കെ എസ് ചിത്ര

Name in English: 
K S Chithra

ഗായിക-ചലച്ചിത്ര പിന്നണിഗാനരംഗത്ത് ദേശീയാസാന്നിധ്യമുറപ്പിച്ച ഗായിക.

അയ്യായിരത്തിലധികം പാട്ടുകൾ പലഭാഷകളിലായി പാടിയ ദക്ഷിണേന്ത്യൻ ചലച്ചിത്രഗാന ശാഖയുടെ വാനമ്പാടി.1963ൽ തിരുവനന്തപുരത്ത് കരമനയിൽ ജനിച്ച ചിത്രയെ സിനിമാസംഗീത മേഖലയിലേക്ക് കൈപിടിച്ചുയർത്തിയത് സംഗീത സംവിധായകനായ എംജി രാധാകൃഷ്ണൻ ആയിരുന്നു.

കേരളത്തില്‍ തിരുവനന്തപുരത്ത് വളരെ പ്രശസ്തമായ ഒരു സംഗീതകുടുംബത്തില്‍ 1963 ജൂലൈ 27 നാണ് ചിത്രയുടെ ജനനം. പിതാവ് കൃഷ്ണന്‍നായരാണ് ചിത്രയുടെ ആദ്യഗുരു. പിന്നീട് ഡോ.കെ ഓമനക്കുട്ടിയുടെ കീഴില്‍ സംഗീതം അഭ്യസിച്ചു.

നവംബറിന്റെ നഷ്ടം എന്ന ചിത്രത്തിലൂടെ ചലച്ചിത്രസംഗീതലോകത്തേക്ക് കടന്നു വന്നു. ഞാന്‍ ഏകനാണ് എന്ന ചിത്രത്തിലെ  രജനീ പറയൂ.. ,  പ്രണയവസന്തം തളിരണിയുമ്പോള്‍ എന്നീ ഗാനങ്ങളാണ് ചിത്രയെന്ന ഗായികയെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. 

എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രമായിരുന്നു ചിത്രയെ മലയാളികള്‍ക്കെല്ലാം പ്രിയങ്കരിയാക്കിയത്. 'ആളൊരുങ്ങി, അരങ്ങൊരുങ്ങി എന്ന ഗാനം മലയാളികൾ നെഞ്ചേറ്റി ലാളിച്ചു. കളിയില്‍ അല്‍പം കാര്യം എന്ന ചിത്രത്തിലെ  കണ്ണോടു കണ്ണായ, ആരാന്റെ മുല്ല കൊച്ചു മുല്ലയിലെ പൊന്‍താമരകള്‍, അടുത്തടുത്ത് എന്ന ചിത്രത്തിലെ ആലോലം ചാഞ്ചാടും, പുന്നാരം ചൊല്ലി ചൊല്ലിയിലെ അത്തപ്പൂവും നുള്ളി, അരയരയരയോ കിന്നരയോ കിളി തുടങ്ങിയ ഗാനങ്ങളിലൂടെ ചിത്ര മലയാളത്തിലെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു. 

 പിന്നണിഗായികയ്ക്കുള്ള ആറു ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ച ഏക ഗായികയാണ്  ചിത്ര .മികച്ച ഗായികയ്ക്കുള്ള കേരള സര്‍ക്കാറിന്റെ ചലച്ചിത്ര പുരസ്കാരം ചിത്രയെ തേടിയെത്തിയത് 15 തവണയാണ്. 1985- 95 കാലത്ത് ചിത്ര മാത്രമാണ് ഈ പുരസ്കാരത്തിന് അര്‍ഹയായതും.

നാലു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പുരസ്കാരങ്ങള്‍ പലവട്ടം നേടിയ ഏക ഗായികയും ചിത്ര ആണ്. ഏഴു തവണ ആന്ധ്ര സര്‍ക്കാരും നാലു തവണ തമിഴ്നാട് സര്‍ക്കാരും മൂന്നു തവണ കര്‍ണാടക സര്‍ക്കാരും മികച്ച ഗായികയ്ക്കുളള പുരസ്കാരം ചിത്രയ്ക്ക് സമ്മാനിച്ചു. 1997 ല്‍ കലൈമാമണി പുരസ്കാരം നല്‍കിയാണ് തമിഴ്നാട് സര്‍ക്കാര്‍ ചിത്രയെ ആദരിച്ചത്. 2005 ല്‍ പദ്മശ്രീ ലഭിച്ചു. ഭര്‍ത്താവ് വിജയശങ്കറിനും മകള്‍ നന്ദനയ്ക്കുമൊപ്പം ചെന്നൈയിലെ സാലിഗ്രാമില്‍ താമസിക്കുന്നു.

