വാ കുരുവീ ഇണപ്പൂങ്കുരുവീ

വാ കുരുവീ ഇണപ്പൂങ്കുരുവീ
കരൾ നിറയെ നിൻ പാട്ടിൻ തേനരുവീ
പാട്ടിൻ തേനരുവീ
നിറതിങ്കൾ നീരാടും പാലരുവീ
ഇതിൽ നീരാടിപ്പാടാൻ വാ കുരുവീ
വാ വാ പൂങ്കുരുവീ ( വാ കുരുവീ...)

വെള്ളാരം കുന്നിന്റെ താഴ്വരയിൽ
രാവിൽ ഗന്ധർവൻ പാടും പാലമരം (2)
കാറ്റിൽ പൂത്തുലഞ്ഞു
താ തെയ് തെയ് തെയ്യം (വാ കുരുവീ..)

കുളിർ ചൂടി മണ്ണും വിണ്ണും പട്ടു
ക്കുട ചൂടി നിൽക്കുന്ന നേരം
മലർവള്ളിയൂഞ്ഞാലിലാടി  ഇണ
ക്കുരുവീ നീ പാടാൻ പോരൂ
നെഞ്ചിലമൃതം തൂകും
അമൃതം തൂകും പൊന്നിൻ കുടമായ് വരൂ
പൊന്നും കുടമായ് വരൂ
കറുകവിരലിലണിയാൻ മഞ്ഞു
മണികളഴകിൽ പൊഴിയേ കുഞ്ഞു
നിറുകിൽ മലരു വിരിയേ എന്റെ
കഥ കഥ പൈങ്കിളിയായിങ്ങ് (വാ കുരുവീ...)

മയിലാടും കാടും  മേടും കുറും
കുഴലൂതും  കുഞ്ഞിക്കാറ്റും (2)
നിന്നെ വരവേൽക്കുന്നു
വരവേൽക്കുന്നു നിന്നെ എതിരേൽക്കുന്നു
നിന്നെ എതിരേൽക്കുന്നു
ഒഴുകി വരുമൊരഴകോ പട്ടു
കസവു പുടവയുലയേ ഉടൽ
നിറയുമരിയ കുളിരോ മലർ
നിറപറയായ് കുളിർ താഴ്വര ( വാ കുരുവീ...)

----------------------------------------------------------------------

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vaa kuruvee inappoonkuruvee

Additional Info

Year: 
1985

അനുബന്ധവർത്തമാനം