ഇന്ദുസുന്ദര സുസ്മിതം

 

ഇന്ദുസുന്ദര സുസ്മിതം തൂകും
കുഞ്ഞുമുല്ലയെ മാറോടണയ്ക്കും
മഞ്ജു മാകന്ദ ശാഖി തൻ ഹർഷ
മർമ്മരം കേട്ടു ഞാനിന്നുണർന്നൂ
ഞാനിന്നുണർന്നൂ

മാന്തളിരിന്റെ പട്ടിളം താളിൽ
മാതളത്തിന്റെ പൊന്നിതൾക്കൂമ്പിൽ
പ്രേമലേഖം എഴുതുമജ്ഞാത
കാമുകനൊത്തു ഞാനിന്നുണർന്നൂ
ഞാനിന്നുണർന്നൂ 

കാവു തോറും ഹരിത പത്രങ്ങൾ
പൂവുകൾക്കാലവട്ടം പിടിക്കേ
ഈ നിറങ്ങൾ തൻ നൃത്തോത്സവത്തിൽ
ഗാനധാരയായ് ഞാനിന്നുണർന്നൂ
ഞാനിന്നുണർന്നൂ  (ഇന്ദു സുന്ദര...)

---------------------------------------------------------

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8.5
Average: 8.5 (2 votes)
Indusundara susmitham

Additional Info

അനുബന്ധവർത്തമാനം