Awards

അവാർഡ് വിഭാഗം അവാർഡ് ചിത്രം വർഷംsort icon
മികച്ച ഗായിക ദേശീയ ചലച്ചിത്ര അവാർഡ് നഖക്ഷതങ്ങൾ 1986
മികച്ച ഗായിക സംസ്ഥാന ചലച്ചിത്ര അവാർഡ് നഖക്ഷതങ്ങൾ 1986
മികച്ച ഗായിക ഞാൻ ഗന്ധർവ്വൻ 1990

ആലപിച്ച ഗാനങ്ങൾ

തലക്കെട്ട് Film/album
അംഗോപാംഗം ദേവാസുരം
അകലെയായ് കിളി പാടുകയായ് ആ നേരം അല്പദൂരം
അകലെയൊരു ചില്ലമേലെ കൽക്കട്ടാ ന്യൂസ്
അക്കുത്തിക്കുത്താടാൻ വായോ കളിയൂഞ്ഞാൽ
അക്കുത്തിക്കുത്ത് മണിച്ചിത്രത്താഴ്
അങ്ങാടീന്നിങ്ങാടീന്ന് ആധാരം
അഞ്ചിതളിൽ വിരിയും ഉയരങ്ങളിൽ
അഞ്ചുകണ്ണനല്ല മയില്‍പ്പീലിക്കാവ്
അഞ്ജനശിലയിൽ ആദിപരാശക്തി ദേവീ‍ഗീതം 1
അണിവാകച്ചാർത്ത് ലളിതഗാനങ്ങൾ
അണിവൈരക്കല്ലുമാല കുടമാറ്റം
അത്തപ്പൂവും നുള്ളി പുന്നാരം ചൊല്ലി ചൊല്ലി
അത്തിപ്പഴക്കാട്ടിൽ പേരിടാത്ത കഥ
അത്തിപ്പഴത്തിന്നിളന്നീർ ചുരത്തും നക്ഷത്രക്കൂടാരം
അത്രമേലെന്നും നിലാവിനെ ലളിതഗാനങ്ങൾ
അനാദിയാം എൻ സ്നേഹം സഹയാത്രികയ്ക്ക് സ്നേഹപൂർവം
അനിയത്തിപ്രാവിനു അനിയത്തി പ്രാവ്
അനുപമ സ്നേഹ ചൈതന്യമേ വർണ്ണപ്പകിട്ട്
അനുഭൂതി തഴുകി അനുഭൂതി
അനുരാഗം ഇഴ പാകും തക്ഷശില
അനുരാഗയമുനേ യക്ഷിയും ഞാനും
അന്തിമാനം പൂത്ത പോലെ ചുക്കാൻ
അന്തിമുകിൽ പ്രാവിൻ ഗുരു ശിഷ്യൻ
അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ അദ്വൈതം
അമ്പാരിമേലേ പറന്നുയരാൻ
അമ്പിളി ചൂടുന്ന മണിവത്തൂരിലെ ആയിരം ശിവരാത്രികൾ
അമ്പിളിക്കല ചൂടും രാജശില്പി
അമ്പിളിക്കലയും നീരും അഥർവ്വം
അമ്പിളിച്ചങ്ങാതീ സരോവരം
അമ്മക്കുരുവീ കുരുവീ പാട്ടിന്റെ പാലാഴി
അമ്മാനം ചെമ്മാനം അതിൽ അമ്പിളിക്കൂട് മായപ്പൊന്മാൻ
അമ്മൂമ്മക്കിളി വായാടി ചന്ദ്രലേഖ
അരയരയരയോ കിങ്ങിണിയോ പുന്നാരം ചൊല്ലി ചൊല്ലി
അരളിയും കദളിയും ജാതകം
അരികിലോ അകലെയോ നവംബറിന്റെ നഷ്ടം
അരികെനിന്നാലും ചൈനാ ടൌൺ
അരിമുല്ല പൂത്തു ലളിതഗാനങ്ങൾ
അരുണകിരണ കിഴക്കുണരും പക്ഷി
അരുവികളുടെ കളമൊഴികളിൽ സായ്‌വർ തിരുമേനി
അറിയാതെ അറിയാതെ രാവണപ്രഭു
അറിയാതെ അറിയാതെ എന്നിലെ ഒരു കഥ ഒരു നുണക്കഥ
അറിയാതെ വന്നു നീ ഓർമ്മക്കായ്
അറിയാത്ത ദൂരത്തിൽ ഒരു സായാഹ്നത്തിന്റെ സ്വപ്നം
അറിവിൻ നിലാവേ രാജശില്പി
അലയുമെൻ സമുദായം
അല്ലിയാമ്പൽ പൂവേ ദാദാസാഹിബ്
അളകാപുരിയിൽ അഴകിൻ വനിയിൽ തുടർക്കഥ
അഴകേ നിൻ മിഴിനീർ അമരം
അഴകൻ കുന്നിറങ്ങി രാജസഭ
അവിടുത്തെ കാവിലെത്തും ദേവീ‍ഗീതം 1
അഷ്ടമിരോഹിണി നാളിലെൻ മനസ്‌സൊരു തുളസീ തീർത്ഥം
