നതെന്ന് ഓർമ്മിക്കണം. കെ ജെ യേശുദാസ് എന്ന ടൈറ്റിലിനു താഴെ കാണുന്ന Edit എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക മാത്രമേ വേണ്ടൂ, എല്ലാ ഫീൽഡുകളും എഡിറ്റ് ചെയ്യാൻ സാധിയ്ക്കുന്ന രീതിയിൽ പേജ് മാറുന്നു. ആർട്ടിസ്റ്റിന്റെ പേരിൽ എന്തെങ്കിലും തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ “ആർട്ടിസ്റ്റിന്റെ പേര്*“ എന്ന ടെക്സ്റ്റ് ബോക്സിൽ മാറ്റങ്ങൾ വരുത്തുക. Language എന്ന ഡ്രോപ്പ്ഡൗൺ ബോക്സിൽ മലയാളം തിരഞ്ഞെടുക്കുക. താഴെപ്പറയുന്ന രണ്ട് കാര്യങ്ങൾ നിർബന്ധമായും ഒരു പ്രൊഫൈലിൽ ഉണ്ടായിരിക്കണം.

2.1 ആർട്ടിസ്റ്റിന്റെ പേര് - ആർട്ടിസ്റ്റിന്റെ പേര് മലയാളത്തിലും ഇംഗ്ലീഷിലും നൽകേണ്ടതാണ്. പേരിനൊരു ഉദാഹരണം – ടി പി രമേശൻ നായർ. ഇനിഷ്യൽസ് ആദ്യം കൊടുക്കുക. പിന്നീട് ഫസ്റ്റ് നെയിം, അതിനു ശേഷം ലാസ്റ്റ് നെയിം എന്നതാണ് നമ്മുടെ സ്റ്റാൻഡേർഡ്. ഇനിഷ്യൽസിലോ പേരിനിടയ്ക്കോ കുത്തോ കോമയോ ഉപയോഗിക്കേണ്ടതില്ല. 

ഒന്നിലധികം ടെക്നീഷ്യൻസ് ഒരേ പേര് ഉപയോഗിക്കാറുണ്ട് - 

മണികണ്ഠൻ 

കെ മണികണ്ഠൻ

മണികണ്ഠൻ ആർ

ആർ കെ മണികണ്ഠൻ 

ചിലപ്പോൾ ഈ നാലുപേരും ഒരാളായിരിക്കാം നാലുപേരുമായിരിക്കാം.സിനിമാക്കാർ ഒരോ സിനിമയിലും ഭാഗ്യം കൊണ്ട് പേരിന്റെ ഇനീഷ്യലും അക്ഷരങ്ങളുമൊക്കെ കുറക്കുന്നവരാണ്. അതിനാൽ ഒരാൾ തന്നെയാണോ അതോ നാലുപേരാണോ എന്നൊക്കെ കണ്ടെത്തുക ദുഷ്ക്കരമാണ്. അതിനാൽ ഒരു ആർട്ടിസ്റ്റിനെ പുതുതായി ചേർക്കുമ്പോൾ ഒരു ചെറിയ ഡിസ്ക്രിപ്ഷൻ നിർബന്ധമായും ഇടുക എന്നത് വളരെ അത്യാവശ്യമായിത്തീർന്നിരിക്കുന്നു. മണികണ്ഠൻ - മാർഗ്ഗം എന്ന സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിച്ചു. അല്ലെങ്കിൽ സഹസംവിധായകൻ ആയിരുന്നു. പ്രൊഡക്ഷൻ കണ്ട്രോളർ ആണ് എന്നൊക്കെ. ഡാറ്റാബേസിൽ സംഭവിക്കുന്ന ഡ്യൂപ്ലിക്കേഷൻ കുറയ്ക്കാൻ ഇതേ ഒരു മാർഗ്ഗമുള്ളു.

