പാടുവാനായ് വന്നു

പാടുവാനായ് വന്നു നിന്റെ പടിവാതിൽക്കൽ
ചൈത്ര ശ്രീപദങ്ങൾ പൂക്കൾ തോറും ലാസ്യമാടുമ്പോൾ
ഏതു രാഗം ശ്രുതി താളം എന്നതോർക്കാതെ
ഞാനാം വീണയിൽ
പൊന്നിഴ പാകി മീട്ടിടുന്നാരോ
                         (പാടുവാനായ് വന്നു )

ഗഗന നീലിമയിൽ നീന്തിടുമൊടുവിലെ കിളിയും
മാഞ്ഞു വിജനമാം വഴിയമ്പലത്തിൽ പഥികൻ അണയുന്നു
മധുരമെന്നാലും ശോക വിധുരമൊരു ഗാനം
ജന്മ സ്മൃതി തടങ്ങൾ
തഴുകി എത്തി ഏറ്റു പാടി ഞാൻ
                         (പാടുവാനായ് വന്നു )

പുതുമഴ കുളിരിൽ പുന്നിലം ഉഴുത
മാദകമാം ഗന്ധം
വഴിയുമീ വഴി വന്ന കാറ്റാ ലഹരി നുകരുമ്പോൾ
നിമിഷ പാത്രത്തിൽ ആരീ അമൃതു പകരുന്നു
എന്നും ഇവിടെ നില്ക്കാൻ അനുവദിക്കൂ പാടുവാൻ മാത്രം
                             (പാടുവാനായ് വന്നു)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8.57143
Average: 8.6 (7 votes)
Paaduvanaai vannu

Additional Info

അനുബന്ധവർത്തമാനം