അർദ്ധനാരീശ്വരം ദിവ്യം അന്ന(പുതിയത്)
ആ രാത്രി മാഞ്ഞു പോയീ പഞ്ചാഗ്നി
ആകാശ കണ്മണി തന്‍ ആനന്ദം ചന്ദ്രികയായ് ഓർമ്മയിലെന്നും
ആകാശ മൗനം മൈനാകം
ആകാശം കണിപ്പൂമ്പൈതലായ് മലയാളമാസം ചിങ്ങം ഒന്നിന്
ആകാശഗംഗാ തീരത്തിനപ്പൂറം കുഞ്ഞാറ്റക്കിളികൾ
ആകാശങ്ങളിൽ വാഴും വർണ്ണപ്പകിട്ട്
ആകാശദീപമെന്നുമുണരുമിടമായോ ക്ഷണക്കത്ത്
ആടിപ്പാടി നടക്കുന്ന നാടോടിയല്ല മഹസ്സർ
ആടുകൾ മേയുന്ന പുൽമേട്ടിൽ ഇലവങ്കോട് ദേശം
ആട്ടുതൊട്ടിലിൽ നിന്നെ കിടത്തിയുറക്കി പൂനിലാമഴ
ആതിരാത്തിരുമുറ്റത്ത് കയ്യും തലയും പുറത്തിടരുത്
ആതിരേ നിൻ മുഖം ഗാന്ധർവ്വം
ആതിരേ നീയല്ലാതാരുണ്ടെന്നെ ദി ഗുഡ് ബോയ്സ്
ആത്മാവിൻ പുസ്തകത്താളിൽ മഴയെത്തും മുൻ‌പേ
ആദ്യമായ് കണ്ട നാൾ തൂവൽക്കൊട്ടാരം
ആദ്യവസന്തമേ ഈ മൂകവീണയിൽ വിഷ്ണുലോകം
ആനന്ദഹേമന്ത സമുദായം
ആന്ദോളനം സർഗ്ഗം
ആപദി കിം കരണീയം അമ്മേ ദേവീ‍ഗീതം 1
ആയിരം കണ്ണുമായ് നോക്കെത്താ ദൂരത്ത് കണ്ണും നട്ട്
ആയിരം പക്ഷികൾ നാറാണത്തു തമ്പുരാൻ
ആയിരം പൂ വിരിഞ്ഞാൽ ദീപങ്ങൾ സാക്ഷി
ആയിരം വർണ്ണമായ് പ്രേം പൂജാരി
ആരാധനാ നിശാസംഗീതമേള നോക്കെത്താ ദൂരത്ത് കണ്ണും നട്ട്
ആരാധനാവിഗ്രഹം കല്യാണസൗഗന്ധികം (1996)
ആരാരോ വർണ്ണങ്ങൾ കോലമിടും കള്ളനും പോലീസും
ആരു പറഞ്ഞു ആരു പറഞ്ഞു പുലിവാൽ കല്യാണം
ആരും മീട്ടാൻ കൊതിക്കുമാ പരിഭവം
ആരോ പറഞ്ഞു മെർക്കാര
ആരോ പാടുന്നു കഥ തുടരുന്നു
ആരോ വിരൽ നീട്ടി പ്രണയവർണ്ണങ്ങൾ
ആരോ വിരൽ നീട്ടി മനസ്സിൻ പ്രണയവർണ്ണങ്ങൾ
ആരോമലേ എൻ ആരോമലേ മകൻ എന്റെ മകൻ
ആരോമൽഹംസമേ ഗീതം
ആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ കാലാപാനി
ആറ്റു നോറ്റുണ്ടായൊരുണ്ണി ശാന്തം
ആലിപ്പഴം ഇന്നൊന്നായെൻ നാളെ ഞങ്ങളുടെ വിവാഹം
ആലിലമഞ്ചലിൽ സൂര്യഗായത്രി
ആലോലം ഓലോലം കള്ളനും പോലീസും
ആലോലം ചാഞ്ചാടും അടുത്തടുത്ത്
ആലോലം പൂവേ പെരുമഴക്കാലം
ആലോലമാടുന്ന കാറ്റേ. ഉപഹാരം
ആളൊരുങ്ങി അരങ്ങൊരുങ്ങീ എന്റെ മാമാട്ടിക്കുട്ടിയമ്മക്ക്
ആവണി പൂവണി മേടയിൽ ഇടനാഴിയിൽ ഒരു കാലൊച്ച
ആവണിപ്പൊന്നൂഞ്ഞാലാടുമ്പോൾ കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ
ആശാദീപം കാണുന്നു ഞാൻ മോചനം -കിസ്ത്യൻ
ആഷാഢം പാടുമ്പോൾ മഴ
ആഷാഢരതിയിൽ അലിയുന്നു അക്ഷരത്തെറ്റ്

എഡിറ്റിങ് ചരിത്രം

എഡിറ്റർ സമയം ചെയ്തതു്
Kiranz 30 May 2012 - 14:37 പ്രൊഫൈൽ എഡിറ്റ് ചെയ്തു
Kiranz 28 Jul 2010 - 11:10
Vijayakrishnan 12 Jul 2010 - 08:49
Comment