പുതിയ എണ്ട്രി ചെയ്യുമ്പോൾ “ഇന്ന വ്യക്തി..ഇന്ന സിനിമയിൽ ഇന്ന വിഭാഗം കൈകാര്യം ചെയ്തു“’ എന്നെങ്കിലും എഴുതുന്നത് നന്നായിരിക്കും (ആ സിനിമയുടെ പേരോ, സംവിധായകന്റെ/നായകന്റെ പേരോ, വർഷമോ കൂടെ കൂട്ടിച്ചേർക്കുന്നത് നന്നായിരിക്കും. പിന്നീട് പ്രൊഫൈൽ ഉണ്ടാക്കുമ്പോൾ / കൂട്ടിച്ചേർക്കുമ്പോൾ അതൊരു സഹായവുമാകും)

3.ഏലിയാസ് - ആർട്ടിസ്റ്റിനേ ഒന്നിലധികം പേരുകളോ മറ്റ് പേരുകളോ ഉണ്ടെങ്കിൽ,അല്ലെങ്കിൽ ഒരേ പേരിൽത്തന്നെയുള്ള ഒന്നിലധികം ആർട്ടിസ്റ്റുകളിൽ ഒരാളുടെ പ്രൊഫൈൽ ആണ് എഡിറ്റ് ചെയ്യുന്നതെങ്കിൽ ഉദാഹരണത്തിന് : സിദ്ദിഖ് , ഏലിയാസിൽ സിദ്ദിഖ്-സംവിധായകൻ എന്നോ സിദ്ദിഖ്-നടൻ എന്നോ കൂടി ചേർക്കാം, മറ്റ് പേരുകൾ ഉണ്ടെങ്കിൽ ഉദാഹരണത്തിന് മാസ്റ്റർ രഘുവിന്റെ പുതിയ പേരായ കരൺ എന്നൊക്കെ ഉള്ളത് ) ഏലിയാസിൽ ചേർക്കാം. ഏലിയാസ് നിർബന്ധമില്ല,അത് ഓപ്ഷണൽ ആണ്.

4. DOB&DOD -ജനിച്ച തീയതിയും മരണപ്പെട്ടയാൾ എങ്കിൽ മരണത്തീയതിയും രേഖപ്പെടുത്താൻ അതാത് ഫീൽഡുകൾ ഉപയോഗിക്കാം. ഈ ഫീൽഡ് ഓപ്ഷണൽ ആണ്.

5.ആർട്ടിസ്റ്റിന്റെ ഫീൽഡ്..ഒന്നിലധികം ഫീൽഡുണ്ടെങ്കിൽ കണ്ട്രോൾ കീ പ്രസ്സ് ചെയ്ത് അധികം വരുന്ന മേഖലകൾ സെലക്റ്റ് ചെയ്യുക . ഉദാഹരണത്തിന് വിനീത് ശ്രീനിവാസൻ ( ഗായകൻ, ഗാനരചന, സംഗീതം, അഭിനേതാവ്, തിരക്കഥാകൃത്ത്, സംവിധായകൻ)

6. ആർട്ടിസ്റ്റിന്റെ ചിത്രങ്ങൾ ചേർക്കുമ്പോൾ

ചിത്രങ്ങൾ ചേർക്കാൻ പ്രൊഫൈൽ ഇമേജ് എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്ത് നിങ്ങളുടെ കയ്യിലുള്ള ചിത്രം അങ്ങ് ചേർത്താൽ മതിയാകും. ഒരു കാര്യം മാത്രം ശ്രദ്ധിക്കുക.ഒരു ചിത്രത്തിന്റെ വലിപ്പം 280x400ൽ കൂടാൻ പാടില്ല..280 എന്നത് വിഡ്ത്തും,400 എന്നത് നീളവും..അതിൽക്കൂടുന്ന ചിത്രങ്ങൾ പ്രൊഫൈലിനോട് ചേർന്ന് നിൽക്കുന്നത് ഭംഗിയാവില്ല..

