വെണ്ണിലാവു കണ്ണു വെച്ച - മോനു

വെണ്ണിലാവു കണ്ണു വെച്ച

വെണ്ണിലാവു കണ്ണു വെച്ച വെണ്ണക്കുടമേ 
വെള്ളിവെയിലുമ്മ വെച്ച പാദസരമേ
എന്റെ നെഞ്ചില്‍ ഉറങ്ങണ മുല്ലക്കൊടിയേ
മുത്തിന്നുള്ളില്‍ നിന്നെടുത്ത മുത്തുമണിയേ
മിന്നാ മിന്നിപ്പൊട്ടും തൊട്ട കണ്ണാം തുമ്പിക്കണ്ണും നട്ട് 
പുന്നാരം പറയേണ്ടേ കണ്‍ നിറയേ ( വെണ്ണിലാവു ..)

പിച്ച വെച്ചും മെല്ലേ ഒച്ച വെച്ചും 
അറിയാതെ എന്തിനോ നീ വളര്‍ന്നു
എന്നോടു കൊഞ്ചാന്‍ കൂട്ടില്ലയോ 
കൊതിയോടേ നോക്കി ഞാന്‍ നില്‍ക്കവേ
വെറുതേ നീ വെണ്‍ചിറകില്‍ ഏറി അന്നു പറന്നൂ 
മകളേ ഞാന്‍ മനസ്സു വാടി തളര്‍ന്നു ( വെണ്ണിലാവു ..)

കാത്തിരുന്ന ഞാന്‍ കാത്തിരുന്നു 
കണി കണ്ട നാള്‍ മുതല്‍ കണ്മണിയേ
നിന്നോടു മിണ്ടാന്‍ വാക്കില്ലയോ 
തനിയേ ഇരുന്നു ഞാന്‍ ഓര്‍ത്തു പോയ്
പഴയ പാട്ടിന്‍ പവിഴ മല്ലിയില്‍ വിരിഞ്ഞൂ 
മകളേ നീ മറന്നു പോയ ശിശിരം ( വെണ്ണിലാവു ..)

 

Film/album: