രാക്കിളി തൻ

ഏ...ഏ...
ബരസ്‌ ബരസ്‌ ബദ്‌രാ
ആശാ കി ബൂന്ദേം ബന്‌കെ ബരസ്‌

രാക്കിളിതൻ വഴി മറയും
നോവിൻ പെരുമഴക്കാലം
കാത്തിരുപ്പിൻ തിരി നനയും
ഈറൻ പെരുമഴക്കാലം
ഒരു വേനലിൻ വിരഹബാഷ്പം
ജലതാളമാർന്ന മഴക്കാലം
ഒരു തേടലായ്‌ മഴക്കാലം
(രാക്കിളി തൻ)

പിയാ പിയാ
പിയാ കൊ മിലൻ കി ആസ്‌ രെ
കാഗ കാഗ സബ്‌ തന്‌ ഖൈയ്യൊ
ഖാ മോരിയാ...

ഓർമ്മകൾതൻ ലോലകരങ്ങൾ
പുണരുകയാണുടൽ മുറുകേ
പാതിവഴിയിൽ കുതറിയ കാറ്റിൽ
വിരലുകൾ വേർപിരിയുന്നു
സ്നേഹാർദ്രമാരോ മൊഴിയുകയാവാം
കാതിലൊരാത്മ സ്വകാര്യം
തേങ്ങലിനേക്കാൾ പരിചിതമേതോ
പേരറിയാത്ത വികാരം
(രാക്കിളി തൻ)

ഏ.....റസിയാ....

നീലരാവിൻ താഴ്‌വര നീളെ
നിഴലുകൾ വീണിഴയുമ്പോൾ
ഏതോ നിനവിൻ വാതിൽപ്പടിയിൽ
കാൽപെരുമാറ്റം ഉണർന്നൂ
ആളുന്ന മഴയിൽ ജാലക വെളിയിൽ
മിന്നലിൽ ഏതോ സ്വപ്നം
ഈ മഴതോരും പുൽകതിരുകളിൽ
നീർമണി വീണു തിളങ്ങും
(രാക്കിളി തൻ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (5 votes)
Rakkili than

Additional Info

Year: 
2004

അനുബന്ധവർത്തമാനം