ചിത്രങ്ങളെ അപ്ലോഡ് ചെയ്യുന്നതിനു മുമ്പ് നിങ്ങളുടെ കംബ്യൂട്ടറിൽത്തന്നെ അതിന്റെ പേര് എം3 ഡിബി സ്റ്റാൻഡേർഡിലേക്ക് മാറ്റേണ്ടതുണ്ട്..താഴെയുള്ള ഉദാഹരണങ്ങൾ നോക്കുക

{Name of the artist/technician} {Major field(s)}.jpg

1.MGSreekumar-Singer-M3DB.jpg

2.Hariharan-Director-M3DB.jpg

അപ്ളോഡ് ചെയ്തതിനു ശേഷം അതിന്റെ ഡിസ്ക്രിപ്ഷൻ കൊടുക്കേണ്ടത്

Description:  ആർട്ടിസ്റ്റിന്റെ പേര് ഇംഗ്ലീഷിൽ - അദ്ദേഹത്തിന്റെ മേഖല

Alternate Text: ആർട്ടിസ്റ്റിന്റെ പേര് ഇംഗ്ലീഷിൽ - അദ്ദേഹത്തിന്റെ മേഖല

തലക്കെട്ട്: ആർട്ടിസ്റ്റിന്റെ പേര് മലയാളത്തിൽ - അദ്ദേഹത്തിന്റെ മേഖല

ഉദാഹരണം:

 

7.ഇനി “കൂടുതൽ വിവരങ്ങൾ“ - എന്ന ടെക്സ്റ്റ് ഏരിയയിൽ ആർട്ടിസ്റ്റിനെ പറ്റി വിവരങ്ങൾ ചേർക്കാവുന്നതാണ്. എന്ത് ചേർക്കണം എന്നതിന് ക്ലിപ്തമായ നിബന്ധനകൾ ഒന്നും ഇല്ല. ഒരു സിനിമാ/സംഗീത പ്രേമിക്ക് വിജ്ഞാനപ്രദമായോ രസകരമായോ തോന്നാവുന്ന വിവരങ്ങൾ എല്ലാം ചേർക്കാവുന്നതാണ്. കഴിയുന്നതും ഡാറ്റാ കിട്ടിയ സ്ഥലം ഓൺലൈൻ ഇടമാണെങ്കിൽ അവലംബം എന്ന് കാണിച്ച് അത് ലിങ്ക് ചെയ്യാവുന്നതാണ്..ഒരു പക്ഷേ ബുക്കിൽ നിന്നാണ് അത്തരമൊരു വിവരം കിട്ടിയതെങ്കിൽ അവലംബം: ബുക്കിന്റെ പേരായിക്കൊടുക്കാവുന്നതാണ്.

എല്ലാ വിവരങ്ങളും ചേർത്തു കഴിഞ്ഞാൽ പ്രൊഫൈലിന്റെ താഴെയുള്ള Save ബട്ടൺ ക്ലിക്ക് ചെയ്യാൻ മറക്കരുത്. പ്രൊഫൈലിൽ ചില ലിസ്റ്റുകൾ കാണാൻ കഴിയുന്നതാണ് - “ആലപിച്ച ഗാനങ്ങൾ“, “സംഗീതം പകർന്ന ഗാനങ്ങൾ“, “അഭിനയിച്ച സിനിമകൾ“ എന്നിങ്ങനെ. അവ പ്രൊഫൈലിൽ നേരിട്ട് എഡിറ്റ് ചെയ്ത് ചേർക്കുന്നതല്ല. അതാത് ഗാനത്തിന്റെയോ സിനിമയുടെയോ പേജിൽ ഈ ആർട്ടിസ്റ്റിനെ ചേർക്കുമ്പോൾ അത് ആർട്ടിസ്റ്റിന്റെ പ്രൊഫൈലിൽ തന്നത്താൻ ചേർക്കപ്പെടുന്നു.

8. പുതിയ ഒരു ആർട്ടിസ്റ്റിനെ ചേർക്കാൻ

ഇനി സിനിമാവിശേഷങ്ങൾ ചേർക്കുന്നതിനിടയിലായല്ലാതെ, ഒരു ആർട്ടിസ്റ്റിന്റെ വിവരങ്ങൾ മാത്രം ചേർക്കണമെങ്കിൽ എന്ത് ചെയ്യണം എന്ന് നോക്കാം. ലോഗിൻ ചെയ്ത് കഴിഞ്ഞാൽ സ്ക്രീനിനു മുകളിൽ കാണെപ്പെടുന്ന കറുത്ത ടോപ്പ് ബാറിലെ ആദ്യത്തെ മെനു ഐറ്റം ആയ ‘Create content‘ ൽ ക്ലിക്ക് ചെയ്യുക. വരുന്ന മെനുവിൽ നിന്ന് Artists എന്ന മെനു ഐറ്റം തിരഞ്ഞെടുക്കുക. ഒരു പുതിയ ആർട്ടിസ്റ്റിനെ ചേർക്കാനുള്ള പേജ് തയ്യാർ. ഉള്ള പ്രൊഫൈൽ എഡിറ്റ് ചെയ്യുന്നതു പോലെ തന്നെ ഈ പുതിയ പ്രൊഫൈലിൽ ആവശ്യമുള്ള വിവരങ്ങൾ മുഴുവൻ നൽകാം.

9. സ്റ്റൈൽ ഗൈഡ്

ഒരേ കാര്യം രണ്ട് രീതിയിൽ എഴുതാമെങ്കിൽ ഏത് രീതി ആണു നമ്മൾ ഉപയോഗിക്കുന്നത് എന്ന് കാണാൻ സ്റ്റൈൽ ഗൈഡ് നോക്കുക - http://www.m3db.com/node/27240

10. പൊതു നിർദ്ദേശങ്ങൾ

ആർട്ടിസ്റ്റ് പൊഫൈൽ ചേർക്കുമ്പോൾ ഒരു പൊതുവായ ഫോർമാറ്റ് ഫോളോ ചെയ്യാൻ ശ്രദ്ധിക്കുക

ഉദാ: പത്മരാജന്റെ പ്രൊഫൈൽ

What is he - സംവിധായകനും തിരക്കഥാകൃത്തും. (പത്മരാജനോടുള്ള ആരാധന മൂത്ത് എഴുതിയപ്പോൾ ചേർത്ത അഡ്ജക്ടീവ്സ് ഒക്കെ ടൈറ്റിലിൽ നിന്ന് മാറ്റി (പ്രതിഭാധനനായ മലയാള സാഹിത്യകാരൻ,തിരക്കഥാകൃത്ത്,സിനിമാ സംവിധായകൻ എന്നുള്ളത് സാഹിത്യകാരൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നാക്കാം. ബഹുമുഖ പ്രതിഭകൾ ഉണ്ടാവാം എങ്കിലും അവർ ഏത് മേഖലയിലാണ് ഏറ്റവും പേരെടുത്തതെന്ന് നോക്കി ചെയ്യുന്നത് നല്ലതാണ്.

പത്മരാജനെക്കുറിച്ച് കേട്ടിട്ടില്ലാത്ത ഒരാൾക്കും ഉപകാരപ്രദമായ രീതിയിൽ ആയിരിക്കണം നമ്മുടെ പ്രൊഫൈൽ.

അതിനു ശേഷം ബാക്കി വിവരങ്ങൾ ഓരോന്നായി ചേർക്കാം.

11.വസ്തുനിഷ്ഠം - പ്രൊഫൈലിൽ കഴിയുന്നിടത്തോളം അതിഭാവുകത്വവും ആരാധനയും ഒഴിവാക്കി വസ്തുനിഷ്ടമായ വിവരങ്ങളുടെ കാര്യമാത്രപ്രസക്തമായ ഭാഷയിൽ ചേർക്കുന്നതായിരിക്കും ഉത്തമം.